അത് ചെയ്ത് തരുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ; നടി മാളവിക വെയിൽസ് വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

1041

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ശ്രദ്ധേയയായ താരമാണ് നടി മാളവിക വെയിൽസ്. നിവിൻ പോളിയുും അജുവർഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലർവാടിക്ക് ശേഷവും സിനിമകൾ ചെയ്‌തെങ്കിലും പിന്നീട് ടെലിവിഷൻ രംഗത്താണ് മാളവിക കൂടുതൽ സജീവമായത്. അവതാരകയായി തുടങ്ങിയ താരം പൊന്നമ്പളി എന്ന പരമ്പരയിലൂടെയാണ് സീരിയൽ രംഗത്ത് എത്തിയത്. സീരിയലുകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും ഭാഗമായി നടി പ്രേക്ഷകർക്ക് മുൻപിൽ എത്തി.

Advertisements

പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയൽ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു.

Also Read
രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു, ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്: ധനുഷ് മീന വിവാഹത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ

പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകർക്ക് എല്ലാവർക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തിന്റെ വിശേഷങ്ങളെ കുറിച്ചാണ്. എങ്ങനെയുള്ള വരനെയാണ് താരം അന്വേഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ വിശേഷങ്ങൾ നടി പങ്കുവെച്ചിരുന്നു.
കല്യാണം ഉടനെ ഉണ്ടാകില്ല എന്നാണ് താരം പറയുന്നത്. കല്യാണം കഴിക്കണം എന്ന് ഒരിക്കലും എന്റെ കുടുംബം എന്നെ ഫോഴ്സ് ചെയ്യാറില്ലെന്നും താരം വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഒരു ഡെഡ്ലൈനും വെച്ചിട്ടില്ലെന്നും താരം പറയുന്നു. ഏത് തരത്തിലുള്ള വരനെ ആണ് തനിക്ക് വേണ്ടതെന്നും താരം പറഞ്ഞു. അഭിനയിക്കാൻ എനിക്ക് താത്പര്യമുള്ളയാളാണ്. ജോലിയെ സപ്പോർട്ട് ചെയ്യുന്ന ആളെ മാത്രമോ വിവാഹം കഴിക്കൂവെന്നും താരം വ്യക്തമാക്കുന്നു.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഒരു നല്ല നർത്തകി കൂടിയായ താരം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

Also Read
രണ്ടാളും ചെറുപ്പക്കാരാണ്, നാൽപത് വയസേ ഉള്ളു, ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്: ധനുഷ് മീന വിവാഹത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ

അതേ സമയം അഭിനയ രംഗത്തേക്ക് എത്തിച്ചത് തന്റെ അച്ഛനാണെന്ന് മുൻപ് മാളവിക പറഞ്ഞിട്ടുണ്ട്. അതേസമയം അച്ഛന്റെ വിയോഗം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്ന് പറയുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാളവിക വെയ്ൽസ് മനസുതുറന്നത്.

അച്ഛനായിരുന്നു തനിക്ക് എല്ലാ കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത് എന്ന് നടി പറയുന്നു. അച്ഛൻറെ വിയോഗ ശേഷമാണ് സിനിമകൾ ചെയ്യാതിരുന്നതും അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തതും.

കുറച്ചുനാൾ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിക എത്തുന്നത്. അച്ഛന്റെ വേർപാടിന് ശേഷവും തനിക്ക് സിനിമാ ഓഫറുകൾ വന്നിരുന്നു എന്നും മാളവിക പറഞ്ഞു.
എന്നാൽ അച്ഛൻ പോയത് എന്നെ വിഷാദത്തിലേക്ക് നയിച്ചു.

കാരണം എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിദ്ധ്യം ഈണ്ടായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാം അഭിനയംവിടാം എന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻസാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടു വന്നു.

ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം എന്റെ തീരുമാനം മാറ്റി. ചെയ്ത എല്ലാ സീരിയലുകളും ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് എറ്റവും ചേർന്നു നിൽക്കുന്നത് എന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ചും അഭിമുഖത്തിൽ മാളവിക മനസു തുറന്നു. അതേ സമയം ഉടൻ വിവാഹത്തിന് ഇല്ല എന്നാണ് നടി പറയുന്നത്.

Also Read
എന്നെ തേടി ഒരാൾ ഹൈദരാബാദ് വരെ വന്നു, ഇത്രയും ദൂരം എന്നെ തേടി വരാൻ മാത്രം എന്താണ് ഇരിക്കുന്നത്; തുറന്ന് ചോദിച്ച് അനിഖ

Advertisement