ഒരാളോട് സെ ക് സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടൂ ആണ്, മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ചെയ്ത തെറ്റ് തിരിച്ചറിയാൻ സമയമെടുത്തു, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

387

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. പ്രമുഖ നടനും രചയിതാവും സംവിധായകനുനമായ ശ്രീനിവാസൻ ഇളയ മകനായ ധ്യാൻ അടുത്തിടെ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇപ്പോവിതാ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട തന്റെ ആപരാമർശങ്ങളിൽ വിശദീകരണവുമായി ധ്യാൻ എത്തിയിരിക്കുകയാണ്.

ഒരിക്കലും താൻ മീ ടൂ മൂവ്മെന്റിനെ നിസാരമായി കണ്ടിട്ടില്ല എന്നും വിഷയത്തെ നിസ്സാരവത്ക്കരിക്കുന്ന രീതിയിലുള്ള തന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുകയാണെന്നും ധ്യാൻ പറഞ്ഞു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്. മീ ടൂ മൂവ്മെന്റിനെ താൻ കാണുന്നത് നിസ്സാരമായിട്ടേ അല്ല എന്നാണ് ധ്യാനിന്റെ വിശദീകരണം.

Advertisements

തന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളുടെ നിലവാരത്തകർച്ചയെ കുറിച്ച് ഓർക്കണം. ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിച്ചത്. അടിസ്ഥാനപരമായി അത് സബ് സ്റ്റാൻഡേർഡ് ആയിട്ടുള്ള ഒരു ചോദ്യമാണെന്ന് ധ്യാൻ പറയുന്നു. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും ധ്യാൻ ചൂണ്ടിക്കാട്ടുന്നു. ചേട്ടൻ ആരെയെങ്കിലും തേച്ചിട്ടുണ്ടോ എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് ഞാൻ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന് പറഞ്ഞത്.

Also Read
നീ സ്വർഗത്തിലും ഞാൻ നരകത്തിലും ആയിരിക്കുമെന്ന് പറഞ്ഞ് ഞാനന്നു ചിരിച്ചപ്പോൾ അവലൊന്നും മിണ്ടാതെ ഇരുന്നതിന്റെ അർഥം ഇപ്പോഴാണ് മനസ്സിലാകുന്നത്, രമയുടെ വേർപാടോടെ നഷ്ടപ്പെട്ടതെന്റെ ലോകമാണ്; ജഗദീഷ്

ചോദ്യത്തോട് വളരെ ലാഘവമായി മറുപടി കൊടുത്തതാണ്. അങ്ങനെ ഒന്നുമുണ്ടായിട്ടല്ല, എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്നാണ് ഞാൻ പറഞ്ഞത് എങ്കിൽ ആരൊക്കെയാണ് അത് എന്നാവും അടുത്ത ചോദ്യം. അതുകൊണ്ടാണ് ഞാൻ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. ഇതിന്റെ ബാക്കിയായാണ് ഞാൻ ആ സ്റ്റേറ്റ്മെന്റ് പറഞ്ഞതെന്നും ധ്യാൻ പറയുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാൻ പെട്ടുപോയേനെ, കുറേ വർഷം ഞാൻ അകത്തുകിടന്നേനെ എന്നായിരുന്നു ഞാൻ പറഞ്ഞത്.

ചെറു ചിരിയോടെയാണ് ഞാൻ അന്നത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർ ആയ ഒരു ചേച്ചി ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഞാൻ പണ്ടു ചെയ്ത തോന്നിവാസവും പോ ക്രി ത്തരവുമൊക്കെ ആലോചിക്കുമ്പോൾ ഞാൻ സാധാരണ ഒന്ന് ചിരിക്കും. അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാൻ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാൻ വേണ്ടിയുള്ള ചിരിയോ അല്ല. ഇപ്പറഞ്ഞ അതിജീവിതകളെ ഇ ൻ സ ൾ ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊ ല ച്ചി രിയോ അല്ലായിരുന്നു അത്.

