മാലിക് സിനിമയിലെ അലീക്കയുടെ വലം കൈ ഹമിദ്, ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അപ്പൂപ്പൻ; ജീവിതത്തിൽ താരം ഇങ്ങനെ

43

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയൽ. പരമ്പരയിലെ ഓരോ കഥാപാത്രത്തേയും സ്വന്തക്കാരായാണ് പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടാണ് ഫഹദ് ഫാസിൽ നായകനായ ഏറ്റവും പുതിയ ചിത്രമായ മാലിക്കിലെ ഹമീദിനെ കണ്ടപ്പോൾ അവർക്ക് ആവേശവും സന്തോഷവും അനുഭവപ്പെട്ടത്.

മാലിക്ക് സിനിമയിൽ ഫഹദ് ഫാസിൽ അവതരപ്പിച്ച അലീക്കയുടെ നിഴലായി തുടക്കം മുതൽ അവസാനം വരെ കൂടെ നിൽക്കുന്ന കഥാപാത്രമാണ് ഹമീദ്. ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അമൽ രാജാണ് ഹമീദിനെ അവതരിപ്പിച്ചിരിക്കുന്നത്. ചക്കപ്പഴത്തിൽ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ള കുടുംബത്തിലെ കാരണവരാണ് അമൽ രാജ്.

Advertisements

പേരുപോലെ കുട്ടിത്തമുള്ള സ്വഭാവമാണ് കുഞ്ഞുണ്ണിയുടേത്. പൊങ്ങച്ചവും പിശുക്കും സ്നേഹവും കുശുമ്ബുമെല്ലാം സമാസമം ചേർത്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുകയാണ് പരമ്പരയിൽ അമൽ രാജ്. പരമ്പരയുടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

Also Read
നിഷ്‌കളങ്കവും പവിത്രവുമാമാണ് എനിക്ക് മണിക്കുട്ടനോടുള്ള പ്രണയം, ചീറ്റ് ചെയ്യാൻ അറിയാത്തോണ്ടാണ് 30 കഴിഞ്ഞിട്ടും കെട്ടാതെ നിൽക്കുന്നത്: തുറന്നു പറഞ്ഞ് സൂര്യ ജെ മേനോൻ

ചക്കപ്പഴത്തിൽ മുത്തച്ഛൻ ആണെങ്കിലും ജീവിതത്തിൽ അത്ര പ്രായമൊന്നും തനിക്കില്ലെന്ന് അമൽ രാജ് പറയുന്നു. വനിതയ്ക്ക് നൽകിയൊരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സീരിയലിലെ കഥാപാത്രത്തിന് 60 ന് മുകളിൽ പ്രായമുണ്ട്.

എന്നാൽ ജീവിതത്തിൽ 13 ഉം അഞ്ചും വയസുള്ള രണ്ട് ആൺമക്കളുടെ അച്ഛനാണ് അമൽരാജ്. നീലക്കുയിൽ എന്ന പരമ്പരയിലൂടെയാണ് അമൽരാജ് ശ്രദ്ധ നേടുന്നത്. എന്നാൽ അതിൽ ആളിത്തിരി ടഫ് ആയിരുന്നു. ചക്കപ്പഴത്തിലാകട്ടെ പക്കാ തമാശക്കാരനും. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഡാഡി കൂൾ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read
ആദ്യ രാത്രി തന്നെ പുറത്തിറങ്ങിയിട്ട് സെൽഫി എടുത്ത് അമ്മയ്ക്ക് അയച്ച് കൊടുക്കും: എലീന പടിക്കൽ പറയുന്നു

വിവിധ ഗെറ്റപ്പുകളിലെത്തുന്ന മാലിക് ആണ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമ. ചിത്രം കരിയറിലൊരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടക രംഗത്ത് നിന്നുമാണ് അമൽ രാജിന്റെ വരവ്. നാലാം ക്ലാസ് മുതൽ താരം നാടക രംഗത്തുണ്ട്. തൃശ്ശൂർ ഡ്രാമ സ്‌കൂളിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് അഭിനയ രംഗത്ത് സജീവമാകുന്നത്.

ഭാര്യ ദിവ്യലക്ഷ്മി ഭരതനാട്യം നർത്തകിയാണ്. ഇരുവരും ചേർന്ന് അവതരിപ്പിച്ച പ്രേമലേഖനം എന്ന നാടകം 1000 വേദികൾ പിന്നിട്ടതായിരുന്നു. കലയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.

Advertisement