എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ, വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകർ

162

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് അമ്പിളി ദേവി, കുട്ടിക്കാലം മുതൽ തന്നെമലയാള സിനിമയുടെ ഭാഗമായ താരം കൂടിയാണ് അമ്പിളി ദേവി. പഠനകാലത്ത് കലോത്സവ വേദികളിലെ നിറസാന്നിധ്യമായിരുന്നു അമ്പിളി. നൃത്തം അടക്കം നിരവധി മേഖലകളിൽ അമ്പിളി ശോഭിച്ചിട്ടുണ്ട്.

2000 ത്തിൽ ആയിരുന്നു അമ്പിളിയുടെ സിനിമയിലേക്കുള്ള വരവ്. അമ്പിളിയെ മലയാള നെഞ്ചിലേറ്റിയത് പൃഥ്വിരാജ് സിനിമ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ മീര എന്ന കഥപാത്രത്തിലൂടെയാണ്. ശേഷം ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം തുടങ്ങിയ സിനിമകളിലും അമ്പിളി ദേവി അഭിനയിച്ചു.

Advertisements

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അമ്പിളി അഭിനയിച്ചത്. പിന്നീട് സീരിയലുകളിലും മിനി സ്‌ക്രീനിലുമാണ് അമ്പിളി തിളങ്ങിയത്. സിനിമകൾക്ക് ശേഷം അമ്പിളി ശോഭിച്ചത് സീരിയലുകളിലാണ് നിരവധി സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാ?ഗമായിട്ടുണ്ട് അമ്പിളി. കരിയറിൽ തിളങ്ങാൻ സാധിച്ചുവെങ്കിലും വിവാഹജീവിതം വലിയ ദുഖങ്ങളാണ് അമ്പിളിക്ക് എപ്പോഴും സമ്മാനിച്ചത്.

Also Read
സാരിക്ക് എന്തുകൊണ്ട് ഷർട്ട് ബ്ലൗസ്സായി ഉപയോഗിച്ചുകൂടാ, വേറിട്ട കിടിലൻ ഫോട്ടോഷൂട്ടുമായി ആരാധകരുടെ പ്രിയപ്പെട്ട അനുകുട്ടി

അമ്പിളിയുടെ ആദ്യ വിവാഹം 2009ൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവലുമായിട്ടായിരുന്നു. ശേഷം ഇരുവരും 2018ൽ വേർപിരിഞ്ഞു. പിന്നീട് സീത അടക്കമുള്ള സീരിയലുകളിൽ അമ്പിളിയുടെ സഹ താരമായിരുന്ന ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഇരുവരും ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്.

2019ൽ ആയിരുന്നു ആദിത്യൻ ജയനുമായുള്ള വിവാഹം. രണ്ട് വിവാഹത്തിലുമായി രണ്ട് ആൺമക്കളാണ് അമ്പിളിക്കുള്ളത്. ഇപ്പോൾ അമ്പിളി ജീവിക്കുന്നത് തന്നെ മക്കളുടെ സന്തോഷത്തിനും ഉന്നതമായ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ്. രണ്ടാമത്തെ മകന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന് അമ്പിളി. രണ്ട് മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അമ്പിളി മകന് പിറന്നാൾ ആശംസകൾ നേർന്നത്.

എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മോനെ എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമ്പിളി കുറിച്ചത്. ഭർത്താവിന്റെ അസാന്നിധ്യത്തിലും വിവാഹ ജീവിതം സംബന്ധിച്ച് ഇത്രയേറെ വിമർശനങ്ങൾ നേരിട്ടിട്ടും തളരാതെ മുമ്പോട്ട് മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്പിളിയെ അഭിനന്ദിക്കുകയാണ് താരത്തെ ഇഷ്ടപ്പെടുന്ന ആരാധകർ.

മകൻ അർജുന് പിറന്നാൾ ആശംസിക്കുന്നതിന് ഒപ്പം അമ്പിളിക്കും കുടുംബത്തിനും പ്രാർഥനകളും ആശംസകളും സോഷ്യൽമീഡിയ നേരുന്നുണ്ട്. ആദിത്യൻ ജയനുമായുള്ള വേർപിരിയലിന് ശേഷം നിരവധി വിമർശനങ്ങളും വിവാദങ്ങളും കേ സു കളും അമ്പിളിക്ക് മേൽ ഉണ്ടായിരുന്നു. രണ്ടര വർഷമായി സീരിയൽ സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു അമ്പിളി ദേവി.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെയാണ് അമ്പിളി വീണ്ടും സീരിയലുകളിൽ സജീവമാകാൻ തുടങ്ങിയത്. മായ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അമ്പിളി ദേവി അവതരിപ്പിക്കുന്നത്. വീണ്ടും സീരിയലുകളുടെ ഭാഗമാകാൻ പോകുന്ന സന്തോഷം അമ്പിളി ദേവിയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രിയ പ്രേക്ഷകർക്ക് മുന്നിലേക്ക് തുമ്പപ്പൂവിലെ മായയായി.

Also Read
കാണുകയും വേണം കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്: തുറന്നടിച്ച് നയൻതാര

മായയേ വിശ്വസിച്ച് എന്നെ ഏൽപ്പിച്ച നിർമാതാവ് ഉമാ ധരൻ സർ, സംവിധായകൻ ദിലീപ് സർ, പ്രിയപ്പെട്ട സംഗീത ചേച്ചി, പ്രിയസഹപ്രവർത്തകർ എല്ലാവർക്കും നന്ദി. എന്നും എന്നെ സ്‌നേഹിച്ചിട്ടുള്ള പ്രിയ പ്രേക്ഷകരുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് പുതിയ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അമ്പിളി ദേവി കുറിച്ചത്. മൃദുല വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് തുമ്പപ്പൂ.

Advertisement