എനിക്ക് വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം അതിന് സമ്മതിക്കണ്ടേ: തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ

72

മലയാള സിനിമയിലെ താരചക്രവർത്തിമാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അടക്കം ഒട്ടുമിക്ക സൂപ്പർ താരങ്ങളുടേയും മറ്റു മുതിർന്ന താരങ്ങളുടേയും മക്കൾ ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. ഇവരിൽ മുൻപന്തിയിൽ ഉള്ളത് സുകുമാരന്റെ മകൻ പൃഥ്വിരാജും മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ആണ്.

സുരേഷ് ഗോപിയുടെ മകൻ ഗോകുലും, ജയറാമിന്റെ മകൻ കാളിദാസും, ഹരിശ്രീ അശോകന്റെ മകൻ അർജുനും ഒക്കെ ഇപ്പോൽ മലയാളത്തിലെ യുവ നായകനിരയിൽ മുൻപന്തിയിൽ തന്നെയാണ്. അതേ സമയം
മലയാളത്തിന്റെ സൂപ്പർതാരങ്ങളും അവരുടെ മക്കളും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത് കാണാൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisements

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രണവ് എത്തിയത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ഇവർ ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

Also Read
എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ, എന്റെ ശരീരപ്രകൃതി ഇതാണ്, അതിൽ എനിക്കിഷ്ടമുള്ള വസ്ത്രമല്ലേ ഞാൻ ധരിക്കേണ്ടത്: തുറന്നടിച്ച് അഞ്ജിത

അതേസമയം മെഗാസ്റ്റാർ മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഇതുവരേയും ഒന്നിച്ച് ഒരു സിനിമയിൽ കാണാൻ ഇതുവരെയും ആയിട്ടില്ല. ഇപ്പോൾ വാപ്പച്ചിക്കൊപ്പം അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

വാപ്പച്ചിക്കൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ അതിന് അദ്ദേഹം കൂടി തീരുമാനിക്കണ്ടേ എന്നുമാണ് ദുൽഖർ പറയുന്നത്. വാപ്പിച്ചിയോടൊപ്പം അഭിനയിക്കാൻ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തൽക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നിൽ നല്ല ഉദ്ദേശ്യമാണ്.

രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോൾ രണ്ടു പേർക്കും സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവും എന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്‌ക്രീനിൽ അദ്ദേഹവുമായി ഒരുമിക്കാൻ എനിക്കും ആഗ്രഹമുണ്ടെന്ന് ദുൽഖർ പറയുന്നു.

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. അരവിന്ദ് കരുണാകരൻ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുൽഖർ സ്‌ക്രീനിലെത്തുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Also Read
ധ്യാൻ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി, അതിനേക്കാൾ എനിക്ക് ഇഷ്ടപെട്ടത് മറ്റൊരു കാര്യമാണ് ; വൈറൽ അഭിമുഖത്തെ കുറിച്ച് നവ്യ നായർ

Advertisement