കാണുകയും വേണം കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാണ് ഇത് കാണാൻ വരുന്നത്: തുറന്നടിച്ച് നയൻതാര

127

മലാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിനത്യൻ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻതാര. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ താരത്തിന് ഏറെ ആരാധകരേയും സമ്പാദിക്കാൻ കഴിഞ്ഞിരുന്നു.

മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പർതാരങ്ങൾക്കും ദീലീപ്, ചാക്കോച്ചൻ, നിവിൻപോലി അടക്കമുള്ള യുവ താരങ്ങൾക്കും നായികയായി നയൻസ് തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്കും താരം ചേക്കേറിയ താരത്തിന്റെ തമിഴ് അരങ്ങേറ്റം ശരത്കുമാറിന് ഒപ്പം ആയിരുന്നു. തമിഴകത്തിന് ആക്ഷൻ ഹീറോയായി ശരത് കുമാറിന്റെ അയ്യ എന്ന ചിത്രത്തിൽ ഒരു ഗ്രാമീണ പെൺകൊടിയായിട്ടായിരുന്നു നയൻതാര പ്രത്യക്ഷപെട്ടത്.

Advertisements

ഈ ചിത്രം വൻ വിജയമായതോടെ സാക്ഷാൽ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനി കാന്തിന്റെ നായികാ വേഷവും താരത്തെ തേടി എത്തി. മലയാളത്തിലെ സൂപ്പർഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിൽ ആയിരുന്നു താരം രജനി കാന്തിന് നായികയായി എത്തിയത്. പി വാസു സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പർഹിറ്റായി മാറിയതോടെ താരത്തിന് പിന്നെ തമിഴകത്ത് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Also Read
നട്ടെല്ലില്ലാത്ത ഒരു ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട കാ മം തലക്ക് പിടിച്ച കാ മ പ്രാന്തിയല്ല ഞാൻ, എന്റെ പണവും, ശരീരവും ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്, തുറന്നടിച്ച് ദയ അശ്വതി

ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായി തമിഴകത്ത് നമ്പർ വൺ ആയി നിൽക്കുന്ന താരം ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് അറിയ പ്പെടുന്നത്. അതേ സമയം ഇക്കഴിഞ്ഞ നവംബർ 18 ന് ആയിരുന്നു നയൻതാരയുടെ ജന്മദിനം. ഇതേത്തുടർന്ന് സിനിമാ സുഹൃത്തു ക്കളുടെയും ആരാധകരുടെയും ആശംസകളുടെ പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ.

അക്കൂട്ടത്തിൽ നയൻതാരയുടെ ഒരു ആദ്യകാല അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പും വൈറലായി മാറിയിരിക്കുകയാണ്.ഒരു ഓണക്കാലത്ത് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആയിരുന്നു ഇതിൽ നയൻതാര തന്നെ കുറിച്ച് വന്ന ഗോസിപ്പുകളോട് ശക്തമായി പ്രതികരിയ്ക്കുന്നത് വീഡിയോയിൽ കാണാം. എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത് എന്നായിരുന്നു നയൻതാരയുടെ ചോദ്യം.

എന്റെ സിനിമകൾ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം. വിമർശനങ്ങൾ ആവാം. നല്ല രീതിയിലുള്ള വിമർശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമർശിക്കാൻ എന്ത് അവകാശമാണ് നിങ്ങൾക്കുള്ളത് എന്നൊക്കെ ചോദിച്ച് ക്ഷോഭിയ്ക്കുന്ന നയൻതാരയെയാണ് വീഡിയോയിൽ കാണുന്നത്.

വിവാദങ്ങളും ഗോസിപ്പുകളും വന്നാൽ എനിക്ക് തോന്നുമ്പോൾ മാത്രമേ പ്രതികരിക്കുകയുള്ളൂ, അല്ലാതെ ഒരക്ഷരം മിണ്ടില്ല എന്നും നടി പറയുന്നുണ്ട്. അന്ന് ആ അഭിമുഖത്തിൽ കണ്ടതിൽ നിന്ന് നയൻതാരയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ആ അഭിമുഖത്തിന് ശേഷം നയൻതാര കൂടുതൽ അഭിമുഖങ്ങൾ നൽകിയിരുന്നില്ല വല്ലപ്പോഴും മാത്രമാണ് ഏതെങ്കിലും ഒരു ചാറ്റ് ഷോയിൽ താരം പങ്കെടുക്കുന്നത്. അപ്പോൾ വളരെ മിതത്വത്തോടെ മാത്രമേ നടി സംസാരിക്കാറുള്ളൂ. അതേ സമയം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.

Also Read
അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്, എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു, എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായുരുന്നു അദ്ദേഹം: മല്ലിക സുകുമാരൻ

ഇത്തവണ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നയൻതാരയുടെ വരവ്. അൽഫോൻസ് പുത്രൻ സംവിധാനം നിർവ്വഹിക്കുന്ന ഗോൾഡ് എന്ന സിനിമയിലാണ് നയൻസ് പൃഥ്വിയുടെ നായികയായാ എത്തുന്നത്. സുപ്രിയ മേനോന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫെൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Advertisement