Home Entertainment Celebrities

അയാൾ കട്ട തേപ്പാണെന്ന് മനസിലാക്കാൻ വൈകി; ‘കരിക്ക്‌’നടി അമേയ മാത്യു തുറന്നു പറയുന്നു

79

താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാൻ ആരാധകർക്ക് കൌതുകമാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്ക് എന്ന വെബ്‌സീരിയസിലൂടെ ശ്രദ്ധിക്കപ്പെടുന്ന അമേയ തന്റെ പ്രണയ പരാജയത്തെ കുറിച്ച് തുറന്നു പറയുന്നു.

Advertisements

പ്രണയ പരാജയത്തോടെ റിലേഷൻഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി എന്നും അതിനാൽ പ്രണയമൊന്നും തൽക്കാലം ഇല്ലെന്നുമാണ് താരം പങ്കുവച്ചിരിക്കുന്നത്.രണ്ട് വർഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷൻഷിപ്പിലായിരുന്നു.

അയാൾ കട്ട തേപ്പാണെന്ന് മനസിലാക്കാൻ വൈകി. ആ ബന്ധത്തിൽ ഞാൻ സീരിയസ്സായിരുന്നതിനാൽ എനിക്ക് ടിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാൽ നല്ല കുറച്ച് കൂട്ടുകാർ ഉണ്ടായിരുന്നതിനാൽ ഞാനതിൽ നിന്നും വേഗം മുക്തയായി. അതോടെ ഞാൻ ഇനി ഇതിപോലുള്ള ബന്ധങ്ങളിൽ പെട്ടുപോകരുതെന്ന ഒരു പാഠം പഠിച്ചു.
എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതിൽ ഞാൻ ഹാപ്പിയാണ്.

നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നിൽക്കുന്ന ബന്ധങ്ങൾ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തിൽ നിന്നുമാണ് ഞാൻ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷൻഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തൽക്കാലമില്ല.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ അമേയ പറഞ്ഞു.

Advertisement