തുടർച്ചയായ നാല് പതിറ്റാണ്ടുകളിൽ നായകനും നായികയുമായി തകർപ്പൻ ഹിറ്റുകൾ സമ്മാനിച്ച ജോഡി ബ്രോഡാഡിയിലൂടെ വിണ്ടും: ലാലേട്ടന്റെയും മീനയുടേയും വിജയ രഹസ്യം ഇതാണ്

3421

-എസ്പിഎ റഹ്മാൻ

മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് മീന. തമിഴിലും തെലുങ്കിലും എല്ലാം മിന്നി ത്തിളങ്ങിയ താരം നിരവധി മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹൻലാലിന് ഒപ്പമാണ് താരം ഏറ്റവും കൂടിതൽ അഭിനയിച്ചിട്ടുള്ളത്.

Advertisements

മോഹൻലാലും മീനയും ജോഡിയായി അഭിനയിച്ച മിക്കചിത്രങ്ങളും സൂപ്പർഹിറ്റുകളും ആയിരുന്നു. ഇരുവരും തമ്മിൽ അഭിനയത്തിന്റെ കാര്യത്തിൽ ഒരു പ്രത്യേക കെമിസ്ട്രി തന്നെയുണ്ടെന്നാ ആരാധകരും സിനിമാക്കാരും പറയുന്നത്. ഹിറ്റ് മേക്കർ ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം 2 ആണ് ഇരുവരും ഒന്നിച്ചഭിനയിച്ച് പുറത്തുവന്ന അവസാന ചിത്രം. ഈ സിനിമയും തകർപ്പൻ വിജയമായിരുന്നു നേടിയത്.

അതേ സമയം ദൃശ്യം 2 റിലീസ് ചെയ്തതോടെ ഒരപൂർവ നേട്ടം മോഹൻലാൽ മീന ജോഡിയെ തേടിയെത്തിരുന്നു. തുടർച്ചയായ നാല് പതിറ്റാണ്ടുകളിൽ നായകനും നായികയുമായി അഭിനയിച്ച താരങ്ങളെന്ന നേട്ടമായിരുന്നു അത്. 1990- 2000 കാലഘട്ടത്തിലാണ് ആദ്യമായി ഇവർ ഒന്നിച്ച വർണ്ണപകിട്ട് എന്ന സിനിമയും (1997 ൽ), അതിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദം (1999) എന്ന സിനിമയും പുറത്തിറങ്ങിയത്. പിന്നീട് 2000, 2010 കാലഘട്ടത്തിൽ മിസ്റ്റർ ബ്രഹ്മചാരി (2003), നാട്ടുരാജാവ് (2004), ഉദയനാണു താരം (2005), ചന്ദ്രോത്സവം (2005) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.

Also Read
ഡോക്ടറാകാൻ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോൾ മകൾ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം

2010 2020 കാലഘട്ടത്തിൽ ഇരുവരും നായികയും നായകനുമായി പ്രത്യക്ഷപ്പെട്ടത് ദൃശ്യം (2013), മുന്തിരി വള്ളികൾ തളിർക്കുമ്പോൾ (2017) എന്നീ ചിത്രങ്ങളിലാണ്. 2021ൽ ദൃശ്യം 2 എത്തിയതോടെ 2020 2030 പതിറ്റാണ്ടിലും ഇവരുടെ ഒരു ചിത്രമെത്തി. ഇപ്പോഴിതാ അടുത്ത ചിത്രവും ഒരുങ്ങുകയാണ്. വീണ്ടും മീന മോഹൻലാൽ കൂട്ടുകെട്ട് ഒരുമിക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നു കഴിഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മോഹൻലാലും മീനയും വീണ്ടും ഒന്നിച്ചെത്തുന്നത്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബ്രോഡാഡി. സംവിധായകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കല്യാണി പ്രിയദർശൻ, മുരളി ഗോപി, സൗബിൻ ഷാഹിർ, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഷൂട്ടിംങ് തുടങ്ങാൻ അനുമതി കിട്ടുന്ന ഉടൻ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ മീന കൂട്ടുകെട്ടിൽ നിന്നുള്ള അടുത്ത ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

മോഹൻലാൽ മീന കുട്ടുകെട്ടിന്റെ ചരിത്രം ഇങ്ങനെ:ഏകദേശം മുപ്പിയേഴ് വർഷങ്ങക്ക് മുൻപ് ഒരുഒമ്പത് വയസ്സുകാരി മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുകയാണ്. മദ്രാസിൽ നിന്നാണ് വരവ്. മുൻപ് രജനികാന്ത്, കമൽഹാസൻ, വിജയകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ അനുഭവ സമ്പത്തോടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.

