എന്റെ ബിഗ് ഡേ, മെയ് 22 മറക്കരുതേ, എല്ലാവരും വരണം, പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, ആകാംഷയോടെ ആരാധകര്‍

283

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഘട്ടം ഘട്ടമായിട്ടാണ് ലക്ഷ്മി നക്ഷത്ര ഇന്ന് കാണുന്ന കരിയര്‍ കെട്ടിപടുത്തത്. ചെറുപ്പം മുതല്‍ അവതാരികയാകാനുള്ള താല്‍പര്യം ലക്ഷ്മിക്കുണ്ടായിരുന്നു.

Also Read: ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുവാ, കണ്ണു നനയിച്ച് വാനമ്പാടിയിലെ അനുമോൾ ഗൗരിയുടെ പോസ്റ്റ്

സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്ന മറ്റ് സിനിമാ സീരിയല്‍ സെലിബ്രിറ്റികളേക്കാള്‍ ആരാധകര്‍ ലക്ഷ്മിക്കുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ആരാധകരെ ഒന്നടങ്കം ആകാംഷയിലാഴ്ത്തുന്നത്.

അങ്ങനെ ഒരു വലിയ വിശേഷം പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലക്ഷ്മി വീഡിയോ പങ്കുവെച്ചത്. എന്റെ ബിഗ് ഡേ, മെയ് 22 മറക്കണ്ടാട്ടോ എല്ലാവരും വരണം എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Also Read: ഞാൻ ഒരു ടാറ്റൂ അടിച്ചതിന് ബഹറൈനിലേക്ക് വരെ കോൾ പോയി, പ്രിയയുടെ ബോഡി മുഴുവൻ ടാറ്റുവാണ് ഒരു പ്രശ്‌നവുമില്ല: മംമ്ത മോഹൻദാസ്

കല്യാണവേഷത്തില്‍ അണിഞ്ഞൊരുങ്ങി നി്ല്‍ക്കുന്ന തന്റെ ചിത്രവും തംപ് ഇമേജായി ലക്ഷ്മി നല്‍കിയിട്ടുണ്ട്. ഒരു നിമിഷം ലക്ഷ്മിയുടെ വിവാഹമാണോ എ്‌ന് തോന്നുമെങ്കിലും ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടന പരസ്യമാണിത്. എന്നാല്‍ ഇതെങ്ങനെ ലക്ഷ്മിയുടെ ബിഗ് ഡേ ആനവുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Advertisement