സ്വന്തം മകനായി തന്നെയാണ് ലാലിനെ കണ്ടിട്ടുളളത്. കുട്ടാ എന്നാണ് വിളിക്കുന്നത്, മോഹൻലാലിനെ കുറിച്ച് നടി കവിയൂർ പൊന്നമ്മ പറഞ്ഞത്

860

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അമ്മയായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിനെ കുറിച്ച് മുമ്പ് ഒരിക്കൽ കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

സ്വന്തം മകനായി തന്നെയാണ് ലാലിനെ കാണാറുളളതെന്നും കുട്ടാ എന്നാണ് താൻ മോഹൻലാലിനെ വിളിക്കുന്നതെന്നും ആണ് കവിയൂർ പൊന്നമ്മ പറഞ്ഞത്. ഒരിക്കൽ മോഹൻലാലിന്റെ ഒരു പിറന്നാൾ ദിനത്തിൽ നൽകിയ പ്രതികരണത്തിൽ ആയിരുന്നു കവിയൂർ പൊന്നമ്മ ഇങ്ങനെ പറഞ്ഞത്.

Advertisements

കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ;

ഒത്തിരി സിനിമകളിൽ ലാലിന്റെ അമ്മവേഷം അഭിനയിച്ചിട്ടുളള ഞാൻ, സ്വന്തം മകനായി തന്നെയാണ് ലാലിനെ കണ്ടിട്ടുളളത്. കുട്ടാ എന്നാണ് വിളിക്കുന്നത് . എന്റെ സ്വന്തം മകനാണെന്ന് ധരിച്ചിട്ടുളള ഒരുപാട് ആൾക്കാരുണ്ട്.

Also Read
ആ സിനിമയില്‍ ഞാന്‍ തന്നെ വേണമെന്ന് സത്യന്‍ അന്തിക്കാട്, പക്ഷേ ശ്രീനിവാസന്‍ എന്നെ പരമാവധി എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി സിദ്ധിഖ്

ക്ഷേത്രങ്ങളിലും മറ്റും പോകുമ്പോൾ മകനെ കൊണ്ടുവന്നില്ലേ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ട്. ആദ്യം കാര്യം മനസ്സിലായില്ല. എനിക്ക് ഒരു മകളാണ് ഉളളത്. മോഹൻലാലിനെ ആണ് അവർ അന്വേഷിക്കുന്നത് എന്ന് പിന്നീടാണ് മനസിലായത്.

പിന്നെ ചോദിക്കുന്നവരോട് ഞാൻ പറയും മോൻ വലിയ തിരക്കിലാണെന്ന്. ലാൽ അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്. ഒന്നിച്ച് അഭിനയിച്ചതിൽ കിരീടമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ നൈസർഗികമായ അഭിനയശൈലിയാണ് മോഹൻലാലിന് ഉള്ളത്.

അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. ലാലിനെ കുടുംബവേഷങ്ങളിൽ കാണാനാണ് കൂടുതൽ ഇഷ്ടമെന്നും കവയൂർ പൊന്നമ്മ പറഞ്ഞിരുന്നു.

Also Read
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ പുതിയ ഗെയിം, മിഥുന്റെ പഴയ കളിയും ചിരിയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Advertisement