ബാലതാരങ്ങൾക്കിടയിലെ സൂപ്പർസ്റ്റാർ എന്ന് വേണമെങ്കിൽ പറയാം. സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന മനസ്സറിയാതെ എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് വരുന്നത്. സിനിമയിൽ നായകൻ അന്നത്തെ യുവതയുടെ ആവേശമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായി തിളങ്ങിയ മോഹൻലാൽ എന്ന പയ്യനാണ്.

Also Read
സിദ്ധാർത്ഥുമായുള്ള ബന്ധം അവസാനിപ്പിച്ചി ല്ലായിരുന്നെങ്കിൽ എനിക്കും ആ നടിയുടെ അവസ്ഥ ആയിപോയേനെ: മുൻ കാമുകനെ കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

സെറീന വഹാബും നെടുമുടി വേണുവുമാണ് മറ്റ് താരങ്ങൾ. നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൾ മിനിമോൾ ആയിട്ടാണ് ബാലതാരം എത്തുന്നത്. മറ്റൊരു സിനിമയിൽ കൂടി ബാലതാരമായി മലയാളത്തിൽ അഭിനയിച്ചു. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്നായിരുന്നു സിനിമയുടെ പേര്. മറ്റൊരു യുവതാരമായിരുന്നു ആ സിനിമയിൽ നായകൻ പേര് മമ്മൂട്ടി.

പിന്നെ ഒരു 12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന താരത്തിന്റെ നായികയായി ആ പഴയ ബാലതാരം വീണ്ടും എത്തി. ഐവി ശശി സംവിധാനം ചെയ്ത ആ സിനിമയുടെ പേര് വർണ്ണപ്പകിട്ട്. ബാലതാരമായി അഭിനയിച്ച നടന്റെ കൂടെ പിന്നെ നായികയായി എത്തിയ നടിയുടെ പേര് മീന എന്നായിരുന്നു.

അതേ സമയം മോഹൻലാലിന്റെ തൊണ്ണൂറുകളിലെ ഭാഗ്യ നായിക ആരണെന്ന് ചോദിച്ചാൽ ശോഭന, രേവതി തുടങ്ങിയവർക്കൊപ്പം പറഞ്ഞു കേൾക്കാറുള്ള പേരാണ് മീന എന്നത്. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും മീന മാത്രം ഇപ്പോഴും മോഹൻലാലിന്റെ ഭാഗ്യ നായികയായി തുടരുന്നു. പഴയ നായികമാർക്കൊന്നും മോഹൻലാൽ ഇപ്പോൾ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാൽ മീനയ്‌ക്കൊപ്പം ദൃശ്യം സീരിസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ ചെയ്ത് ഗംഭീര വിജയം നേടിയത്.

മോഹൻലാലിനും മീനയ്ക്കുമിടയിൽ എന്താണ് ഇത്ര വലിയ കെമിസ്ട്രി. മുപ്പിയേഴ് വർഷങ്ങൾക്ക് മുമ്പ്, 1984 ൽ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹൻലാലിനൊപ്പം അഭിനയിച്ചത്. അന്ന് ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ സറീന വഹാബായിരുന്നു മോഹൻലാലിന്റെ നായിക. 1996 ൽ മോഹൻലാലിനെ നായകനാക്കി സുരേഷ്‌കൃഷ്ണ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ദി പ്രിൻസ് പരാജയമായി മാറി.

