ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ പുതിയ ഗെയിം, മിഥുന്റെ പഴയ കളിയും ചിരിയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ ആരാധകര്‍

516

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പല വിഷയങ്ങളിലും ലക്ഷ്മി തന്റെ നിലപാടും ശക്തമായി തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

അടുത്തിടെ ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. മുഖത്തിന്റെ ഒരു വശം കോടല്‍ സംഭവിക്കുകയായിരുന്നു. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Also Read: ആറാട്ടിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെയാണ് മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍, കാണുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും, അത്രത്തോളം ഗാംഭീര്യമാണ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

ഇപ്പോഴിതാ മിഥുന്റെ ഭാര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പഴയതുപോലെ റീല്‍സില്‍ സജീവമായിരിക്കുകയാണ് മിഥുനും കുടുംബവും. സ്വിമ്മിംഗ് പൂളില്‍ ഒരു ഗെയിം കളിക്കുന്ന വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചത്.

ഈ ഗെയിം എന്നത് ആല്‍ഫബൈറ്റ്‌സ് ചലഞ്ചാണ്. ഓട്ടോമാറ്റിക്കായി വരുന്ന അക്ഷരം ഉപയോഗിച്ച് ഒരു മൃഗത്തിന്റേയോ പക്ഷിയുടേയൊ പേര് പറയുന്നതാണ് ഗെയിം. പേര് പറയാന്‍ താമസിക്കുന്നയാളെ വെള്ളത്തില്‍ മുക്കും. വളരെ രസകരമായാണ് മിഥുനും കുടുംബവും ഗെയിം കളിക്കുന്നത്.

Also Read: ഒരു നാള്‍ വരും എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള തര്‍ക്കം, പക മനസ്സില്‍ വെച്ച് ശ്രീനിവാസന്‍, മോഹന്‍ലാലുമായുള്ള പ്രശ്‌നത്തിന്റെ കാരണം പുറത്ത്

വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പൂര്‍ണ ആരോഗ്യവാനായി മിഥുന്‍ പഴയ ജീവിതത്തിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു.

Advertisement