ഞാൻ ഒരു ടാറ്റൂ അടിച്ചതിന് ബഹറൈനിലേക്ക് വരെ കോൾ പോയി, പ്രിയയുടെ ബോഡി മുഴുവൻ ടാറ്റുവാണ് ഒരു പ്രശ്‌നവുമില്ല: മംമ്ത മോഹൻദാസ്

3326

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായൻ ഹരിഹരന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് മംമ്താ മോഹൻദാസ്. പിന്നീട് നിരവദി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറി മംമ്താ മോഹൻദാസ്.

മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച മംമ്ത മോഹൻദാസ് ഇന്ന് മലയാള സിനിമയിലെ തന്നെ നമ്പർവൺ നായികമാരിൽ ഒരാളാണ്. മികച്ച ഒരു ഗായിക കൂടിയായ മംമ്ത പാടിയ വിജയ് സിനിമയിലെ ഡാഡി മമ്മി എന്ന ഗാനം സർവ്വകാല ഹിറ്റാണ്. മഹേഷും മാരുതിയും എന്ന ചിത്രമാണ് താരത്തിന്റെ പുതിയ റിലീസ്.

Advertisements

ഇപ്പോൾ ഇതാ യുവ നടി പ്രിയാ വാര്യരെ കുറിച്ച് മംമ്താ മോഹൻദാസ് പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മംമ്ത പ്രിയ വാര്യരെ കുറിച്ച് പറഞ്ഞത്.

Also Read
നീ മറ്റൊരാളുമായി ലൈം ഗി കമായി ബന്ധപ്പെടുന്നത് കാണാനാണ് ഇഷ്ടമെന്ന് പറയും, ഒരേ സമയം ഒന്നിലേറെ പേർക്കൊപ്പം ചെയ്യണം, പ്രകൃതി വിരുദ്ധവും ചെയ്യും: ഞെട്ടിക്കുന്ന വിവരങ്ങൾ

ഇരുവരും ഒരുമിച്ച് ആയിരുന്നു ഈ ഒരു അഭിമുഖത്തിൽ എത്തിയിരുന്നത്. പ്രിയയിൽ ഇഷ്ടപ്പെടുന്ന ഒരു ഘടകം തന്നിലുണ്ട് എന്നാണ് താരം പറയുന്നത്. ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ഒരുപക്ഷേ അത് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അടുത്ത് ഇടപഴകിയ ശേഷമാണ് പ്രിയയെ കൂടുതൽ ഇഷ്ടപ്പെട്ട തുടങ്ങിയത്.

ഇന്റർവ്യൂകളിൽ അവൾ സംസാരിക്കുമ്പോൾ എനിക്ക് എൻറെ പഴയകാലം കാണാൻ സാധിക്കുന്നുണ്ട്. ഒരേ കാര്യം രണ്ട് കാലഘട്ടത്തിൽ നടന്നു എന്നതാണ് വ്യത്യാസം. ഇന്ന് ഞാൻ ആലോചിക്കുന്നത് സോഷ്യൽ മീഡിയയിൽ ഇവൾക്ക് നേരെ വന്ന അമ്പുകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്

ലങ്ക കഴിഞ്ഞ് ഞാൻ മലയാളത്തിൽ നിന്നും പോയിരുന്നു ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കുന്നില്ല . ഒരു കാര്യം പ്രിന്റ് ചെയ്തു വന്നാൽ പിന്നെ ആ മാഗസിൻ എല്ലാ വീടുകളിലും ഉണ്ടാകും. അങ്ങനെയായിരുന്നു അന്ന് അടുത്ത വാർത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം.

അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തിൽ നിന്ന്. ഇന്നത്തെ യുവതലമുറയ്ക്ക് ഇത്തരം വിവാദങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ട്. നടി ആണെങ്കിലും എനിക്ക് വീട്ടിൽ സ്വാതന്ത്ര്യം കുറവായിരുന്നു. ഒരു ടാറ്റൂ അടിച്ചതിന് ബഹറൈനിലേക്ക് വരെ കോൾ പോയി. പ്രിയയുടെ ബോഡി മുഴുവൻ ടാറ്റുവാണ് മാതാപിതാക്കൾക്ക് അത് പ്രശ്‌നമില്ല എന്നും പറയുന്നു .

2011 പുറത്തിറങ്ങിയ സിനിമ ആയിരുന്നു ലങ്ക. സുരേഷ് ഗോപി, മംമ്ത എന്നിവർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഈ ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ മൂലം മംമ്തയ്ക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

Also Read
1990ൽ പുറത്തിറങ്ങിയ തന്റെ ആ ലോക ക്ലാസ്സിക് ചിത്രം മോഹൻലാൽ കണ്ടത് എന്നാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

Advertisement