ഷാജി കൈലാസ് ആയിരുന്നില്ല ആ ക്ലാസ്സ് പാട്ടിന്റെ സീനുകൾ സംവിധാനം ചെയ്തത്; മറ്റൊരു ഇടിവെട്ട് സംവിധായകൻ

1002

ഒരു സിനിമയിൽ രണ്ട് സംവിധായകരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അതും മലയാളികൾ എത്രവട്ടം കണ്ടെന്ന് പോലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത മലയാളികളുടെ മനസ്സിൽ കയറിയിരിക്കുന്ന ഷാജി കൈലാസ് മോഹൻലാൽ ചിത്രത്തിൽ. മലയാള സിനിമാ ചരിത്രത്തിലെ സൂപ്പർഹിറ്റുകൾ പരിശോധിച്ചാൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആറാംതമ്പുരാൻ.

ആറാം തമ്പുരാൻ കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ അതിലെ ഒരു പ്രധാന ഗാനം സംവിധാനം ചെയ്തത് മലയാളത്തിലെ തന്നെ മറ്റൊരു സൂപ്പർ സംവിധായകൻ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? 1997ൽ പുറത്തിറങ്ങി വൻവിജയം നേടിയ ചിത്രമായിരുന്നു ആറാം തമ്പുരാൻ.

Advertisements

ചിത്രത്തിലെ പ്രധാന ആകർഷണമായ ഗാനമായിരുന്നു ഹരിമുരളീരവം എന്ന പാട്ട്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്. ഒരുപാട് നർത്തകർ പങ്കെടുക്കുന്ന ഗാനത്തിൽ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘർഷവും ഗാനത്തിനിടയിൽ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

മഹാബലിപുരത്ത് സെറ്റിട്ടു, ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടിൽ നിന്ന് ഒരു ഫോൺ കാൾ. ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കടിഞ്ഞൂൽ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിങ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും?

വളരെ നിർണ്ണായകമായ ഘട്ടമായിരുന്നു അത് ഷാജി കൈലാസിന്. അപ്പോഴാണ് സെറ്റിലേക്ക് അപ്രതീക്ഷിതമായി പ്രിയദർശൻ എത്തുന്നത്. മോഹൻലാലിനെ കാണാന്നും ലൊക്കേഷനിൽ ഒരു സൗഹൃദ സന്ദർശനത്തിനുമായാണ് പ്രിയദർശൻ എത്തിയത്. ഷാജി കൈലാസിന്റെ ധർമ്മസങ്കടം അറിഞ്ഞ പ്രിയദർശൻ പറഞ്ഞു നീ ധൈര്യമായി നാട്ടിൽ പോ നീ അവിടെ വേണ്ട സമയമാ ഇപ്പോൾ. സോംഗ് ഒക്കെ ഞാൻ എടുത്തോളാം.

ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്‌ളൈറ്റിനു തന്നെ നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദർശൻ ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ ഹരിമുരളീരവം. അന്ന് തന്നെ ഷാജി കൈലാസിനു ഒരു ആൺകുഞ്ഞ് പിറന്നു. കടിഞ്ഞൂൽ കൺമണിക്ക് ഷാജി കൈലാസ് ഇട്ട പേര് ജഗൻ എന്നാണ്. ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

ആറാം തമ്പുരാൻ മലയാളത്തിലെ സർവ്വകാല ഹിറ്റുകളിൽ ഒന്നായി മാറി. ഹരിമുരളീരവം പാട്ടും അതിന്റെ രംഗങ്ങളും മലയാളികൾ ഒരിക്കലും മറക്കാത്തതിമായി തീർന്നു. 1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ആറാം തമ്പുരാൻ നേടിയത് സമാനതകൾ ഇല്ലാത്ത വിജയമായിരുന്നു.

രഞ്ജിത് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മോഹൻലാലിന് നായികയായിത് മഞ്ജു വാര്യർ ആയിരുന്നു. മഞ്ജു മോഹൻലാലും ആദ്യമായി ഒന്നിച്ച ആ ചിത്രവും ആറാം തമ്പുരാൻ ആടിരുന്നു. രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു.

Advertisement