അഭിനയം പോരെന്ന് പറഞ്ഞ് ആ സീരിയലിൽ നിന്നും എന്നെ ഒഴിവാക്കി, മനസ്സ് വല്ലാതെ വിഷമിച്ച് നിന്നപ്പോൾ ഭാര്യ പറഞ്ഞത് ഇങ്ങനെ: തുറന്നു പറഞ്ഞ് കുടുംബവിളക്കിലെ ‘അനിരുദ്ധ്’ ആനന്ദ്

878

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടനായി മാറിയ താരമാണ് ആനന്ദ് നാരായണൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.

പ്രമുഖ നടിമീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ടിആർപി റേറ്റിംഗിൽ കാലങ്ങളായി മുന്നിൽ നിൽക്കുന്ന പരമ്പരയാണ്. കുടുംബവിളക്കിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

Advertisement

സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണുളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്.
ഒരു ചാനൽ പരിപാടിയിൽ അവതാരകനായിട്ടാണ് ആദ്യമായി ആനന്ദ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അതിന് ശേഷം 2014ൽ ഒരു പരമ്പരയിലൂടെയാണ് അനിരുദ്ധ് അഭിനയ രംഗത്ത് എത്തുന്നത്.

Also Read
മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത് വിട്ട് നമിത പ്രമോദ്; ആഹാ എന്ന് ആരാധകർ

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ആനന്ദ് ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ്. ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ:

മലയാളത്തിലെ ഒരു പ്രധാന സംവിധായകന്റെ പരമ്പരയുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചിരുന്നു. രണ്ടിലേറെ തവണ ചെയ്യിപ്പിച്ചതിന് ശേഷം അഭിനയം പോര, അവതാരക വേഷമാണ് ചേരുന്നതെന്ന് പറഞ്ഞ് പരമ്പരയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു ഇത്. ആ സംഭവത്തെക്കുറിച്ച് വീട്ടിലുള്ളവരോടും പറഞ്ഞിരുന്നു. മനസ്സിലെ വിഷമം പുറത്തറിയിക്കാതെയല്ലേ പെരുമാറിയത്, ഇത് തന്നെ മികച്ച അഭിനയമാണ്. പരിഹസിച്ചവർക്ക് മുന്നിൽ അഭിനയിച്ച് തെളിയിക്കണമെന്നുമായിരുന്നു ഭാര്യയുടെ വാക്കുകൾ.

അന്നത്തെ സംവിധായകനെ ഇന്ന് ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം കോരിയിട്ട ആ തീയാണ് എന്റെ വളർച്ചയ്ക്ക് പ്രചോദനമായത്. അതിന് ശേഷം നീലാംബരി എന്ന പരമ്പരയിൽ അഭിനയിച്ചെങ്കിലും അത് വെളിച്ചം കണ്ടിരുന്നില്ല.
കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടൻ ശ്രീജിത്ത് വിജയ് പിന്മാറിയപ്പോൾ ആണ് അനിരുദ്ധ് എന്ന കഥാപാത്രത്തമായി ആനന്ദ് എത്തുന്നത്.

Also Read
എന്റെ ഈശ്വരാ ഈ ഗ്ലാമറിനു മുൻപിൽ പിടിച്ചു നില്കാൻ പറ്റുന്നില്ലല്ലോ, മെഗാസ്റ്റാറിന് ഒപ്പമുളള ചിത്രവുമായി നടി മാളവിക മേനോൻ, ഏറ്റെടുത്ത് ആരാധകർ

ആദ്യത്തെ സീരിയലിൽ താരത്തിന് അത്ര ശോഭിക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുൻ നിര നായകന്മാരുടെ ഇടയിലേക്ക് ആനന്ദ് ഉയരുകയായിരുന്നു.

Advertisement