ഉപ്പയ്ക്ക് ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം, വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഉമ്മ; ലുലുമാൾ ഉടമ യൂസഫ് അലിയുടെ വിശേഷങ്ങൾ പറഞ്ഞ് മകൾ

279

ലുലു ഗ്രൂപ്പ് എന്ന പേരിൽ വിദേശത്തും നാട്ടിലും ബിസിനസിലൂടെ വളർന്നു പന്തലിച്ച് വിജയക്കൊടി നാട്ടിയ പ്രമുഖനാണ് എംഎയൂസഫലി. മലയാളികൾക്ക് കൺകണ്ട ദൈവമായ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ വിജയകഥയും നാട്ടിൽ ഉള്ളവർക്കെല്ലാം തന്നെ കാണാപ്പാഠമാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയാണ് എംഎ യുസഫലി

ബിസിനസ്സുകാരൻ എന്നതിൽ ഉപരി ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ് യൂസഫലി. ഇപ്പോൾ ഇതാ ഇദ്ദേഹത്തിന്റെ ഏറ്റവും ഇളയമകൾ ഷിഫ യൂസഫ് അലി തന്റെ ബാപ്പയെ പറ്റി തുറന്നുപറയുകയാണ്. ലോകം അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ വീട്ടിൽ എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് ഷിഫാ.

Advertisements

പപ്പയും ഉമ്മയും ഇതുവരെയും ഒരു കാര്യത്തിലും ഒരു പരിധിയും വെച്ചിട്ടില്ല. തങ്ങളുടെ ചെറുപ്പം മുതലേ പപ്പ എല്ലാവരെയും ബഹുമാനിക്കുന്നത് കണ്ടാണ് തങ്ങളും വളർന്നത്. ആത്മീയതയും, വിനയവും, സത്യസന്ധതയും പുലർത്തുന്ന കുടുംബമാണ് ഞങ്ങളുടേത്.

Also Read
വിവാഹം കഴിക്കാത്തത് ഉൾപ്പടെയുള്ള വ്യക്തിപരമായ ആ ചോദ്യങ്ങൾക്ക് ശോഭന നൽകിയ കൃത്യമായ മറുപടി കേട്ടോ

മക്കൾ എല്ലാവരും മലയാളം പഠിക്കണം എന്ന് ഒരു ഒറ്റ നിർബന്ധമായിരുന്നു ബാപ്പയ്ക്ക് ഉള്ളത്. ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്. രണ്ട് കിടപ്പുമുറികൾ മാത്രമുള്ള വീട്ടിൽ നിന്നാണ് ഇന്ന് ഇക്കണ്ട ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീട് നിർമ്മിച്ചത്.

പപ്പ എപ്പോഴും യാത്രകളും ആയി തിരക്കിലാണ്. ഞങ്ങളുടെ പിറന്നാളുകൾ ഓർത്തു വെക്കണമെന്നോ, വിഷ് ചെയ്യണമെന്നോ, പ്രത്യേക സമ്മാനങ്ങൾ വാങ്ങി നൽകണമെന്നില്ല. പക്ഷേ എവിടെ യാത്ര പോയാലും തിരികെ വരുമ്പോൾ എല്ലായ്‌പ്പോഴും എന്തെങ്കിലും സമ്മാനങ്ങൾ കരുതാറുണ്ട്.

ബാപ്പക്ക് മറ്റൊരു നിർബന്ധം കൂടിയുണ്ട് എല്ലാവരും എല്ലായ്‌പ്പോഴും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്നത് .പപ്പ വരുന്നതിനു മുമ്പ് ഞങ്ങൾ ആഹാരം കഴിച്ചാലും പപ്പയോടൊപ്പം വീണ്ടും ഇരിക്കണമെന്ന് പപ്പ ആവശ്യപ്പെടാറുണ്ട്. ആ ദിവസം നടന്ന രസകരമായ സംഭവ വികാസങ്ങളെ പറ്റി ഞങ്ങളെല്ലാവരും ചേർന്ന് വാതോരാതെ സംസാരിക്കും.

