അഞ്ച് പാന്റുകൾ, നിരവധി ടി ഷർട്ടുകൾ, ലെഗേജിന്റെ ഭാരം കുറക്കാൻ പ്രവാസി യുവതി അണിഞ്ഞത് കിലോക്കണക്കിന് ഭാരമുള്ള വസ്ത്രങ്ങൾ

14

ദുബായ്: നമ്മൾ വിമാന യാത്രക്കൊരുങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ലഗേജിന്റെ ഭാരം. നിശ്ചിത ഭാരത്തിന് മുകളിൽ പോയാൽ ലഗേജിന് അമിത തുക നാൽകേണ്ടി വരും. എന്നാൽ. ലഗേജിന് അമിത തുക നൽകാനുള്ള മടികാരണം യുവതി ചെയ്ത പ്രവർത്തി ഇപ്പോൾ തരംഗമായിരിക്കുകയാണ്.

മറ്റൊന്നുമല്ല ലഗേജിന്റെ ഭാരം കുറക്കാൻ യുവതി സ്വന്തം ഭാരം വർധിപ്പിച്ചു. ട്രോളി ബാഗിൽ കരുതിയിരുന്ന വസ്ത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി യുവതി അണിയുകയായിരുന്നു. ഫിലിപ്പിൻസ് സ്വദേശിയായ ജെൽ റോഡ്രിഗസ് ആണ് ലഗേജിന് അമിത ഫീസ് നൽകാതിരിക്കാൻ രണ്ടര കിലോഗ്രാം വസ്ത്രങ്ങൾ അണിഞ്ഞത്.

Advertisement

7 കിലോയാണ് ലഗേജിന് അനുവദനീയമായ ഭാരം. എന്നാൽ 9.5 കിലോയുടെ ലഗേജുമായാണ് യുവതി യാാത്രക്കെത്തിയത് ഇതോടെ അതിക ഭാരത്തിന് പണം അടക്കാൻ വിമാന കമ്ബനി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇതു നൽകാൻ മടിച്ച യുവതി അഞ്ച് പാന്റുകളും നിരവധി ടി ഷർട്ടുകളും ജാക്കറ്റുകളും ഉൾപ്പടെ 2.5 കിലോയുടെ വസ്ത്രങ്ങൾ ധരിക്കുകയായിരുന്നു.

ഇങ്ങനെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തത്. എയർപോർട്ടിൽ നിരവധി വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രം യുവതി തന്നെയാണ് ഫെയ്‌സ്ബുക്ക് വഴി പങ്കുവച്ചത്.

Advertisement