ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുവാ, കണ്ണു നനയിച്ച് വാനമ്പാടിയിലെ അനുമോൾ ഗൗരിയുടെ പോസ്റ്റ്

1107

മലയാളി കുടുംബ സദസ്സുകളുടെ മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. പ്രേക്ഷക പ്രീതി നേടിയ നിരവധി സൂപ്പർ സീരിയലുകളാണ് ചാനലിൽ സംപ്രേഷണം ചെയ്തിട്ടുള്ളതും ഇപ്പോൾ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്നതും.

നേരത്തെ ചാനലില്ഡ സംപ്രേഷഷം ചെയ്തിരുന്നു സൂപ്പർഹിറ്റ് സീരിയൽ ആയിരുന്നു വാനമ്പാടി. ഈ പരമ്പരയിലെ അനുമോളെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകർക്ക് അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കിയിട്ടുള്ള ഗൗരി വാനമ്പാടിയിൽ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്.

Advertisements

ചെറുപ്പം മുതൽ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാൽ പാട്ടുകാരിയായ ഗൗരി എന്നതിൽ ഉപരി താരം ഇപ്പോൾ അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോൾ ആയാണ്. അഭിനയവും പാട്ടും മാത്രമല്ല പഠനത്തിലും താൻ മിടുക്കി തന്നെയാണെന്ന് തെളിയിച്ചിരിക്കുയാണ് ഗൗരി ഇപ്പോൾ. പത്താം ക്ലാസ്സ് പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

തന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആണ് ഗൗരി ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ പത്താം ക്ലാസ് പരീക്ഷാ ഫലത്തിനൊപ്പം താരം പങ്കുവച്ച വാക്കുകളും ആരാധകർ നിറകണ്ണുകളോടെ ആണ് സ്വീകരിച്ചിരിക്കുന്നത്. ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ് ചെയ്യുന്നുണ്ട് എന്നാണ് ഗൗരി കുറിച്ചത്. ഗൗരിയുടെ പിതാവ് താരത്തിന്റെ ചെറുപ്പത്തിലെ മ ര ണ പെട്ടിരുന്നു.

അതേ സമയം സീരിയൽ രംഗത്തു നിന്നും മറ്റുമായി ഒട്ടനവധി ആളുകളാണ് ഗൗരിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശരിക്കും മികച്ചതാണ് എന്റെ മാലാഖ ചെയ്തത് സന്തോഷം എന്നാണ് പരമ്പരയിൽ അച്ഛൻ കഥാപാത്രം ചെയ്ത സായ്കിരൺ പറഞ്ഞത്. അനുമോൾ പത്തിലായിരുന്നോ എന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. തന്റെ പുതിയ സെൽഫി ചിത്രങ്ങൾക്കൊപ്പം തന്റെ റിസൾട്ടിന്റെ സ്‌ക്രീൻ ഷോട്ടും ഗൗരി പങ്കുവച്ചിട്ടുണ്ട്.

ഏഴാം വയസ്സിൽ നാടകത്തിലൂടെയാണ് ഗൗരി അഭിനയ ജീവിതവും പിന്നണി ഗായിക എന്ന നിലയിലേക്കുള്ള ചുവടുവെപ്പും നടത്തുന്നത്. വീൽചെയറിലായ കുട്ടിയെയാണ് നാടകത്തിൽ ഗൗരി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനു വേണ്ടിയാണ് പിന്നണി ഗായികയായി താരം പാടിയതും. ആ ഗാനത്തിലൂടെയാണ് സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാർഡ് ഗൗരിയെ തേടിയെത്തിയത്.

സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നുമാണ് ഗൗരി സീരിയലിലേക്ക് എത്തുന്നത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അമ്മ അമ്പിളിയും ഗായികയാണ്. ഗൗരിയുടെ ചെറുപ്പത്തിൽ തന്നെയായിരുന്നു അച്ഛൻ പ്രകാശിന്റെ വിയോഗം.

Also Read
1990ൽ പുറത്തിറങ്ങിയ തന്റെ ആ ലോക ക്ലാസ്സിക് ചിത്രം മോഹൻലാൽ കണ്ടത് എന്നാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

Advertisement