സാക്ഷാത്കരിച്ചത് ഏറെ കാലത്തെ സ്വപ്നം, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, പുതിയ തുടക്കത്തിന് അഭിരാമിക്ക് ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്, മിടുക്കിയാണെന്ന് ആരാധകരും

168

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍.

Also Read: നിന്റെ നിലപാട് എന്താണെന്ന് അവസാനം വരെ കാണട്ടെ, ബാക്കി പിന്നെ പറയാം, നാദിറയോട് പൊട്ടിത്തെറിച്ച് റെനീഷ, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞ അടി

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. ഇപ്പോഴിതാ ഏറെ കാലമായുള്ള തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് അഭിരാമി.

ബിസിനസ്സ് രംഗത്തേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് താരം. കഫേ ഉട്ടോപ്യ എ്ന്ന പേരില്‍ ഒരു റസ്‌റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ താരസഹോദരിമാര്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

Also Read: ആറാട്ടിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെയാണ് മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍, കാണുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും, അത്രത്തോളം ഗാംഭീര്യമാണ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറയുന്നു

നിന്നെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അവളുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും അമൃത കുറിച്ചു. എല്ലാവര്‍ക്കും ഈ സ്ഥലം ഇഷ്ടമാവുമെന്നും പ്രകൃതി രമണീയമായ മനോഹരമായ സ്ഥലമാണ് ബിസിനസ്സിനായി താന്‍ തെരഞ്ഞെടുത്തതെന്നും വളരെ ക്രിയേറ്റീവായിട്ടാണ് റസ്‌റ്റോറന്റിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. അഭിരാമി മിടുക്കിയാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Advertisement