ക്ലീവേജ് കാണണം, തുട എങ്ങനെ എന്നറിയണം, നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാൻ ആഗ്രഹിക്കുന്നു എനിക്കത് ആസ്വദിക്കണം, സംവിധായനിൽ നിന്നുള്ള ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി

2767

ഹിന്ദി ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയയായ താരമാണ് സുർവീൺ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളിൽ എല്ലാം സുർവീൺ അഭിനയിച്ചിട്ടുണ്ട്. പല നടിമാർക്കും സിനിമ രംഗത്ത് നിന്ന് ഉണ്ടായ മോശം അനുഭവങ്ങൾ ആവർ പങ്കു വെച്ചിട്ടുണ്ട്. ഇത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ നടിയാണ് സുർവീൺ ചൗള.

ഒന്നല്ല മൂന്ന് തവണ തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആയിരുന്നു സുർവീൺ പറഞ്ഞത്. മുമ്പ് കൊടുത്ത ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഹിന്ദി ടെലിവിഷൻ സീരയലുകളിലൂടെ ആണ് സുർവീൺ അഭിനയ രംഗത്തെ എത്തുന്നത്.

Advertisements

ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുര നുഭവങ്ങൾ നേരിടേണ്ടി വന്നെന്ന് സുർവീൺ പറയുന്നു. മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്.

Also Read
ലോകത്തെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാള്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു, ആ ചിരിയിലാണ് ഞാന്‍ വീണത്, ആരാധികയുടെ സ്‌നേഹക്കുറിപ്പ് പങ്കുവെച്ച് അന്‍ഷിത

തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുർവീൺ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഹിന്ദി സിനിമയിൽ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്നും അവർ വ്യക്തമാക്കി.

അയാൾക്ക് തന്റെ ശ രീ ര ഭാ ഗ ങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാൽ അതിൽ നിന്നെല്ലാം പുറത്തു കടക്കുവാൻ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേർത്തു. ബോളിവു ഡിൽ നിന്നും ഒരു സംവിധായകൻ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു.

അയാൾ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തു ട ക ൾ എങ്ങനെ ആണെന്നായിരുന്നു അറിയേണ്ടത്. ഒരു സംവിധായകൻ എന്നോട് പറഞ്ഞത് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്.

അയാളിൽ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലർത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയിൽ നിന്ന് മോചിതയായി എന്നും സുർവീൺ ചൗള പറയുന്നു. തെന്നിന്ത്യയിലെ ഒരു ദേശീയ അവാർഡ് ജേതാവായ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി.

ഔദ്യോഗികം ആല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി അയാൾ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോൺ കോൾ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകന് ഒപ്പമുളള സിനിമയും പിന്നീട് നടന്നില്ല.

തന്റെ ശരീരത്തിന്റെ അളവുകൾ എല്ലാം അറിയണംഎമെന്നായിരുന്നു മറ്റൊരു തെന്നിന്ത്യൻ സംവിധായകൻ ആവശ്യപ്പെട്ടത്. തുടർന്ന് തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ സിനിമയിൽ അഭിനയിക്കാതെ പോരുകയും ആയിരുന്നു.

Also Read
സണ്ണി ലിയോണും നമിതയും രാത്രി വിളിച്ചിരുന്നു, തനിക്ക് പിറന്നാൾ ആശംസിക്കാൻ വിളിച്ചവരെ കുറിച്ച് ബാല പറഞ്ഞത് കേട്ടോ

Advertisement