മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത് വിട്ട് നമിത പ്രമോദ്; ആഹാ എന്ന് ആരാധകർ

424

ഇന്നല്ലെങ്കിൽ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് മീനാക്ഷി.മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർനായിക മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളാണ് മീനാക്ഷി. മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം നടി കാവ്യ മാധവനെയാണ് ദിലീപ് വിവാഹം കഴിച്ചത്.

ദിലീപിനും കാവ്യയ്ക്കും ഒരു മകളാണുള്ളത്. മഹാലക്ഷ്മിയാണ് ദിലീപിന്റേയും കാവ്യയുടേയും മകൾ. തന്റെ കുഞ്ഞനുജത്തിയോടുള്ള മീനാക്ഷിയുടെ സ്നേഹം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്.

Advertisement

ദിലീപിനൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് നമിത. നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദവും ആരാധകർക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ നമിതയുടെ പിറന്നാളിന് മീനാക്ഷി പങ്കുവച്ച ആശംസ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നമിതയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവച്ചത്.

Also Read
എന്റെ ഈശ്വരാ ഈ ഗ്ലാമറിനു മുൻപിൽ പിടിച്ചു നില്കാൻ പറ്റുന്നില്ലല്ലോ, മെഗാസ്റ്റാറിന് ഒപ്പമുളള ചിത്രവുമായി നടി മാളവിക മേനോൻ, ഏറ്റെടുത്ത് ആരാധകർ

ചിത്രം പങ്കുവച്ചു കൊണ്ട് മീനാക്ഷി എഴുതിയത് എന്റെ അനിയത്തിയുടെ ബുജിയ്ക്ക് പിറന്നാൾ ആശംസകൾ എന്നായിരുന്നു. ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്നും മീനാക്ഷി എഴുതിയിട്ടുണ്ട്. തന്റെ കുനജുത്തി മഹാലക്ഷ്മിയുടെ ബുജിയാണ് നമിത എന്നാണ് മീനാക്ഷി പറയുന്നത്.

ഈ പോസ്റ്്റിന് മറുപടിയുമായി നമിതയും എത്തിയിട്ടുണ്ട്. ഹഹഹ അത് ക്യൂട്ട് ആയിട്ടുണ്ട് എന്ന് മാമാട്ടിയുടെ ബുജി എന്നായിരുന്നു നമിതയുടെ മറുപടി. ഇതോടെ മഹാലക്ഷ്മിയുടെ ചെല്ലപ്പേര് മാമാട്ടിയാണെന്ന രസകരമായ അറിവും ആരാധകർക്ക് ലഭിച്ചിരിക്കുകയാണ്.

മീനാക്ഷിയുടെ പോസ്റ്റും നമിതയുടെ മറുപടിയുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കമന്റുമായി ആരാധകരു മെത്തിയിട്ടുണ്ട്. മാമാട്ടിയെന്നാണോ പറഞ്ഞേ, ഞാൻ വായിച്ചത് മമ്മൂട്ടി എന്നാണെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. എന്തായാലും താരങ്ങൾക്കിടയിലെ സൗഹൃദം ആരാധകരുടെ കൈയ്യടി നേടുകയാണ്.

നേരത്തേയും ഇരുവരും തങ്ങളുടെ ചങ്ങാത്തത്തിന്റെ ആഴം വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവച്ചിരുന്നു.നേരത്തെ ദിലീപിന്റെ ആത്മമിത്രവും സംവിധായകനും നടനും സംഗീത സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയും നമിതയുമൊക്കെ നൃത്തം ചെയ്തിരുന്നു.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നമിതയും നാദിർഷയുടെ മകൾ ആയിഷയും. ആയിഷയുടെ വിവാഹത്തിനായിരുന്നു നമിതയും മീനാക്ഷിയും നൃത്തം ചെയ്തത്. അമ്മ മഞ്ജു വാര്യരെ പോലെ നല്ലൊരു നർത്തകിയാണെന്ന് മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. അതേസമയം തന്റെ 25ാം പിറന്നാളായിരുന്നു നമിത കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കാവ്യാ മാധവന്റെ ജന്മദിനവും കഴിഞ്ഞ ദിവസമായിരുന്നു.

Also Read
മറ്റുള്ളവർ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇതുവരേയും തൃപ്തി തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ശ്രിന്ദ

കാവ്യയ്ക്കുള്ള മീനാക്ഷിയുടെ ആശംസാക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ ആശംസ. കാവ്യയുമായി വളരെ അടുത്ത ബന്ധമാണ് മീനാക്ഷിയ്ക്കുള്ളത്. താരപുത്രിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

അതേ സമയം അച്ഛന്റേയും അമ്മയുടേയും പാതിയിലൂടെ മകൾ സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. എന്നാൽ താൻ സിനിമയിലേക്കില്ല എന്ന നിലാപാടാണ് മീനാക്ഷിയ്ക്ക്. പഠനം പൂർത്തിയാക്കണമെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കണമെന്നുമാണ് മീനാക്ഷിയുടെ ആഗ്രഹം. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement