മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി, കാർ ഷോറൂമിലും ജോലിക്കാരനായി, ഒരുവേഷത്തിനായി നിരവധി ഓഡിഷനുകളിൽ പോയി: സാന്ത്വനത്തിലെ ശിവൻ ജീവിതത്തിൽ തരണം ചെയ്ത കഷ്ടതകൾ

448

സൂപ്പർഹിറ്റ് പരമ്പരകൾ നിരന്തരം മലയാളിയുടെ പൂമുഖത്തേക്കെത്തിക്കുന്ന മലയാളത്തിലെ പ്രമുഖ ചാനലാണ് ഏഷ്യാനെറ്റ്. കാൽ നൂറ്റാണ്ടോളമായി മലയാളി കുടുംബങ്ങൾക്ക് മുന്നിൽ വത്യസ്ഥ സീരിയലുകളുമായി ഈ ചാനൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട്. ഈ ചാനലിലെ സീരിയലുകൾക്ക് എന്നും ആരാധകർ ഏറെയുമാണ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടിക്ക് ശേഷം ആരംഭിച്ച പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ആണ് സീരിയൽ നിർമ്മിക്കുന്നത്. സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികകായിരുന്ന ചിപ്പി ആണ്.

Advertisements

ചിപ്പി ഈ സീരിയലിൽ എത്തുന്നത് ശ്രീദേവി എന്ന കഥാപാത്രം ആയിട്ടാണ് . കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. സീരിയലിന് ഗംഭീര സ്വീകരണം ആണ് ലഭിക്കുന്നത്. ശ്രീദേവിയുടെ കഥാപാത്രം ചുരുക്കം നാളുകൾ കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും കുടുംബത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്.

ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടം കൊണ്ട് എപ്പോഴും പുറകെ നടക്കുന്ന കഥാപാത്രം ആണ് അഞ്ജലിയുടേത്. പിണക്കം ഇണക്കം സ്നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൊർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുക.

പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ സജിൻ ടിപിയാണ്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ടിപി ആണ്. സീരിയൽ രംഗത്ത് പുതുമുഖ താരം കൂടിയാണ് സജിൻ. സജിന്റെ ആദ്യ സീരിയൽ കൂടി ആണ് സാന്ത്വനം.

ബാലതാരമായെത്തി മലയാളത്തിൽ പേരെടുത്ത ഷഫ്ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ ടിപി. പ്ലസ്ടു എന്ന സിനിമയിൽ ഷഫ്‌നയ്ക്ക് ഒപ്പം അഭിനയിച്ച സജിൻ ടിപി നീണ്ട 10 വർഷത്തെ ഇടവേളക്ക് ശേഷം ആണ് വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

ഷഫ്ന നായികയായി എത്തിയ പ്ലസ് ടു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സജിൻ അഭിനയം തുടങ്ങുന്നത്. അന്ന് ഇരുവരും തമ്മിൽ ഉണ്ടായ സൗഹൃദം ആണ് വിവാഹത്തിൽ എത്തിയത്. തന്റെ എല്ലാ വിജയങ്ങൾ ക്കും പിന്തുണ ആയി ഉള്ളത് തന്റെ ഭാര്യ തന്നെ ആണെന്ന് സജിൻ പറയുന്നു. വിവാഹ ശേഷവും ഷഫ്ന അഭിനയരംഗത്ത് ഉണ്ടായിരുന്നു.

അതോടൊപ്പം തന്റെ അഭിനയ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു എന്ന് സജിൻ പറയുന്നു. എന്റെ അഭിനയ ലോകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കാത്തിരിക്കുക ആയിരുന്നു അവൾ. അതിന് ഇത്രയേറെ വർഷങ്ങൾ ആയി എങ്കിൽ കൂടിയും അതൊന്നും അവൾക്ക് ഒരു പ്രശ്‌നം ആയിരുന്നില്ല. വീട്ടുകാരും മികച്ച പിന്തുണ തന്നെ നൽകി. വീട്ടിലുള്ളവരെല്ലാം എന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു.

എന്റെ കഷ്ടപ്പാടുകളെ ക്കുറിച്ചെല്ലാം അവർക്ക് കൃത്യമായി അറിയാമായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാനായി പറഞ്ഞ് ആരും സമ്മർദ്ദം നൽകിയിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് കൂടിയാണ് ഇക്കാര്യം. ഇടക്ക് മനസ്സ് മടുത്ത് പോയിരുന്നുവെങ്കിലും എന്റെ ആഗ്രഹം യാദർഥ്യമാവും എന്ന് തന്നെയായിരുന്നു കരുതിയതെന്നും സജിൻ പറയുന്നു.

ശിവനെന്ന കഥാപാത്രവുമായി എനിക്ക് ബന്ധമില്ല. സഹോദരങ്ങളായി അഭിനയിക്കുന്നവരും ചിപ്പി ച്ചേച്ചിയുമെല്ലാം മികച്ച പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെയായിരുന്നു ശിവനെ അവതരിപ്പിച്ചത്. കഥാപാത്രത്തക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ കൈയ്യിൽ നിന്നില്ലെങ്കിലോ എന്ന പേടിയുണ്ടായിരുന്നു.

ഇനിയും നന്നാക്കണമെന്ന് ചിന്തിച്ചാണ് അഭിനയിക്കുന്നത്.എന്നെക്കൊണ്ട് പറ്റുമെന്ന വിശ്വാസം ഉള്ളതിനാലാണ് ക്യാമറയെ അഭിമുഖീകരിച്ചത്. നല്ലൊരു വേഷം കിട്ടാൻ വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു ഇത്രയും നാൾ. നിരവധി ഓഡിഷനുകളിൽ പോയിട്ടുണ്ട്. മെഡിക്കൽ റെപ്രസെന്ററ്റീവ് ആയും കാർ ഷോറൂമിലെ സെയിൽസ് വിഭാഗത്തിലും ജോലി ചെയ്തുവെന്നും സജിൻ ടിപി പറയുന്നു.

Advertisement