വിവാഹം നടക്കേണ്ട സമയത്ത് നടക്കും, എന്റെ വരന്‍ ഇങ്ങനെയൊക്കെ ആയിരിക്കണം, മനസ്സ് തുറന്ന് അനുമോള്‍

339

കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോള്‍. മഴവില്‍ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോള്‍ മിനിസ്‌ക്രീനില്‍ എത്തിയത്. പിന്നീട് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍.

Advertisements

ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോള്‍ അവതരിപ്പിച്ചിരുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകര്‍ ഏറ്റെടുത്തു. സ്റ്റാര്‍ മാജിക്കില്‍ തന്നെയുള്ള തങ്കച്ചനുമായി ഇടക്ക് ചില വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Also Read: ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുവാ, കണ്ണു നനയിച്ച് വാനമ്പാടിയിലെ അനുമോൾ ഗൗരിയുടെ പോസ്റ്റ്

ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനുമോള്‍. തനിക്ക് അച്ഛനും അമ്മയുമൊക്കെ നല്ല സപ്പോര്‍ട്ടാണെന്നും അവര്‍ക്കെല്ലാം തന്നെ ഓര്‍ത്ത് അഭിമാനമാണെന്നും അച്ചനോടാണ് കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചോദിക്കുന്നതെന്നും അനുമോള്‍ പറയുന്നു.

കുടുംബത്തിലെ ചിലര്‍ക്ക് താന്‍ അഭിനയിക്കുന്നതില്‍ വലിയ താത്പര്യമില്ലായിരുന്നു. തന്നെ വിടേണ്ട എന്ന് പറഞ്ഞവരുണ്ടെന്നും എന്നാല്‍ ആരും പറയുന്നത് കേള്‍ക്കേണ്ട നീ പോയിക്കോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് വിവാഹപ്രായം ആയിട്ടില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഞാൻ ഒരു ടാറ്റൂ അടിച്ചതിന് ബഹറൈനിലേക്ക് വരെ കോൾ പോയി, പ്രിയയുടെ ബോഡി മുഴുവൻ ടാറ്റുവാണ് ഒരു പ്രശ്‌നവുമില്ല: മംമ്ത മോഹൻദാസ്

നടക്കേണ്ട സമയത്ത് കല്യാണം നടന്നോളും. തന്നെ മനസ്സിലാക്കുന്ന ഒരാളായിരിക്കണമെന്നും ജോലി വേണമെന്നും തന്നേക്കാള്‍ സൗന്ദര്യം കുറഞ്ഞ ആളുമതിയെന്നും കാരണം ഈഗോ അടിക്കുമെന്നും അനുമോള്‍ പറഞ്ഞു.

Advertisement