ഡേവിഡ് ഗംഭീരം, അഭിനന്ദനങ്ങൾ; മാലിക്കിലെ വിനയ് ഫോർട്ടിന്റെ പ്രകടനത്തെ പുകഴ്ത്തി ബോളിവുഡ് താരം രാജ്കുമാർ റാവു

53

കഴിഞ്ഞ വാരം ഒടിടി റിലീസ് ആയി പുറത്തെത്തിയ ഫഹദ് ഫാസിൽ മഹേഷ് നാരായൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക് എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സോഷ്യൽ മീഡിയയിലെങ്ങും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്.

ചിത്രം കണ്ടവരെല്ലാം താരങ്ങളുടെ പ്രകടനവും മഹേഷിന്റെ മേക്കിംഗുമെല്ലാം കലക്കിയെന്നാണ് പറയുന്നത്. അതേസമയം ചിത്രത്തിന്റെ രാഷ്ട്രീയവും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം ഒരേസ്വരത്തിൽ അഭിനന്ദിക്കുന്ന നടനാണ് വിനയ് ഫോർട്ട്. തന്റെ കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയും പ്രതികാര മനസുമെല്ലാം ഒരുപോലെ വിനയ് ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Advertisements

Also Read
ഡോക്ടറാകാൻ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോൾ മകൾ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം

ഇപ്പോഴിതാ വിനയ് ഫോർട്ടിനെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡിൽ നിന്നുമൊരു സന്ദേശം എത്തിയിരിക്കുകയാണ്.
ബോളിവുഡ് നടൻ രാജ്കുമാർ റാവുവാണ് വിനയ് ഫോർട്ടിനെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. രാജ്കുമാർ റാവു തനിക്ക് അയച്ച സന്ദേശം വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

ഹായ് വിനയ്, രാജ്കുമാർ ആണ്. മാലിക് കണ്ടു. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി. ഗംഭീര പ്രകടനം. എന്നായിരുന്നു രാജ്കുമാർ റാവു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മാലിക്കിൽ വിനയ് ഫോർട്ട് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ മാനസികവും ശാരീരകവുമായ മാറ്റങ്ങളും വിവിധ ഘട്ടങ്ങളുമെല്ലാം വിനയ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ടവർ പറയുന്നത്.

Also Read
ഒറ്റയ്ക്കാണോ കറക്കം, ഭർത്താവ് കൂടെ വരാറില്ലേ, ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കിടിലൻ മറുപടി നൽകി ലക്ഷ്മി നായർ

തമാശ എന്ന ചിത്രത്തിന് ശേഷം വിനയ് ഫോർട്ടിലെ പ്രതിഭ വെളിവാകുന്ന ചിത്രമാണ് മാലിക് എന്നും സോഷ്യൽ മീഡിയ പറയുന്നു. വൻ താരനിര തന്നെ അണിനിരന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിനും വിനയ് ഫോർട്ടിനും പുറമേ നിമിഷ സജയൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മാലിക്. ആമസോൺ പ്രൈമിലൂടെ ആയിരുന്നു മാലിക് റിലാസ് ചെയ്തത്.

Advertisement