ആറാംതമ്പുരാന് പിന്നാലെ രഞ്ജിത്ത് എഴുതിയ കഥ, നായകൻമാരായി ജയറാമും ദിലീപും കൂടെ സൂപ്പർ നായികയും, എന്നിട്ടും ആ പടം ഹിറ്റായില്ല: സംഭവം ഇങ്ങനെ

8781

മലയാള സിനിമയിൽ ഒരുകാലത്ത് കുടുംബ സദസ്സുകതളുടെ പ്രിയ താരമായിരുന്നു നടൻ ജയറാം. നിരവധി കുടുംബ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി വമ്പൻ വിജയം നേടിയിട്ടുള്ളത്. മിമിക്രി രംഗത്ത് നിന്നും എത്തിയ ജയറാം കലാഭവനിൽ നിന്നുമാണ് സിനിമയിലെത്തിയത്.

അതേ പോലെ തന്നെ കലാഭവനിലൂടെ മിമിക്രി ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് ദിലീപ്. ജയറാമിനെ പോലെ തന്നെ യുവാക്കളുടേയും കുട്ടികളുടേയും കുടംബ പ്രേക്ഷകരുടേയും ഇഷ്ടതാരമായിരുന്നു ജനപ്രിയ നായകൻ എന്ന വിളിപ്പേരുള്ള ദിലീപും. ജയറാമും ദിലീപും തമ്മിൽ വളരെ അടുത്ത ബന്ധവും ആയിരുന്നു സൂക്ഷിച്ചിരുന്നത്.

Advertisements

Also Read
ഒറ്റയ്ക്കാണോ കറക്കം, ഭർത്താവ് കൂടെ വരാറില്ലേ, ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കിടിലൻ മറുപടി നൽകി ലക്ഷ്മി നായർ

അതേ സമയം ജയറാമും ദിലീപും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു കൈക്കുടന്ന നിലാവ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസു തുറന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ കല്ലിയൂർ ശശി. വലിയ പ്രതീക്ഷകളോടെയാണ് കൈക്കുടന്ന നിലാവ റിലീസ് ചെയ്തതെങ്കിലും ലാഭം കിട്ടിയിട്ടില്ല എന്നാണ് നിർമ്മാതാവ് പറയുന്നത്.

കമൽ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമാണ് കൈക്കുടന്ന നിലാവ്. നഷ്ടവും ലാഭവും ഇല്ലാത്ത സിനിമയാണത്. എന്നാൽ കാലം തെറ്റി ഇറങ്ങിയതു കൊണ്ടാവും. നഷ്ടമില്ല, എന്നാൽ തനിക്ക് ലാഭം കിട്ടിയില്ല. നഷ്ടം എന്ന് ഒരിക്കലും പറയില്ല. അതിന്റെ മുടക്കുമുതൽ തിരിച്ചു കിട്ടിയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

വലിയ ടീമായിരുന്നു ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നത്. ആറാം തമ്പുരാൻ ഹിറ്റായി നിൽക്കുന്ന സമയത്താണ് രഞ്ജിത്ത് കഥ എഴുതിയത്. ഒരുപാട് ഹിറ്റ് പടങ്ങൾ ഒരുക്കിയ സംവിധായകൻ കമലും ഉണ്ടായി. വിജയ നായികയായി തിളങ്ങിയ സമയത്താണ് ശാലിനി അഭിനയിച്ചത്.

Also Read
ഡോക്ടറാകാൻ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോൾ മകൾ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം

ജയറാം, മുരളി, കലാഭവൻ മണി, ദിലീപ് എന്നീ താരങ്ങളെല്ലാം ഉളളതുകൊണ്ട് ഇത് ഒരു നൂറ് ദിവസം ഓടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അന്ന് വരെയുളള സിനിമകളേക്കാൾ റെക്കോർഡ് വിലയ്ക്കാണ് ഓഡിയോ റൈറ്റ്സ് വിറ്റത്. ഈ ഒരു താരനിരയും പശ്ചാത്തലവും വച്ച് വലിയ വിലയ്ക്കാണ് അന്ന് ഓഡിയോ വിറ്റത്.

എന്നാൽ വൻലാഭം പ്രതീക്ഷിച്ച് ഇറക്കിയ സിനിമയിൽ നിന്നും വലുതായൊന്നും കിട്ടിയില്ല എന്നാണ് നിർമ്മാതാവ് വ്യക്തമാക്കുന്നത്.

Advertisement