Home Entertainment

മോഹൻലാലിന്റെ ‘കൂടത്തായി’ വെട്ടി മമ്മൂട്ടി, കുഞ്ഞാലി മരക്കാർ കൊണ്ടുപോയതിന് മധുരപ്രതികാരം

35

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു കുഞ്ഞാലി മരക്കാർ എന്ന പ്രൊജക്ട് മോഹൻലാൽ ക്യാമ്പ് കൊണ്ടുപോയത്. ആദ്യം പ്രൊജക്ട് പ്രഖ്യാപിച്ച മമ്മൂട്ടി ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു നീക്കമായിരുന്നു പ്രിയദർശനും മോഹൻലാലും ചേർന്ന് നടത്തിയത്.

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ ചെയ്യുമെന്ന് നിർമ്മാതാവ് ഷാജി നടേശൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ പ്രൊജക്ട് ഇനി നടക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, കുഞ്ഞാലി മരക്കാർ കൊണ്ടുപോയതിന് കൃത്യമായ മധുരപ്രതികാരം ചെയ്തിരിക്കുകയാണ് മമ്മൂട്ടി ക്യാമ്പ്. കൂടത്തായി പരമ്പരക്കൊലപാതകം സിനിമയാക്കുമെന്ന് ആൻറണി പെരുമ്പാാവൂർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisements

അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തും എന്നായിരുന്നു അറിയിച്ചത്. എന്നാൽ അതിന് മുമ്പ്. കൂടത്തായി കൊലപാതകം സിനിമയാക്കാൻ മമ്മൂട്ടി ഒരുങ്ങുകയാണ്. കെ മധു എസ് എൻ സ്വാമി ടീമിൻറെ സിബിഐ സീരീസിലെ അഞ്ചാം ചിത്രം പ്രമേയമാക്കുന്നത് കൂടത്തായി കൊലപാതക പരമ്ബര ആണെന്നാണ് സൂചന.

സേതുരാമയ്യർ ഈ കേസ് ഏറ്റെടുക്കുന്നതും അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് പ്രമേയം എന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ പ്രത്യേകതയുള്ള ഒരു കൊലപാതകരീതി എസ് എൻ സ്വാമി ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.

2020 ജനുവരിയിൽ തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. കൃഷ്ണകൃപയും സ്വർഗചിത്രയും ചേർന്നാണ് നിർമ്മാണമെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ഇതിന് മുമ്പ് കൂടത്തായ് കൊലക്കേസിൻറെ ഷൂട്ടിംഗ് തുടങ്ങാൻ മോഹൻലാലിന് കഴിയില്ലെന്നാണ് മമ്മൂട്ടി ആരാധകരും വിശ്വസിക്കുന്നത്.

Advertisement