എന്റെ ഈശ്വരാ ഈ ഗ്ലാമറിനു മുൻപിൽ പിടിച്ചു നില്കാൻ പറ്റുന്നില്ലല്ലോ, മെഗാസ്റ്റാറിന് ഒപ്പമുളള ചിത്രവുമായി നടി മാളവിക മേനോൻ, ഏറ്റെടുത്ത് ആരാധകർ

50

ചെറുതും വലുതുമായ കഥാപാത്രങ്ങൾ നിരവധി മലയാള സിനിമകളിൽ ചിത്രങ്ങളിൽ അവതരിപ്പിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ നിദ്രയാണ് താരത്തിന്റെ ആദ്യ ചിത്രം. തൊട്ടുപിന്നാലെ പൃഥിരാജ് ചിത്രം ഹീറോയിലും താരം എത്തി.

അനൂപ് മേനോൻ ചിത്രമായ 916 ലൂടെയാണ് മാളവിക മേനോൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ നടി അടുത്തിടെ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Advertisement

തമിഴിലും മികച്ച വേഷങ്ങളാണ് മാളവിക ചെയ്തത്. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിലും മികച്ച വേഷങ്ങളിൽ മാളവിക മേനോൻ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ പുഴു, മോഹൻലാലിന്റെ ആറാട്ട്, സുരേഷ് ഗോപിയുടെ പാപ്പൻ എന്നീ ചിത്രങ്ങളിളാണ് താരം ഇപ്പോൾ മലയാളത്തിൽ അഭിനയിച്ചിരിക്കുന്നത്.

Also Read
മറ്റുള്ളവർ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇതുവരേയും തൃപ്തി തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ശ്രിന്ദ

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടന്നു തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം നടി മാളവിക മേനോൻ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.
ഈ ഗ്ലാമർ നു മുൻപിൽ പിടിച്ചു നില്കാൻ പറ്റുന്നില്ലല്ലോ എന്റെ ഈശ്വരാ. മമ്മൂക്ക ലവ് എന്നായിരുന്നു മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രത്തിന് മാളവിക മേനോൻ ക്യാപ്ഷൻ കുറിച്ചത്.

മമ്മൂട്ടി പുഴു എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റത്തീന ഷർഷാദ് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് മെഗാസ്റ്റാറിന്റെ പുതിയ ലുക്ക്. പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.ഉണ്ടക്ക് ശേഷം ഹർഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ.

വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

Also Read
ആര്യയുടെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണുതള്ളി ആരാധകർ, ഇത് ഒരു ഒന്നൊന്നര മോഡലിങ്ങായി പോയല്ലോ എന്ന് കമന്റുകൾ

Advertisement