ലോകത്തെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാള്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു, ആ ചിരിയിലാണ് ഞാന്‍ വീണത്, ആരാധികയുടെ സ്‌നേഹക്കുറിപ്പ് പങ്കുവെച്ച് അന്‍ഷിത

970

ടെലിവിഷന്‍ സീരിയല്‍ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകര്‍ക്കായി നിരന്തരം ജനപ്രിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍ 2021 ല്‍ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. പ്രമുഖ മോഡലും നടിയുമായ അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്.

Advertisements

ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അതേ സമയം മലയാള സീരിയലില്‍ മാത്രമല്ല ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു. ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്.

Also Read: ആ സന്തോഷ വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു അറിഞ്ഞത്, ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മൃദുല വിജയ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴിതാ അന്‍ഷിതയുടെ ഒരു ആരാധിക പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അന്‍ഷിതയെ തനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് അറിയില്ലെന്നും അന്‍ഷിതയാണ് തന്റെ ജീവിതമെന്നും താന്‍ ഒത്തിരി പ്രണയിക്കുന്നുവെന്നുമായിരുന്നു കമന്റ്.

താരത്തിന്റെ ജീവിതത്തോടുള്ള മനോഭാവം മതിപ്പ് ഉളവാക്കുന്നതാണെന്നും ഓരോ കാര്യത്തെയും താരം സമീപിക്കുന്ന രീതി അതിശയകരമായിട്ടാണ് തോന്നുന്നതെന്നും കമന്റില്‍ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളെയാണ് താന്‍ സ്‌നേഹിക്കുന്നതെന്നും ആരാധിക കമന്റില്‍ പറയുന്നു.

Also Read: ആവശ്യപ്പെടുന്നത് അമിത പ്രതിഫലം, സുരേഷ് ഗോപിയെ വെച്ച് സിനിമയെടുത്താല്‍ നഷ്ടം കോടികളുടേതെന്ന് ശാന്തി വിള ദിനേശ്

അന്‍ഷിതയാണ് തന്റെ മാതൃകയും പ്രണയവും എന്നും അന്‍ഷിതയുടെ ചിരിയിലാണ് താന്‍ ശരിക്കും വീണുപോയതെന്നും എല്ലായിപ്പോഴും ഇതുപോലെ തന്നെ ചിരി്ചുകൊണ്ടിരിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ആരാധിക പറയുന്നു. അന്‍ഷിത തന്നെയാണ് തന്റെ ആരാധികയുടെ കമന്റ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

Advertisement