മറിച്ച് എന്റെ കഥകൾ ആലോചിച്ച് ചിരിച്ചതാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചു എങ്കിൽ ഞാൻ മാപ്പുപറന്നു. അങ്ങനെ യൊന്നും ഉദ്ദേശിച്ചിട്ടല്ല ആ ചിരി വന്നത്. മീടൂ പ്രസ്താവനയെ കുറിച്ച്, ആരെങ്കിലും ഞാൻ മീ ടൂ ചെയ്തിട്ടുണ്ടെന്ന് സ്വയം പറഞ്ഞ് കേട്ടിട്ടുണ്ടോ? അങ്ങനെ ലോകത്തിൽ ആരെങ്കിലും ഉണ്ടാകുമോ ധ്യാൻ മറുചോദ്യമുന്നയിച്ചു. എന്റെ കോളേജ് സമയത്ത് പറയുന്ന തമാശ ആൾക്കാരെ ചിരിപ്പിക്കണം.

അത് ആ സെൻസിൽ എല്ലാവരും എടുത്തോളണം എന്നും ഇല്ല. അന്ന് കൂട്ടത്തിൽ ഇരുന്ന് ചിരിക്കുകയും പിന്നീട് ഇതിനെ കുറിച്ച് ചിന്തിച്ചവരും ഉണ്ട്. എന്റെ ഒരു പെൺസുഹൃത്ത് ഒരിക്കൽ എന്നോട് ഇത്തരം കാര്യങ്ങൾ പറയുന്നതിൽ ഒരു പരിധിയുണ്ട്. അതിന്റെ മുകളിൽ നീ പറയുന്നത് പലർക്കും ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു. അന്നാണ് ഞാൻ ചിന്തിച്ചു തുടങ്ങുന്നത്.

ഇതൊന്നും ഞാൻ പറയാൻ പാടില്ലെന്ന് മനസിലാക്കുന്നത് അപ്പോഴാണ്. ഒരു പെൺകുട്ടി തന്നെയാണ് എനിക്ക് ഇത് പറഞ്ഞു തരുന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിര എന്ന സിനിമ ചെയ്യുന്നത്. അന്ന് ഹറാസ്സിങ്ങിനെ പറ്റിയും ടോർച്ചറിങ്ങിനെയും ട്രാഫിക്കിങ്ങിനെ പറ്റിയുമൊക്കെ കുറേ റിസേർച്ച് ചെയ്തിരുന്നു. ഞാൻ ഒരുപാട് മെറ്റീരിയൽസ് വായിച്ചിരുന്നു.

അന്നാണ് ഞാൻ എന്റെ പ്രായത്തിൽ ഞാൻ ചെയ്തിരുന്ന, ഈ തമാശയടക്കം എത്ര പേരെ വേദനിപ്പിച്ചിട്ടുണ്ടാകും വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ആരും പറയില്ലല്ലോ എന്നും ധ്യാൻ ചോദിക്കുന്നു. അങ്ങനെ ഒരാൾ പറയണം എങ്കിൽ അയാൾ അത് ചെയ്തിട്ടുണ്ടാകണം. ഞാൻ ചെയ്തിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പോയിന്റ്. ഞാൻ പറഞ്ഞത് വെറുതെ ഒരു സ്റ്റേറ്റ്മെന്റ് അല്ല.

എന്റെ ഒരു പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപേ, ടീനേജ് സമയത്ത് ഞാൻ ചെയ്തിട്ടുള്ള പ്രധാന രണ്ട് മൂന്ന് കാര്യങ്ങൾ ഉണ്ട്. ഈ മൂവ്മെന്റ് വരുന്നതിനും മുൻപ് ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങളാണ്. ധ്യാൻ വിശദീകരിച്ച് തുടങ്ങുന്നു. സെക്സ് ജോക്ക്സാണ് ഒന്നാമതായുള്ളത്. അതായത് എന്റെ സോഷ്യൽ സർക്കിളിനുള്ളിലും നമ്മുടെ കൂട്ടുകാർ നിൽക്കു ന്നിടത്തുമൊക്കെ ഞാൻ പറഞ്ഞ കാര്യങ്ങൾ. അവിടെ മാത്രം പറഞ്ഞിട്ടുള്ള ആവശ്യമില്ലാത്ത കുറേ തമാശകൾ.

എന്റെ 18,19,20 വയസുകളിൽ സംഭവിച്ച കാര്യമാണെന്ന് കൂടി പരിഗണിച്ചേക്കണേ. മീ ടൂ എന്നത് അടിസ്ഥാനപരമായി സെ ക്ഷ്വ ൽ അസോൾട്ട് മാത്രമല്ല എന്ന് പലരും മനസിലാക്കിയിട്ടില്ല. എല്ലാവരുടേയും വിചാരം ഫിസിക്കലി അറ്റാക്ക് ചെയ്യുക എന്നത് മാത്രമാണ് മീ ടൂ എന്നാണ്. ഒരാളോട് പോയി സെ ക് സ് ചെയ്യാൻ താത്പര്യമുണ്ട് എന്ന് ചോദിക്കുന്നത് പോലും മീ ടൂ ആണ്.

