പരസ്പരം ഒരിക്കൽ ഞങ്ങൾ കളിച്ചപ്പോൾ ഞാൻ നാണം കെട്ട രീതിയിൽ തോറ്റു, അന്ന് ആ ഗെയിമിൽ തോറ്റെങ്കിലും ജീവിതത്തിൽ ഞാൻ വിജയിച്ചു: ബാല

309

നിരവധി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിലാണ് ബാല കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെയാണ് നടൻ ബാല രണ്ടാമത് വിവാഹിതനായത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

വിവാഹം നേരത്തെ കഴിഞ്ഞെങ്കിലും സെപ്റ്റംബർ അഞ്ചിന് ആയിരുന്നു റിസപ്ഷൻ. അതേസമയം വിവാഹ വാർത്തയ്ക്ക് പിനനാലെ വലിയ വിമർശനങ്ങളും സൈബർ അറ്റാക്കുകളും ബാലയും എലിസബത്തും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോൾ ഈ അറ്റാക്കുൾക്ക് എല്ലാം വ്യക്തമായ മറുപടി നൽകി രംഗത്ത് എത്തി യിരിക്കുകയാണ് ബാല.

Advertisements

ഒപ്പം സൂപ്പർ സ്റ്റാർ അജിത്തുമായുള്ള ബന്ധത്തെ കുറിച്ചും ബാല പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ:

രണ്ടാമത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആദ്യം തന്നെ അജിത് സാറിനോട് പറഞ്ഞിരുന്നു. ഒരു ജാഡയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വിളിക്കാൻ ഭാര്യ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ തിരക്ക് ഒക്കെ ഓർത്ത് ഞാൻ വേണ്ടാന്ന് പറഞ്ഞു. ഒടുവിൽ ഫോണെടുത്ത് അവൾ തന്നെ വിളിച്ചു. ഒരു റിങ് അടിച്ചപ്പോൾ തന്നെ അദ്ദേഹം ഫോൺ എടുത്തു.

Also Read
അഭിനയം പോരെന്ന് പറഞ്ഞ് ആ സീരിയലിൽ നിന്നും എന്നെ ഒഴിവാക്കി, മനസ്സ് വല്ലാതെ വിഷമിച്ച് നിന്നപ്പോൾ ഭാര്യ പറഞ്ഞത് ഇങ്ങനെ: തുറന്നു പറഞ്ഞ് കുടുംബവിളക്കിലെ ‘അനിരുദ്ധ്’ ആനന്ദ്

സെപ്റ്റംബർ 5 ന് വിവാഹ റിസപ്ഷൻ ആണെന്ന് പറഞ്ഞു. അപ്പോൾ പുള്ളി റഷ്യയിലായിരുന്നു. മറ്റ് പലരും ഇന്ത്യക്ക് അകത്താണെങ്കിൽ പോലും ഫോൺ എടുക്കില്ല. അങ്ങനെയുള്ളപ്പോഴാണ് അജിത് സർ റഷ്യയിൽ നിന്നും തന്റെ ഫോൺ എടുക്കുന്നത്. റഷ്യയിൽ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഫോൺ വെക്കാൻ പോയതാണ്. എന്നാൽ സംസാരിക്കാൻ അദ്ദേഹം നിർബന്ധിച്ചു.

എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു. അത്രയ്ക്ക് വലിയ മനുഷ്യനാണ് അജിത്തെന്നും ബാല പറയുന്നു. തനിക്കെതിരായ പല നെഗറ്റീവ് കമന്റുകളും പലയിടത്തായി വരുന്നത് കാണാറുണ്ട്. എന്നാൽ അതിനെയൊക്കെ അതിന്റെ വഴിക്ക് വിടും. ചിലപ്പോഴൊക്കെ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും പുറത്ത് പറയാൻ കഴിയില്ല.

