ഉണ്ണിയ്ക്ക് ആരുമില്ല, ഭയങ്കര കരച്ചിലാണ്, അതുകൊണ്ട് ആദ്യ ഭർത്താവുമായി ഒന്നിക്കുന്നില്ല, തേച്ചിട്ട് പോയ കാമുകനുമായി തന്നെ വീണ്ടും ഒന്നിക്കുകയാണെന്ന് ദയ അശ്വതി, തലയ്ക്ക് വട്ടാണോ എന്ന് ആരാധകർ

185

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് താൻ രണ്ടാമതും വിവാഹിതയായെന്ന് പറഞ്ഞ് ദയ അശ്വതി രംഗത്ത് എത്തിയത്. എന്നാൽ അധികം വൈകാതെ അദ്ദേഹം തന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞ് കരഞ്ഞു ദയ എത്തിയിരുന്നു. ഉണ്ണി എന്ന് പറയുന്ന വ്യക്തിയെ കുറിച്ചുള്ള മോശം കാര്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചും ദയ പറഞ്ഞിരുന്നു.

Advertisements

പിന്നീട് താൻ ആദ്യ ഭർത്താവിനും മക്കൾക്കും ഒപ്പം പോവുകയാണെന്ന് പറഞ്ഞ് ദയ അശ്വതി രംഗത്ത് എത്തിയിരുന്നു.
എന്നാൽ വീണ്ടും പഴയ കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമായി ദയ അശ്വതി എത്തിയിരുന്നു. ആദ്യ ഭർത്താവിന്റെ കൂടെ പോവാൻ ഒരുങ്ങുമ്പോൾ കാമുകന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം ഉയർന്ന് വന്നതോടെ അതിൽ വിശദീകരണവുമായി വന്നു.

Also Read
കാണുകയും വേണം കുറ്റം പറയുകയും ചെയ്യും, എന്നെ ഇഷ്ടമില്ലാത്തവർ എന്തിനാണ് എന്റെ സിനിമകൾ കാണാൻ പോകുന്നത്: തുറന്നടിച്ച് നയൻതാര

താനും കാമുകൻ ഉണ്ണിയും തമ്മിൽ ഉടനെ വിവാഹം കഴിക്കാൻ പോവുകയാണെന്നാണ് പുതിയ വീഡിയോയിൽ ദയ അച്ചു പറയുന്നത്. ദയ അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:

ദയയ്ക്ക് തലയ്ക്ക് വട്ടാണോ എന്ന് കുറേ പേർ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. ഞാനെന്റെ ഭർത്താവുമായി ഒന്നിക്കാൻ പോവുകയാണെന്ന് കുറച്ച് ദിവസം മുൻപൊരു പോസ്റ്റിൽ പറഞ്ഞിരുന്നു. അത് സത്യമായ കാര്യമാണ്. ഭർത്താവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവിടെ കുറേ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ടും ഞങ്ങൾ തമ്മിൽ നിയമപരമായി ഡിവോഴ്‌സ് ആവാത്തത് കൊണ്ടും ഒന്നിക്കാമെന്ന തീരുമാനത്തിൽ എത്തിയതായിരുന്നു. അതിനുള്ള തയ്യാറെടുപ്പ് എടുക്കുന്ന സമയത്താണ് ഇപ്പോൾ പോയ ഉണ്ണിക്കുട്ടൻ വന്ന് ഭയങ്കര പ്രശ്‌നങ്ങളും സങ്കടവും കരച്ചിലുമൊക്കെ ആയത്. പുള്ളിയെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞു. വിളിച്ച് സംസാരിച്ചു.

പുള്ളിക്കാരന്റെ ഭാര്യ ഇട്ടിട്ട് പോയി. മകനും ഭാര്യയും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ആ സങ്കടം കണ്ടതോടെയാണ് ഞാൻ തിരിച്ച് അതിലേക്ക് വരാമെന്ന് വിചാരിച്ചത്. പുള്ളിക്കാരി എന്തായാലും ഇനി തിരിച്ച് വരില്ലെന്ന തീരുമാനത്തിൽ എത്തി കഴിഞ്ഞു. ഞാനും കൂടി പോയി കഴിഞ്ഞാൽ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെയാണ്, എന്തിനാണ് വെറുതേ ഞാൻ കാരണം അങ്ങനൊരു വേദന ഉണ്ടാക്കുന്നതെന്ന തോന്നലുണ്ടായി.

