നടൻ അനുപ് മേനോന്റെ കുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തി, ആശംസകളുമായി ആരാധകർ

820

വളരെ പെട്ടെവന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതനായി മാറിയ പ്രിയപ്പെട്ട നടൻ ആണ് അനൂപ് മേനോൻ.നടൻ എന്നതിൽ ഉപരി സംവിധായകൻ, നിർമ്മാതാവ് തുടങ്ങി മലയാള സിനിമ യിലെ എല്ലാം മേഖലയിലും കൈവെച്ചിട്ടുള്ള വ്യക്തി കൂടിയാണ് അനൂപ് മേനോൻ.

നിരവധി സിനിമകളിൽ നായകനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. ഒരു കാലത്ത് മിനിസ്‌ക്രീൻ സീരിയലുകളിലും അനൂപ് മേനോൻ സജീവം ആയിരുന്നു.

Advertisements

ഇപ്പോളിതാ നടന്റെ പുതിയ ഒരു സന്തോഷവാർത്തയാണ് പുറത്തു വരുന്നത്. സ്വപ്ന വാഹനമായ ബിഎംഡബ്ലു എക്സ് 7 സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവി എക്സ് 7 ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ വാഹനം.

Also Read
സാക്ഷാത്കരിച്ചത് ഏറെ കാലത്തെ സ്വപ്നം, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, പുതിയ തുടക്കത്തിന് അഭിരാമിക്ക് ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്, മിടുക്കിയാണെന്ന് ആരാധകരും

പട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന എസ്യുവിയുടെ ഏതു മോഡലാണ് അനൂപിന്റെ ഏറ്റവും പുതിയ വാഹനം എന്ന് വ്യക്തമല്ല. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവൻ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു. 1.22 കോടിയ്ക്കു മുകളിലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഭാര്യ ക്ഷേമയ്ക്ക് ഒപ്പമെത്തിയാണ് അനൂപ് വാഹനം ഏറ്റുവാങ്ങിയത്. 1.22 മുതൽ 1.25 കോടി വരെയാണ് ബിഎംഡബ്ല്യു എക്സ് 7ന്റെ എക്സ്ഷോറൂം വില വരുന്നത്. അതേ സമയം ടെലിവിഷൻ സീരിയലൂകളിലൂടെ ആണ് അനൂപ് മേനോൻ തന്റെ കരിയർ ആരംഭിക്കുന്നത്.

വിനയന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേമോൻ സിനിമാ അഭിനയരംഗത്ത് എത്തിയത്. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു. പത്മ, കിങ്ങ് ഫിഷ് എന്ന ചിത്രങ്ങൾ അനൂപ് സംവിധാനവും ചെയ്തിട്ടുണ്ട്.

2014 ഡിസംബർ 27 നാണ് അനൂപും ക്ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ക്ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2006 ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ആദ്യ ഭർത്താവിൽ ക്ഷേമയ്ക്ക് ഒരു മകളുമുണ്ട്.

Also Read
ബിഗ് ബോസ് ഹൗസില്‍ പേന്‍ ശല്യം, അതിവേഗം പെരുകുമെന്ന് മത്സരാര്‍ത്ഥികള്‍, സഹതാരത്തിന്റെ തലയിലെ പേനിനെ തുറന്നുകാണിച്ച് ആഞ്ജലീന

Advertisement