കുഞ്ഞു മറിയത്തിന്റെ മുടി പിന്നികെട്ടി കൊടുക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി; ഫാദേഴ്സ് ഡേയിൽ മനം നിറച്ച് ദുൽഖർ സൽമാന്റെ പോസ്റ്റ്, വൈറൽ

199

തങ്ങൾക്ക് വേണ്ടി ജീവിതത്തിലെ നല്ലൊരു പങ്ക് മാറ്റുവെക്കുകയും സ്വന്തം സ്വപ്നങ്ങളേക്കാൾ പ്രാധാന്യം മക്കളുടെ ഇഷ്ടങ്ങൾക്ക് നൽകിയ അച്ഛന്മാർക്ക് വേണ്ടി ലോകം ഇന്ന് ഫാദേഴ്സ് ഡെ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ആശംസകളുമായി ഫാദേഴ്സ് ഡേയുടെ ഭാഗമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയത്.

ചലച്ചിത്ര താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്. മലയാള സിനിമയിലെ കൂൾ ഡാഡിയും മകനുമാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മകനും യുവസൂപ്പർതാരവുമായ ദുൽഖർ സൽമാനും. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മെഗാസ്റ്റാർ ആയി വിലസുകയാണ് മമ്മൂട്ടി. പിതാവിന്റെ പാതയിലൂടെ സിനിമയിലെത്തിയ ദുൽഖർ ആകട്ടെ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് പാൻ ഇന്ത്യൻ താരമായി മാറുകയും ചെയ്തു.

Advertisements

തന്റെ പിതാവിന്റെ ലെഗസിയുടെ പിൻഗാമിയാകാതെ സ്വന്തമായൊരു ഇടം നേടാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഫാദേഴ്സ് ഡേ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടേയും തന്റെ മകൾ മറിയത്തിന്റേയും ചിത്രമാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രത്തിൽ മറിയത്തിന്റെ മുടി പിന്നി കെട്ടുകയാണ് മമ്മൂട്ടി.

മെഗാസ്റ്റാറിന്റെ പോണി ടെയിൽ ഹെയർ സ്റ്റൈലും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അനുസരണയോടെ, തന്റെ കുഞ്ഞിക്കസേരിയിൽ ഇരിക്കുന്ന കൊച്ചുമകളേയും ചിത്രത്തിൽ കാണാം. അടിക്കുറിപ്പ് ആവശ്യമില്ലെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ദുൽഖർ സൽമാൻ പറയുന്നത്. ചിത്രം ആയിരം വാക്കുകൾ പറയുന്നുണ്ടെന്നും ദുൽഖർ പറയുന്നു.

തന്റെ ഏറ്റവും വലിയ സന്തോഷമെന്നും എന്റെ വാപ്പച്ചിയും എന്റെ മകളുമെന്നും ദുൽഖർ ഹാഷ്ടാഗിലൂടെ കുറിക്കുന്നുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയിരിക്കുകയാണ്. മലയാള സിനിമയിൽ നിന്നും നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നസ്രിയ ഫഹദ്, റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.

അതേ സമയം ആരാധകരും ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനേടകം തന്നെ നിരവധി പേരാണ് ഈ ചിത്രം ലൈക്ക് ചെയ്യപം കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

Advertisement