ജീവിതത്തിൽ ഒരുപാട് സഹിച്ചയാളാണ് ഞാൻ. മ ര ണം തന്നെ മുന്നിൽ കണ്ട വ്യക്തിയാണ് ഞാൻ.എന്നാൽ പുതിയ ഒരു ജീവിതത്തിലേക്ക് പോവാൻ തീരുമാനിച്ചപ്പോൾ ഭാര്യയെ കൂടി ചേർത്തായിരുന്നു വിമർശനങ്ങളും അധിക്ഷേപവും. ഭാര്യയെ കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ ഒന്നും അറിയാതെയായിരുന്നു ഈ വിമർശനങ്ങൾ.

അതെന്ത് ധർമ്മമാണ് വിമർശനങ്ങൾ വന്ന അക്കൗണ്ടുകൾ എടുത്ത് പരിശോധിച്ചാൽ നമുക്ക് അറിയാൻ പറ്റുന്ന ഒരു കാര്യം അത് രണ്ടോ മുന്നോ ദിവസം മുന്നെ മാത്രം ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്. തന്നെ വിമർശിക്കാനും അധിക്ഷേപിക്കാനും പൈസ കൊടുത്ത് എൽപ്പിക്കപ്പെട്ടവരാണ് ഇവരെന്ന് അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും.

Also Read
മഹാലക്ഷ്മിയെ വീട്ടിൽ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത് വിട്ട് നമിത പ്രമോദ്; ആഹാ എന്ന് ആരാധകർ

അപ്പോൾ ഇതിനെല്ലാം പിന്നിൽ ആരാണ് എന്ന് നിങ്ങൾ ചോദിക്കും. അതിന് വളരെ വ്യക്തമായ ഉത്തരം ഞാൻ നൽകാം. എന്റെ ഒരു സുഹൃത്താവണമെങ്കിൽ അവർക്ക് ഒരു സ്റ്റാറ്റസും വേണ്ട. പൈസ വേണ്ട, ആസ്തി വേണ്ട ഒന്നും വേണ്ട. ഒരു ഭിക്ഷക്കാരൻ വരെ ആവാം. പക്ഷെ എന്റെ ശത്രു ആകണമെങ്കിൽ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം.

ആ സ്റ്റാറ്റസ് പോലും ഇല്ലാത്തവരോട് ഞാൻ സംസാരിക്കാൻ പോലും ആഗ്രഹിക്കുന്നില്ല. അവർ തന്നെ ഒരു കമന്റ് ഇടും. എന്നിട്ട് അവർ തന്നെ ഏതെങ്കിലും ചാനലിനെ ഏൽപ്പിച്ച് വീഡിയോ ഉണ്ടാക്കും. പൊതു ജനങ്ങൾ പറയുന്നു എന്ന് പറഞ്ഞാവും ക്രിയേറ്റ് ചെയ്യുക. ഇതിന് പിന്നിലുള്ള ഉദ്ദേശം വളരെ വ്യക്തമാണ്. അങ്ങനെ നെഗറ്റീവ് കമ്മന്റ് ഇടുന്നവരുടെ പ്രൊഫൈൽ എന്ന് തുടങ്ങി എന്ന് പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാവും.

ഇതിന് വേണ്ടി മാത്രം കാഷ് കൊടുത്ത് ക്രിയേറ്റ് ചെയ്തതാണ്. എന്റെ ശത്രുക്കൾ അത്രപോലും സ്റ്റാറ്റസ് ഇല്ലാത്തവരാണ്. സ്വന്തം ജീവിതം പോലെയാണ് സൗഹൃദം. ജീവിതത്തിൽ ആത്മാർത്ഥമായ ഒരേയൊരു സുഹൃത്തിനേയെങ്കിലും കിട്ടിയാൽ ചതിയൻമാരായ ആയിരം പേരെയെങ്കിലും മാനേജ് ചെയ്യാൻ പറ്റും. പക്ഷെ ആത്മാർത്ഥമായ ഒരുത്തനെയെങ്കിലും കിട്ടണം.

