ആറാട്ടിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെയാണ് മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍, കാണുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും, അത്രത്തോളം ഗാംഭീര്യമാണ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

210

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായി താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മിമിക്രി രംഗത്ത് നിന്നുമെത്തി ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണന്‍ ശ്രദ്ധേയനാവുന്നത്.

ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് മൂന്നോളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വിഷ്ണു മാറി.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു. താന്‍ മമ്മൂട്ടിക്കൊപ്പം ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു തനിക്ക് ആക്‌സിഡന്റ് സംഭവിച്ചതെന്നും താരം പറയുന്നു.

Also Read: ഒരു നാള്‍ വരും എന്ന സിനിമയുടെ സെറ്റില്‍ വെച്ചുള്ള തര്‍ക്കം, പക മനസ്സില്‍ വെച്ച് ശ്രീനിവാസന്‍, മോഹന്‍ലാലുമായുള്ള പ്രശ്‌നത്തിന്റെ കാരണം പുറത്ത്

അപ്പോള്‍ തന്നെ കാണാനായി ഷൂട്ടിങ് നിര്‍ത്തിവെച്ച് ഹൈദരാബാദില്‍ നിന്നും മമ്മൂക്ക ആശുപത്രിയില്‍ വന്നു. കൈയ്യൊക്കെ കെട്ടിവെച്ച് താന്‍ കിടക്കുമ്പോഴായിരുന്നു മമ്മൂക്ക വന്നതെന്നും എവിടെ പരിചയമുള്ള ആളെ പോലെയായിരുന്നു ആദ്യം തോന്നിയതെന്നും പിന്നീട് നോക്കിയപ്പോഴാണ് മമ്മൂക്കയാണെന്ന് മനസ്സിലായതെന്നും ശരിക്കും ഞെട്ടിയെന്നും താരം പറയുന്നു.

മമ്മൂക്കയെ കണ്ടപ്പോള്‍ പിന്നെ കിടക്കാന്‍ തോന്നിയില്ല. താന്‍ എഴുന്നേറ്റിരുന്ന് എന്തൊക്കെയോ ചെയ്തുവെന്നും നീ അവിടെ കിടക്ക് ഇപ്പോള്‍ വിശ്രമിക്കേണ്ട സമയമാണെന്നുമായിരുന്നു അപ്പോള്‍ തന്നോട് മമ്മൂക്ക പറഞ്ഞതെന്നും വിഷ്ണു പറയുന്നു.

ശരിക്കും പറഞ്ഞാല്‍ മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ആറാട്ടിന് ആനയെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് പോലെയാണ്. അത്രത്തോളം ഗാംഭീര്യമുണ്ടെന്നും നമുക്ക് എഴുന്നേറ്റ് നില്‍ക്കാനൊക്കെ തോന്നുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു

Advertisement