Also Read
ഡേവിഡ് ഗംഭീരം, അഭിനന്ദനങ്ങൾ; മാലിക്കിലെ വിനയ് ഫോർട്ടിന്റെ പ്രകടനത്തെ പുകഴ്ത്തി ബോളിവുഡ് താരം രാജ്കുമാർ റാവു

ആസമയത്ത് ചില സിനിമകൾ പരാജയപ്പെട്ട് മോഹൻലാലിന്റെ കരിയറിൽ ചെറിയ കരിനിഴൽ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന ചിത്രത്തിൽ മീന നായികയായെത്തുന്നത്. തകർപ്പൻ വിജയം നേടിയ ആ ചിത്രം മോഹൻലാലിനെ കരകയറ്റി.

മീന മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിൽ ഹിറ്റാകുകയും ചെയ്തു. തുടർന്ന് മീനയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. 1999 ലാണ് സിനിമ റിലീസ് ചെയ്തത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാലും മോഹൻലാൽ മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല.

2003 ലാണ് പിന്നീട് മോഹൻലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത മിസ്റ്റർ ബ്രഹ്മചാരി ഹാസ്യത്തിന് പ്രധാന്യം നൽകിയ കുടുംബ ചിത്രമായിരുന്നു. എന്നാൽ ഈ സിനിമയും വലയി വിജയമായില്ലെങ്കിലും മീന മോഹൻലാൽ കെമിസ്ട്രി വർക്കൗട്ടായി.

പിന്നീട് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ചിത്രമായിരുന്നു നാട്ടുരാജാവ്. ഗംഭീര കഥാപാത്ര സൃഷ്ടിതന്നെയായിരുന്നു സിനിമയുടെ പ്രത്യേകത. മീന ലാലിന്റെ നായികയായി എത്തി. ഈ ചിത്രം ഗംഭീരകളക്ഷനാണ് ബോക്സ് ഓഫീസിൽ നേടിയത്.പിന്നീട് റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്.

മോഹൻലാലിന്റെ കരിയറിൽ വീണ്ടും വലിയ തിളക്കം കൊണ്ടുവന്ന ചിത്രം കൂടെയാണ് ഉദയനാണ് താരം. മീനയായിരുന്നു ആ ഭാഗ്യം കൊണ്ടുവന്ന നായിക. ഈ വിജയത്തിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മീന മോഹൻ ലാലിന്റെ നായികയായി വീണ്ടും വന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഇവിടെയും സംഭവിച്ചത്. നല്ല സിനിമ ആയിരിന്നിട്ട് കൂടി ചന്ദ്രോത്സവം തകർപ്പൻ വിജയം നേടാതെ ശരാശശിയിൽ ഒതുങ്ങി.

Also Read
ആറാംതമ്പുരാന് പിന്നാലെ രഞ്ജിത്ത് എഴുതിയ കഥ, നായകൻമാരായി ജയറാമും ദിലീപും കൂടെ സൂപ്പർ നായികയും, എന്നിട്ടും ആ പടം ഹിറ്റായില്ല: സംഭവം ഇങ്ങനെ

പിന്നെ കുറേ കാലം മീന സിനിമയിൽ നിന്ന് ഇടവേളയെടുത്തു. മോഹൻലാൽ തന്റേതായ രീതിയിൽ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാൽ ഇടയ്‌ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹൻലാലിന്റെ കാലം മലയാള സിനിമയിൽ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. മീനയാണ് ചിത്രത്തിൽ ലാലിന്റെ നായികയായത്. ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്.

മീന മോഹൻലാൽ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്. ഇപ്പോഴിതാ മോഹൻലാലും മീനയും ഒന്നി ദൃശ്യത്തിന്റെ രണ്ടാം ഭാഗവും തകർപ്പൻ വിജയം തന്നെ നേടിയെുത്തിരിക്കുന്നു. ഈ വിജയത്തിന് പിന്നാലെ വീണ്ടും ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ഒരുക്കിയ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിൽ പ്രിയ താരജോഡികൾ വീണ്ടും എത്തുമ്പോൾ ലൂസിഫറിനും മുകളിൽ നിൽക്കുന്ന ഒരു ഗംഭീര വിജയം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement