സുന്ദരനായി ബജാജ് ചേതക്കിന്റെ മടങ്ങി വരവ്; പുതിയ മോഡൽ ജനുവരിയിൽ പുറത്തിറങ്ങും

90

ബജാജ് ചേതക്ക് ഉടൻതന്നെ വിപണിയിലേക്ക് തിരിച്ചെത്തിയേക്കും. പുത്തൻ സ്‌റ്റൈലിലായിരിക്കും ബാജാജ് ചേതക്ക് വിപണി കേന്ദ്രങ്ങളിലേക്ക് ഇനി തിരിച്ചുവരിക. ഇന്ത്യൻ യുവാക്കളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച ഇരുചക്ര വാഹനമാണ് ബജാജ് ചേതക്. എന്നാൽ 34 വർഷം ബജാജ് വിപണിയി വൻ മുന്നേറ്റം നടത്തിയ ശേഷം അടുത്തിടെ കമ്ബനി പിൻവലിച്ചത്.

അങ്ങനെ 14 വർഷം പിന്നിട്ട ശേഷമാണ് ബജാജ് ചേതക് പുത്തൻ സ്‌റ്റൈലിലും രൂപത്തിലും വിപണിയിലേക്ക് തിരിച്ചെത്തുന്നത്. ഇലക്ട്രിക് സ്‌കൂട്ടറെന്ന പദവിയിലാണ് ബാജാജ് ചേതക് തിരിച്ചെത്താൻ പോകുന്നത്. 2020 ജനുവരിയിൽ തന്നെ ചേതക് ബജാജിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ബാജാജ് ചേതകിന്റെ നിർമ്മാണം ചകാൻ പ്ലാന്റിൽ സെപ്റ്റംബർ 25നാണ് തുടങ്ങിയത്. ലിഥിയം അയൺ ബാറ്ററി അടക്കം നാല് കിലോവാട്ട് ഇലക്ട്രിക് മോട്ടറായിരിക്കും വാഹനത്തിൽ പ്രധാനമായും ഉണ്ടാവുക. ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും ഉൽപ്പെടുത്തും. റിവേഴ്സ് അസിസ്റ്റ് ഫീച്ചറുമായിരിക്കും ഇതിൽ പ്രധാനമായും ഉൾക്കൊള്ളിക്കുക.

Advertisements

ബജാജ് ചേതകിന്റെ തിരിച്ചുവരവ് ഇതിനകം തന്നെ വലിയ ചർച്ചായിരിക്കുകയാണ്. എന്നാൽ പ്രീമിയം വിഭാഗത്തിലേക്കാണ് ചേതക് ഇലക്ട്രിക് വാഹനത്തിന്റെ ആദ്യകടന്നുവരവ്. അതേസമയം ബജാജ് ചേതകിന്റെ വിലയുമായി ബന്ധപ്പെട്ട് കമ്ബനി അധകൃതർ യാതൊരു വിശദീകരണം നൽകിയിട്ടില്ല.

എന്നാൽ കുറഞ്ഞ വിലയാണ് ഉണ്ടാവുകയെന്ന് പറയാൻ സാധിക്കില്ല. കമ്ബനി ആകർഷകമായ വില നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ വാഹനത്തിന്റെ വില കമ്ബനി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിശ്ചയിക്കാനാണ് സാധ്യത.

Advertisement