താൻ ഒരു 50 കഴിഞ്ഞ മധ്യവയസ്‌ക ആണെന്നാണ് പലരുടെയും ധാരണ, 23 വയസ്സിലാണ് അത് ചെയ്തത്: തുറന്നു പറഞ്ഞ് മീരാ വാസുദേവ്

96

ക്ലാസ്സിക് സംവിധായകൻ ബ്ലെസ്സി മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തൻമാത്ര എന്ന സിനിമയിലുടെ മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയണ് നടി മീരാ വാസുദേവ്. പിന്നീട് ഒരു പിടി മലയാള സിനിമകൾ മികച്ച വേഷങ്ങൾ ചെയ്ത മീര വാസുദേവ് ആരധാകരുടെ പ്രിയങ്കരിയായിരുന്നു.

മലയാളത്തിന് പുറമേ ബോളിവുഡ് സിനിമകളിലും തമിഴിലും ഒക്കെ നടി വേഷം ഇട്ടിരുന്നു. എന്നാൽ കുറച്ചുകാലം നടി സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. നടിയും രണ്ട് വിവാഹങ്ങളും ദാമ്പത്യ തകർച്ചയും ഒക്കെയായിരുന്നു നടിയെ ഈ രംഗത്ത് നിന്നും അകറ്റി നിർത്തിയത്.

Advertisements

എന്നാൽ 2 വിവാഹ ബന്ധങ്ങളും വേർ പിരിഞ്ഞതോടെ നടി വീണ്ടും അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. നടിക്ക് ഒരു മകനും ഉണ്ട്. മലയാളം മിനിസ്‌ക്രീനിൽ കൂടിയാണ് നടി അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സിരീയലിലാണ് നടി അഭിനയിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമായ സുമിത്ര എന്ന വീട്ടമ്മയെ ആണാ മീരാ വാസുദേവ് അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്

അതേ സമയം തനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള വേഷങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മീര. പലരുടെയും ധാരണ താൻ അമ്പത്് കഴിഞ്ഞ മധ്യവയസ്‌ക ആണെന്നാണ്. തന്മാത്ര സിനിമയാണ് അതിന് കാരണം എന്നും താരം പറയുന്നു ഒരു അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

മീര വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ:

ഇനി ആക്ഷൻ സിനിമകൾ ചെയ്യാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഞാൻ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷൻ സിനിമകൾ ചെയ്യാൻ സാധിക്കും ഉറപ്പാണ്. തന്മാത്ര ചെയ്തിട്ട് വർഷങ്ങൾ ഒരുപാടായി ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ.

എന്നെക്കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അൻപത് വയസ്സ് കഴിഞ്ഞുവെന്നാണ്. അതിന്റെ കാരണം തന്മാത്ര എന്ന ചിത്രം തന്നെയാണ്. കാരണം ഞാനതിൽ നാൽപ്പത് വയസ്സിനടുത്ത് പ്രായമുള്ള അമ്മ കഥാപാത്രമായിട്ടാണല്ലോ അഭിനയിച്ചത്. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ ചെയ്ത സിനിമയാണ് തന്മാത്ര.

ആളുകൾ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാൻ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്പോൾ ഞാൻ മുഖം മറച്ചു പോകാറില്ല. എന്നെ അവർക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്ന് എങ്ങാനും ചോദിച്ചാൽ അല്ല എന്ന് പറഞ്ഞാലും അവർ വിശ്വസിച്ചോളുമെന്നും താരം പറയുന്നു.

അതേ സമയം മോഡലിങ് രംഗത്ത് നിന്നുമെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ കഴിവു തെളിയിക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരാ വാസുദേവിന് ആരാധകരും ഏറെയാണ്. ഇപ്പോൾ മകനും ഒത്ത് കൊച്ചി കാക്കനാട് ആണ് താരം താമസിക്കുന്നത്.

Advertisement