ഒരു നാള്‍ വരും എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള തര്‍ക്കം, പക മനസ്സില്‍ വെച്ച് ശ്രീനിവാസന്‍, മോഹന്‍ലാലുമായുള്ള പ്രശ്‌നത്തിന്റെ കാരണം പുറത്ത്

13882

മലയാള സിനിമയില്‍ നടനായും രചയിതാവായും സംവിധായകനായും എല്ലാം വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ശ്രീനിവാസന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച് ചേര്‍ന്നപ്പോഴൊക്കെ മലയാളത്തില്‍ മികച്ച സിനിമകളും ഉണ്ടായിട്ടുണ്ട്.

അക്കരെ അക്കരെ, നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി നീളുന്നു ഒട്ടനവധി ചിത്രങ്ങള്‍. സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോ ആയിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്.

Advertisements

അടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ച്് ശ്രീനിവാസന്‍ എത്തിയിരുന്നു. മോഹന്‍ലാലുമായി താന്‍ അത്രനല്ല ബന്ധമല്ലെന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നുമൊക്കെയായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

Also Read: മറ്റുള്ളവർ പറഞ്ഞപ്പോഴല്ല, ഞങ്ങൾ തീരുമാനിച്ചപ്പോഴാണ് മാതാപിതാക്കളായത്; മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും പ്രതീക്ഷകൾക്കും വഴങ്ങാതെ ജീവിച്ചവരാണ്, തുറന്ന് പറച്ചിലുമായി ഉപാസന കാമിനേനി

2010 ല്‍ തിയ്യേറ്ററിലെത്തിയ ഒരു നാള്‍ വരും എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ചിത്രത്തിന്റെ കഥയും തിരക്കഥയുമെല്ലാം ശ്രീനിവാസനായിരുന്നു.

എന്നാല്‍ ഇതെല്ലാം മോഷണമാണെന്ന ആരോപണവുമായി മുക്കം സ്വദേശി ശ്രീനിവാസനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്റെ കഥയാണ് എന്ന് മനസ്സിലാക്കിയാണ് കോടതിയെ സമീപിച്ചതെന്നും ഇതില്‍ കോമഡിയില്ലെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ ഒഴിവാക്കിയതെന്നും വിജയന്‍ എന്നയാള്‍ പറയുന്നു.

Also Read: ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ജീൻസും ടി ഷർട്ടും ഇട്ട് ജീവിക്കുന്ന കുലസ്ത്രീ, വിവരദോഷി; റെനീഷക്ക് എതിരെ കമന്റുകളുടെ മഹാപ്രവാഹം

സിനിമയുടെ സെറ്റില്‍ വെച്ച് ഈ സംഭവം ചര്‍ച്ചയായിരുന്നു. ഇത്തരം ആരോപണങ്ങളെ കുറിച്ച് മോഹന്‍ലാല്‍ ശ്രീനിവാസനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിഷ്ടപ്പെടാതെ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ഇക്കാര്യം സിനിമ തുടങ്ങുന്നതിന് മുമ്പ് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ അഭിനയിക്കില്ലായിരുന്നുവെന്ന് ലാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ ഇനിമുതല്‍ ലാലിന് വേണ്ടി സിനിമ എഴുതില്ലെന്ന് ശ്രീനിവാസനും പറഞ്ഞു. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം ഇ്‌പ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ ആരോപണങ്ങളില്‍ ഇതുവരെ മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല.

Advertisement