ഡോക്ടറാകാൻ ആഗ്രഹിച്ചു, ചെറുപ്പത്തിലേ തന്നെ നടിയായി, അപ്രതീക്ഷിതമായി ഭർത്താവിന്റെ വിയോഗം, കൂട്ടിന് ഇപ്പോൾ മകൾ മാത്രം; നടി ഇന്ദുലേഖയുടെ പുറംലോകം അറിയാത്ത ജീവിതം

298

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഇന്ദുലേഖ. ഏതാണ്ട് എഴുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള നടി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ദൂരദർശൻ കാലം മുതൽ തന്നെ ഏറെ പരിചിതമായ മുഖങ്ങളിൽ ഒന്നാണ്. 25 വർഷത്തോളമായി താരം അഭിനയ മേഖലയിൽ സജീവമായിട്ട്.

നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചിട്ടുള്ളത്. നിരവധി പോസിറ്റീവ് കഥാപാത്രങ്ങളാണ് ഇന്ദുലേഖയെ തേടി മലയാള സീരിയൽ മേഖലയിൽ നിന്നും എത്തിയിട്ടുള്ളത്. ഇപ്പോൾ ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലൂടെ ലക്ഷ്മി എന്ന കഥാപാത്രമായി എത്തി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിൽ നിറഞ്ഞ് നിൽക്കുകയാണ്.

Advertisements

അതേ സമയം നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതൽ കാര്യങ്ങൾ പുറംലോകം അറിഞ്ഞിട്ടില്ലാത്തതാണ്. വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ എത്തപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന പരമ്പരയിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്.

തുടർന്ന് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായി താരം മാറി. ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും ഇന്ദുലേഖ വേഷമിട്ടിട്ടുണ്ട്. നിരവധി ഭക്തി സാന്ദ്രമായ പരമ്പരകളിലും ആൽബം സോങ്ങുകളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു.

Also Read
ആദ്യമാദ്യം ലക്ഷ്മിക്ക് താൽപര്യമില്ലായിരുന്നു, വിഡിയോ ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണിയുമായിരുന്നു: എന്തുവാ ഇത് സൂപ്പർ ഹിറ്റാക്കിയ ജോഡിയിലെ സഞ്ജു

ഒരു ഡോക്ടർ ആകണം എന്നായിരുന്നു ഇന്ദുലേഖയുടെ ആഗ്രഹം ഇന്ദുലേഖ എന്നാൽ അതിന് താരത്തിന് സാധിച്ചില്ല. തുടർന്ന് എംബിഎ ബിരുദ ധാരിയായ ഇന്ദുലേഖ ഇടക്കാലത്ത് ഏതാനും ബാങ്കുകളിലും ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇന്ദുലേഖ തുറന്നു പറഞ്ഞിരുന്നു.

ഏറെ പ്രതിസന്ധികളെ തരണം ചെയ്തു വന്നതായിരുന്നു ഇന്ദുലേഖയുടെ ജീവിതം ജീവിതം. ശങ്കരൻ പോറ്റിയാണ് താരത്തിന്റെ ഭർത്താവ്. ഉണ്ണിമായ എന്നൊരു മകൾ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. എന്നാൽ ശങ്കരൻ പോറ്റിക്ക് ഒരു വാഹനാ, പക ടം ഉണ്ടാകുകയും രണ്ട് കൊല്ലത്തോളം കിടപ്പിലാകുകയും ചെയ്തിരുന്നു. എന്നാൽ ആറു വർഷം മുൻപാണ് ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഇന്ദുലേഖയുടെ ഭർത്താവ് ശങ്കരൻകുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്.

പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മൾ ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയപ്പോൾ ഞാൻ ദേവി മഹാത്മ്യം സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്.

Also Read
ഞാൻ ആരെ പ്രണയിച്ചാലും അവരുടെ വിവാഹം പെട്ടെന്ന് നടക്കും, രണ്ട് പ്രണയമുണ്ടായിരുന്നു, രണ്ടാളും വേറെ കല്യാണം കഴിച്ചു: അമൃതയും പ്രശാന്തും പറയുന്നത് കേട്ടോ

സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ പോയില്ലെങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്‌സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി.

ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണതെന്ന ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദുലേഖ പറഞ്ഞിരുവനന്നു. ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അത് മാറ്റി നിർത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോൾ. വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോർട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകൾ അഭിപ്രായങ്ങൾ പറയുമെന്നും താരം പറയുന്നു. ഏറ്റവും വലിയ സപ്പോർട്ട് മകളാണ്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവളും അഭിപ്രായം പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവും വലിയ ശക്തിയെന്നും ഇന്ദുലേഖ പറയുന്നു.

Advertisement