ഒടുവിൽ ദൃശ്യം 2 തിയ്യേറ്ററുകളിലേക്ക്, പക്ഷേ കേരളത്തിലല്ല, ലാലേട്ടന്റെ ഈ തകർപ്പൻ ചിത്രം തിയ്യറ്റിൽ റിലീസ് ചെയ്യുന്നത് എവിടെയെന്നറിയാവോ

47

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് ഒരുക്കിയ ഈ സിനിമ പാൻ ഇന്ത്യാ തലത്തിൽ തന്നെ ചർച്ചയായി മാറിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം കേരളത്തിൽ തീയ്യറ്ററകളിൽ എത്താതെ ഒടിടി റിലീസായി എത്തി ഈ വർഷം ബ്ലോക്ക്ബസ്റ്റർ വിജയമാണ് ദൃശ്യം 2 നേടിയത്.

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ 6 വർഷം മുമ്പ് ഇറങ്ങിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ദൃശ്യം 2. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന രണ്ടാം ഭാഗമാണ് ദൃശ്യം 2 ആയി പുറത്തുവന്നത്. ജീത്തു ജോസഫിന്റെ തിരക്കഥയും താരങ്ങളുടെ പ്രകടനങ്ങളും തന്നെയാണ് ദൃശ്യം 2ൽ മുഖ്യ ആകർഷണമായത്.

Advertisements

അതേ സമയം തിയ്യേറ്റർ റിലീസ് പ്രതീക്ഷിച്ച പലരെയും നിരാശപ്പെടുത്തിയാണ് സിനിമ ഒടിയിലെത്തിയത്. എന്നാൽ എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയ വിജയമാണ് ദൃശ്യം 2 നേടിയത്. അതേസമയം ദൃശ്യം 2 തിയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നതായി പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.

മലയാള മനോരമയാണ് സിംഗപ്പൂരിൽ മോഹൻലാൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിംഗപ്പൂർ മലയാളികൾക്കും അവിടെയുളള സിനിമാ പ്രേമികൾക്കുമാണ് ഇതിനുളള അവസരം ഒരുങ്ങുന്നത്. ജൂൺ 26ന് സിംഗപ്പൂരിലെ മൾട്ടിപ്ലക്സുകളിൽ ദൃശ്യം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂർ കോളീസിയം കമ്പനിയും ചേർന്നാണ് ദൃശ്യം 2 സിംഗപ്പൂരിലെ തിയ്യേറ്ററുകളിൽ എത്തിക്കുന്നത്. സിംഗപ്പൂരിലെ ഗോൾഡൻ വില്ലേജ് മൾട്ടിപ്ലക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുക. അതേസമയം മോഹൻലാലിന് ഒപ്പം മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ദൃശ്യം 2.

മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ധിഖ്, മുരളി ഗോപി, ആശാ ശരത്ത്, കെബി ഗണേഷ് കുമാർ, സുമേഷ് ചന്ദ്രൻ, അജിത്ത് കൂത്താട്ടുകുളം, അഞ്ജലി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ച സിനിമയ്ക്ക് അനിൽ ജോൺസൺ സംഗീതം നിർവ്വഹിച്ചു. അതേ സമയം ആദ്യ ഭാഗത്തിൽ മികച്ച വേഷം ചെയ്ത കലാഭവൻ ഷാജോൺ രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നില്ല.

Advertisement