എനിക്ക് പലപേരെ കിട്ടി എന്നുള്ളതാണ് സത്യം. അമ്മയുടെ അനുഗ്രഹം വാങ്ങിക്കാൻ ഞങ്ങൾ രണ്ട് പേരും പോയി. അപ്പോൾ അമ്മ തന്ന താലിയാണ് എലിസബത്തിനെ ഞാൻ അണിയിച്ചത്. എലിസബത്തന്റെ അച്ഛനും അമ്മയും വലിയ പിന്തുണ നൽകി. ഒളിച്ചുവെച്ചു മറച്ചുവെച്ചു എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ള കാര്യം ഇതെന്റെ കുടുംബ വിഷയമാണ്.

എനിക്ക് എല്ലാവരോടും ഇത് പറയേണ്ട ആവശ്യമില്ല. പറയേണ്ട സമയം വരുമ്‌ബോൾ മാത്രം പറയും. മീഡിയ കാര്യങ്ങൾ പല തരത്തിലാണ് എടുക്കുക. പൃഥിരാജ് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ആറ് മാസത്തോളം ഡിപ്രഷനിലായിരുന്നു പുള്ളി. അവൻ ഒരു തെറ്റും ചെയ്തില്ല. പക്ഷെ മീഡിയ എന്തൊക്കെയോ ക്രിയേറ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ മതത്തിന്റെ കാര്യമൊക്കെ പലരും ചർച്ച ചെയ്യുന്നു.

എനിക്ക് ആദ്യമേ പറയാനുള്ള ജീസസ് ക്രിസ്ത്യൻ അല്ല. അദ്ദേഹം ജൂതനാണ്. ശിവപെരുമാൾ ഹിന്ദുയിസം ഉണ്ടാക്കിയ ആൾ അല്ല. ഇതെല്ലാം മനുഷ്യർ ഉണ്ടാക്കിയതാണ്. മതം ഉണ്ടാക്കിയത് മനുഷ്യരാണ്. ഞങ്ങൾ മതം മാറണമെങ്കിൽ ഞങ്ങൽ ഏതെങ്കിലും മതത്തിൽ വിശ്വസിക്കണ്ടേ. നമ്മളാൽ കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യണം.

ഇപ്പോൾ ചെയ്തില്ലെങ്കിൽ നമ്മൾ എപ്പോഴാണ് ഇതൊക്കെ ചെയ്യുക. അക്കാര്യത്തിൽ എനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് എലിസബത്ത്. വലിയ ഷട്ടിൽ കളിക്കാരിയാണ്. സംസ്ഥാന തലത്തിലൊക്കെ കളിച്ചിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾ പരസ്പരം കളിച്ചപ്പോൾ ഞാൻ നാണം കെട്ട രീതിയിൽ തോറ്റു. അന്ന് ആ ഗെയിമിൽ ഞാൻ തോറ്റെങ്കിലും ജീവിതത്തിൽ വിജയിച്ചു. എനിക്കും എലിസബത്തിനും ഒരു ലോകം ഉണ്ട്.

അതിനകത്ത് മറ്റാരും ഇല്ല. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ അമ്മയില്ല, മകൾ ഇല്ല, എലിസബത്തിന്റെ അച്ഛനും അമ്മയും ഇല്ല. ഞങ്ങളുടെ ലോകത്ത് മറ്റാരും ഇല്ല. ഞങ്ങൾ മാത്രം. ആർക്ക് മുന്നിലും പ്രൂവ് ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങൾക്ക് ജീവിക്കണം, നാല് പേർക്ക് നന്മ ചെയ്യണം എന്ന് മാത്രമാണ് ഉള്ളതെന്നും ബാല പറയുന്നു.

Also Read
ഇന്നലെ രാത്രി എന്റെ ഏഴ് വയസ്സുള്ള മകൻ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി നടി മീരാ വാസുദേവ്

Advertisement