മാത്രമല്ല ജീവിതത്തിൽ പരിചയപ്പെട്ട വ്യക്തികളും, അവർ നൽകുന്ന സന്ദേശവും, പ്രതിസന്ധി കാലഘട്ടത്തിൽ എടുത്ത തീരുമാനങ്ങളും ഒക്കെ അടങ്ങുന്ന പപ്പയുടെ അനുഭവങ്ങൾ ഞങ്ങളുടെയും അനുഭവങ്ങളായി മാറാറുണ്ട്. അതു കൊണ്ടുതന്നെ ഞങ്ങൾ സഹോദരങ്ങൾ ബിസിനസ് തുടങ്ങിയപ്പോൾ ഇതെല്ലാം ഉപകാരപ്രദമായി വരാറുമുണ്ട്.

Also Read
വഴിയിൽ കിടന്ന് വഴക്കുണ്ടാക്കിയ മീനാക്ഷിയെ തടഞ്ഞുവെച്ച് നാട്ടുകാർ, വിവരം അറിഞ്ഞ ഡെയ്ൻ ചെയ്തത് കണ്ടോ

ഇനി ഉമ്മയെ പറ്റി പറയാൻ ഒരുപാടുണ്ട്. ബാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്‌നേഹത്തെയും പര്യായം. ബാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ ഉമ്മ വേണം. ഇത് കണ്ട് പലപ്പോഴും ഞങ്ങൾ കളിയാക്കാറുണ്ട്. ൻറെ പപ്പാ, ഇതുവരെ ടൈ കെട്ടാൻ പഠിച്ചില്ലേ എന്നു ചോദിച്ചു കളിയാക്കുമ്പോൾ പപ്പ ഉമ്മയെ ചേർത്തു നിർത്തി പറയും, നിങ്ങടെ ഉമ്മ കെട്ടിത്തന്നാലേ എനിക്കു തൃപ്തിയാകൂ.

ബാപ്പയ്ക്ക് പ്രിയപ്പെട്ട വസ്ത്രങ്ങളെല്ലാം അലക്കുന്നത് ഇപ്പോഴും ഉമ്മയാണ്. ആർഭാട ജീവിതത്തെ പാടെ അവഗണിക്കാറാണ് ഉമ്മയുടെ പതിവ്. ഞങ്ങളെ എളിമയുള്ളവരാക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മ തന്നെയാണ്. ഒപ്പം ഷിഫാ തന്റെ ഭർത്താവിനെ പറ്റിയും വാചാലയാകുന്നുണ്ട്. കല്യാണ ആലോചന വന്നു തുടങ്ങിയപ്പോൾ തനിക്ക് ഒരൊറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്നെയും തന്റെ കുടുംബത്തെയും ബഹുമാനിക്കുന്ന ആളാകണം ഭർത്താവ് എന്നത്.

എന്നാൽ താൻ ജീവിതത്തിൽ ഏറ്റവും അധികം സ്‌നേഹിക്കുന്ന, ആരാധിക്കുന്ന തന്റെ സ്വന്തം ബാപ്പ തന്നെയാണ് ഷേറൂണിനെ തന്റെ വരനായി കണ്ടെത്തിയത്. താൻ ആഗ്രഹിച്ചതുപോലെ തന്നെയാണ് ഷെറൂൺ. ഇതാണ് ഇളയ മകൾ ഷിഫ യൂസഫ് അലി തന്റെ കുടുംബത്തെ പറ്റി പങ്കുവെക്കുന്ന വിശേഷങ്ങൾ. ഇപ്പോൾ മക്കളായ മൂന്നു പെൺകുട്ടികൾക്കും ഭർത്താവിനോടൊപ്പം നിരവധി ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തി വരികയാണ് ഷിഫ.

Also Read
പെണ്ണു കാണാൻ വന്നപ്പോഴെ ഞാനത് ആവശ്യപ്പെട്ടു, പിന്നെ കല്യാണം കഴിഞ്ഞ ഉടനെ ലോക്ക്ഡൗൺ ആയതിനാൽ പണിയും ഉണ്ടായിരുന്നില്ല, മിയാ ജോർജ് പറയുന്നത് കേട്ടോ

Advertisement