അതുകൊണ്ട് എന്നെ തിരിച്ച് വിളിച്ചു. എല്ലാവരും കൈവിട്ട് പോയ ഒരാളുടെ മാനസികാവസ്ഥ എനിക്ക് അറിയാം. വീണ്ടും തേപ്പ് കിട്ടാൻ വേണ്ടി അല്ല. തേപ്പ് ഒരിക്കൽ കിട്ടി. ചട്ടിയും കലവുമാവുമ്പോൾ തട്ടിയും മുട്ടിയും അല്ലേ ഇരിക്കുക. അതുപോലെ എന്നെയും പറഞ്ഞു, ഞാൻ അദ്ദേഹത്തെ കുറിച്ചും പറഞ്ഞു.

ഞങ്ങൾക്കൊരു ജീവിതമുണ്ടാവാൻ നിങ്ങളെല്ലാവരും പ്രാർഥിക്കണം. പുള്ളിക്കാരന്റെ ഭാര്യ ഇനി ഒരിക്കലും വരില്ല. വക്കീൽ നോട്ടീസ് ഒക്കെ അയച്ചു. ഇനിയുള്ള ജീവിതത്തിൽ ആരുമില്ല എന്ന് മനസിലായതോടെയാണ് അദ്ദേഹം എന്നിലേക്ക് വന്നത്. ഞാനിപ്പോൾ ദുബായിലാണ് ഉള്ളത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരും. ഞങ്ങളുടെ വിവാഹം ഉടനെ തന്നെ ഉണ്ടാവും.

Also Read
അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്, എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു, എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായുരുന്നു അദ്ദേഹം: മല്ലിക സുകുമാരൻ

എന്റെ ആദ്യ ഭർത്താവിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹവും ഭാര്യയുമായി യോജിപ്പില്ലാതെ പോവുകയാണ്. അദ്ദേഹത്തിന് രണ്ട് മക്കൾ എങ്കിലും ഉണ്ട്. പക്ഷേ ഉണ്ണി എന്ന് പറയുന്ന വ്യക്തിയ്ക്ക് ആരുമില്ല. ഭാര്യ മകനെയും കൊണ്ട് പോയി. അവർ അയച്ച വക്കീൽ നോട്ടീസിൽ ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമൊക്കെ പറയുന്നുണ്ട്.

അങ്ങനെയാണ് ഞങ്ങൾ ഒന്നിക്കാമെന്ന് തീരുമാനിച്ചത്. അതേ സമയം ദയയ്ക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്. ഇവർക്ക് എന്തൊക്കെയോ തകരാറുകൾ ഉണ്ട്. എന്താണ് ഇവർ പറയുന്നത്. ആദ്യ ഭർത്താവുമായി വീണ്ടും ബന്ധപ്പെടാൻ പോകുന്നു എന്ന് പറഞ്ഞു. അപ്പോൾ കാമുകൻ വീണ്ടും വിളിക്കുന്നു. കാമുകന്റെ കദന കഥകൾ കേട്ടു മനസ് അലിഞ്ഞു പണ്ടെന്നോ തന്നെ ഒഴിവാക്കിയ കാമുകനൊപ്പം വീണ്ടും പോകാൻ തീരുമാനിക്കുന്നു.

ഭാര്യയും കുട്ടികളുമുള്ള ഒരുത്തനെ പ്രേമിക്കാനും കെട്ടാനും നടക്കുന്ന ഇവളെയൊക്കെ സമ്മതിക്കണം. ഇവർക്ക് എന്തോ നല്ല കുഴപ്പം ഉണ്ട്. മക്കൾ ഉണ്ടെകിൽ അതാണ് വലുതെന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.

Advertisement