Home Entertainment

കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്, അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഇപ്പോൾ ഒന്ന് ചിന്തിക്കും: അനാർക്കലി മരയ്ക്കാർ

1932

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ നിർമ്മിച്ച് നവാഗതനായ ഗണേശ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച ആനന്ദം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാള ചലച്ചിത്ര അഭിനയരംഗത്ത് എത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ. പിന്നീട് ഒരുപിടി സിനിമകളിലെ മികച്ച് വേഷങ്ങളിലൂടെ അനാർക്കലി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.

ആനനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ടുകളും മറ്റും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

Advertisements

Also Read
സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

കൃത്യമായ നിലപാടുകളുള്ള അനാർക്കലി വ്യക്തി ജീവിതത്തിലും ഏറെ ബോൾഡായ വ്യക്തിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താരത്തിന് എതിരെ ചില വിവാദങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെ തന്റെ നിലപാടുകളിലും വിശ്വാസങ്ങളിലും ഉറച്ച് നിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അനാർക്കലി.

ഇപ്പോളിതാ ബ്രേക്കപ്പിനെ അനാർക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ വൈറലായി മാറുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാൻ ഇഷ്ടമില്ലെന്നാണ് അനാർക്കലി പറഞ്ഞത്. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും.

ചില ആൺകുട്ടികൾ അക്രമാസക്തർ ആകുമെന്നും താൻ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവർ തുറന്നു പറഞ്ഞു. അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read
അധിക കാലം ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല, ഡിവോഴ്‌സ്ഡ് ആണ്, പക്ഷേ അയാൾ എന്റെ ജീവിതത്തിലേക്ക് വന്നത് ഒരുകണക്കിന് നന്നായി: ലക്ഷ്മി ജയൻ അന്ന് പറഞ്ഞത്

കാമുകനുവേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും. നമുക്കു കൂടി ഗുണമാകുന്ന കാര്യമാണെങ്കിൽ മാറ്റിവയ്ക്കും. എന്നാൽ വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ഓകെ ബായ് എന്നു താൻ പറയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

താൻ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാർക്കലി, മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോൾ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അനാർക്കലി മരയ്ക്കാൽ വ്യക്തമാക്കുന്നു.

Advertisement