മുന്നിൽ ഇനിയുള്ളത് ഒരു വലിയ ലക്ഷ്യം, പൂർണ പിന്തുണയോടെ ഭർത്താവ് അജയ്: നടി സോനു സതീഷിന്റെ ജീവിതം ഇങ്ങനെ

149

മലയാളം ടെലിവിഷൻ രംഗത്തെ സൂപ്പർഹിറ്റായ നിരവധി സീരിയലുകളിലൂട മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപപരിചിതയായി മാറിയ അഭിനേത്രികളിൽ ഒരാളാണ് നടി സോനു സതീഷ്. സീരിയലുതളിൽ വില്ലത്തിയായി ഗംഭീര പ്രകടനമായിരുന്നു സോനു കാഴ്ചവെച്ചത്.

വില്ലത്തിയാണെങ്കിലും സോനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നെഗറ്റീവ് മാത്രമല്ല പോസിറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട് സോനു സതീഷ്. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കൃത്യമായി സോനു ഓർത്തിരിക്കുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണിയെ അറിയാത്ത പ്രേക്ഷകർ വിരളമാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയിലാണ് താരം അവസാനം അഭിനയിച്ചത്.

Advertisements

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്. നെഗറ്റീവ് മാത്രമല്ല പോസിറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട് സോനു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കൃത്യമായി സോനു ഓർത്തിരിക്കുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണിയെ അറിയാത്ത പ്രേക്ഷകർ വിരളമാണ്.

Also Read
ടൊവിനോ തോമസ് എങ്ങനെയാണ് കുറിപ്പിലെ ചാക്കോ ആയതെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോനു രംഗത്ത് എത്തിയിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു താനെന്ന് സോനു പറയുന്നു.

വേണിയെന്നായിരുന്നു മുൻപ് എല്ലാവരും വിളിച്ചത്. ഇപ്പോ ചിലരൊക്കെ ദേവുയെന്ന് വിളിക്കുന്നുണ്ട്.
കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. നടി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് സോനു. അവതാരകയായും തിളങ്ങിയിട്ടുണ്ട്.

സോനു കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ഏറെ മിടുക്കിയാണ് താരം. കൊച്ചുനാൾ മുതൽ നൃത്തം അഭ്യസിച്ചു. സ്‌കൂളിൽ കലാതിലകം നേടി അഭിമാനമായി. ഒമ്പതാം ക്ലാസിൽ പഠിക്കവെ വാൽക്കണ്ണാടിയുടെ അവതാരകയായി. സൂപ്പർ ഡാൻസിൽ പങ്കെടുത്തതോടെ മാധവത്തിലേക്ക് അവസരം ലഭിച്ചു.

ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം തുടങ്ങി പല നൃത്തത്തിലും സോനു കഴിവ് തെളിയിച്ചിട്ടുണ്ട്. തിരക്കുകൾ ഏറെ ഉണ്ടെങ്കിലും നൃത്ത പരിശീലനം താരം തുടർന്ന് പോന്നു. കുച്ചിപ്പുടിയിൽ ഡോക്ടറേറ്റ് നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നേരത്തെ സോനു പറഞ്ഞിരുന്നു. ഭാര്യ എന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് താരം വിവാഹിതയായത്.

ആന്ധ്ര സ്വദേശിയായ അജയ് ആണ് താരത്തെ വിവാഹം ചെയ്തത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. പ്രണയത്തിലായിരുന്ന ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു. ബംഗളൂരുവിൽ ഐടി എൻജിനീയറായി ജോലി ചെയ്ത് വരികയാണ് അജയ്.

മകളെ ഡോക്ടറാക്കണമെന്നായിരുന്നു സോനുവിന്റെ അമ്മ ആഗ്രഹിച്ചത്. മെഡിസിൻ കിട്ടാതെ വന്നതോടെയാണ് ആർട്സ് എടുത്തത്. ലിറ്ററേച്ചറിലും കുച്ചിപ്പുഡിയയിലും സോനു പോസ്റ്റ് ഗ്രാജുവേഷൻ നേടി. ഡോക്ടറേറ്റെടുത്ത് ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്ന് സോനു വ്യക്തമാക്കിയിരുന്നു.

Also Read
മൂന്ന് ദിവസം, 52 ഹൗസ് ഫുൾ ഷോകൾ: ദുൽഖറിന്റെ കുറുപ്പ് പ്രദർശിപ്പിച്ച് ചരിത്രം കുറിച്ച് ചങ്ങരംകുളം മാർസ്‌ തിയ്യേറ്റർ

പഠിക്കാൻ വലിയ ആഗ്രഹം ആണ് തനിക്കെന്നും, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും സോനു പറയുന്നു. അമ്മ ഡോക്ടർ ആയിരുന്നു എന്നെയും ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. ഇപ്പോൾ ഡബിൾ പിജിയുണ്ട്. ഇനി അധികം വൈകാതെ ഡോക്ടറേറ്റ് നേടി അമ്മയുടെ ആഗ്രഹം പോലെ ഡോ. സോനു സതീഷ് ആകണം എന്നാണ് ആഗ്രഹം എന്നും സോനു വ്യക്തമാക്കിയിരുന്നു.

തന്റെ രണ്ടാമത്തെ സീരിയൽ ഭാര്യയിൽ അഭിനിച്ചു കൊണ്ടിരിക്കെ ആയിരുന്നു സോനുവിന്റെ വിവാഹം.
സോനു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ ഇരുവരും തമ്മിൽ അടുപ്പത്തിൽ ആകുകയായിരുന്നു. തുടർന്ന് അജയിയുടെ അമ്മ വിവാഹാലോചനുയുമായി എത്തുകയും തുടർന്ന് വീട്ടുകാർ തന്നെ വിവാഹം നിശ്ചയിക്കുകയുമായിരുന്നു.

Advertisement