ഇപ്പോഴും ഇത്തരം സെ ക് സ് ജോക്ക്സ് പറയുന്നവർ നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഉണ്ട്. സ്ത്രീകൾ ഇരിക്കുന്ന സമയത്ത് ഓപ്പൺ ആയി സെ ക് സ് ജോക്ക്സ് പറയുന്നവർ. അതൊക്കെ ഹറാസ്മെന്റ് തന്നെയാണ്, അത് വെർബൽ ഹറാസ്മെന്റാണ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. നമ്മൾ ഉദ്ദേശിച്ചത് എന്താണ് എന്നതല്ല അതിലെ കാര്യം, അത് മനസിലാക്കണം.

Also Read
എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോട് ആയിരുന്നു, ഏറ്റവും ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോട്; തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്, അന്തംവിട്ട് ആരാധകർ

ആ പ്രായത്തിൽ ഞാൻ മനസിലാക്കാത്ത കാര്യങ്ങളായിരുന്നു ഇത്. മീ ടൂ മൂവ്മെന്റിനെ കുറിച്ച് ഞാൻ ചെയ്തതൊക്കെ തിരിച്ചറിയുകയും സ്ത്രീകളെ മനസിലാക്കാനും ബഹുമാനിക്കാനുമൊക്കെ തുടങ്ങിയത് പിന്നീടാണെന്നും ധ്യാൻ പറയുന്നു. ഒരു സ്ത്രീയെ അസ്വസ്ഥയാക്കുന്ന രീതിയിൽ നോക്കുന്നത് പോലും വലിയ ഒഫൻസാണെന്ന് ധ്യാൻ പറയുന്നു. ഇത് ഞാൻ ഒരുപാട് ചെയ്തിട്ടുണ്ടെന്നും അത് കണ്ട് എന്നെ കണ്ണുരുട്ടി തിരിച്ച് നോക്കിയവരുണ്ടെന്നും ധ്യാൻ പറയുന്നു.

ബെംഗളൂരുവിൽ നോർത്ത് ഇന്ത്യൻ പിള്ളേരെ പിറകെ പോയി വായ്നോക്കിയിട്ടുണ്ട്. ഒരു പരിധി വിട്ടുള്ള വായ്നോട്ടം പോലും മീ ടൂ ആണ്. ഒരു സ്ത്രീയെ അത് അൺ കംഫർട്ടിബിൾ ആക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഹറാസ്മെന്റ് തന്നെയാണ്. അന്ന് അവിടെ ബ്രിഗേഡ് റോഡിൽ നോർത്ത് ഇന്ത്യൻ പെൺകുട്ടികളെ വായി നോക്കിയവരിൽ ഭൂരിഭാഗവും മലയാളികൾ ആണെന്നതു കൂടിയാണ് വാസ്തവം. അതെന്താണ് ഇവിടെ മാത്രമേ ഇങ്ങനെ പൊത്തിപ്പിടിച്ച് മൂടി വളർത്തിയിട്ടുള്ളൂ. പുറമെ പോയി മിനി സ്‌കർട്ട് ഇട്ടുപോകുന്നതും മറ്റും കാണുമ്പോൾ അവന് കൗതുകമാണ്.

നമ്മുടെ നാട്ടിലേ ഈ പ്രശ്നമുള്ളൂ. അവനാണ് സെക്ഷ്വലി ഏറ്റവും കൂടുതൽ ഫ്രസ്ട്രേറ്റഡ് ആയി നിൽക്കുന്നതെന്നും ധ്യാൻ പറയുന്നു. സെൻസിറ്റീവ് ആയ വിഷയത്തെ ഞാൻ സില്ലിയായി പറഞ്ഞു എന്നതാണ് അന്ന് അത്രയും വിവാദം ഉണ്ടായതെന്ന് മനസിലാക്കുന്നു. ഇപ്പോൾ എനിക്ക് ഒരു അവസരം കിട്ടിയപ്പോൾ ഞാൻ അത് വിശദീകരിച്ചതാണ് എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Advertisement