മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൽ രചിക്കുകയും ഒരുപിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത അതുല്യ പ്രതിഭയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എകെ ലോഹിതദാസ്. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിയും കലാമൂല്യവും അഭിനയ പ്രാധാന്യവും ഉള്ള മികച്ച ചിത്രങ്ങൾ എല്ലാം ലോഹിതദാസ് എഴുതിയവയാണെന്ന് നിസംശയം പറയാം.
തനിയാവർത്തനവും ഭൂതക്കണ്ണാടിയും അമരവും കീരിടവും ഭരതവും കമലദളവും കൻമദവും എല്ലാം അദ്ദേഹത്തിന്റെ മാസ്മരിക തൂലികയിൽ പിറന്നവായാണ്. മലയാള സിനിമലോകത്തെ ദുഖത്തിലാഴ്ത്തി അദ്ദേഹം വിടപറഞ്ഞിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
അതേ സമയം താരങ്ങളേയും സംവിധായകരേയും രചയിതാക്കളേയും ഒക്കെ ചുറ്റിപ്പറ്റി സിനിമയിൽ വിവാദങ്ങൾ പലപ്പോഴും ഉണ്ടാകാറു ള്ളതാണ്. അത്തരത്തിൽ നടി മീരാ ജാസ്മിന്റെ പേരിൽ ഒരു വിവാദം ലോഹിതദാസിനെ പിന്തുടർന്നിരുന്നു. ഈ വിഷയത്തെ ക്കുറിച്ച് മ രി ക്കു ന്ന തിന് മുമ്പ് ഒരിക്കൽ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോഹിതദാസ് തുറന്നു പറഞ്ഞിരുന്നു.
ഞാനും മീരാജാസ്മിനും ഒന്നിച്ചാണ് ഏറ്റവും കുറച്ച് ചിത്രങ്ങൾ ചെയ്തത്. എന്നാൽ ആളുകളുടെ ഒരു ഭാവം എന്റെ ചിത്രത്തിൽ മാത്രമേ മീര അഭിനയിച്ചിട്ടുള്ളൂ എന്നാണ്. എന്നേക്കാൾ കൂടുതൽ സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. പിന്നെ പ്രേക്ഷകരല്ല, സിനിമാക്കാർ തന്നെയാണ് എന്നെയും മീരയെയും കുറിച്ചു ഗോസിപ്പുകൾ പറഞ്ഞു പരത്തുന്നത്.
ഞാനും മീരയും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്നത് സത്യമാണ്. അത് ചിലപ്പോൾ പുറമെ നിന്നുള്ള മനോരോഗികൾ കാണുമ്പോൾ അപകടം എന്നു പറഞ്ഞക്കാം. ഞാൻ സിനിമയുണ്ടാക്കി ജീവിക്കുന്നതു പോലെ ചിലർ മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പെഴുതി ജീവിക്കുന്നു.
അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമാണ്. എന്നാൽ എനിക്കെല്ലാവരോടും സ്‌നേഹമാണ്. ഞാനത് പ്രകടിപ്പിക്കാറുമുണ്ട്. അതാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഏതു ഗോസിപ്പിനിടയ്ക്കും എന്റെ ഭാര്യയും കുട്ടികളും എന്നെ സമ്പൂർണമായി വിശസിക്കുന്നു, അതിൽപ്പരം എനിക്കെന്തുവേണം? മീരയുമായി ഇപ്പോൾ അടുപ്പമില്ല. അത് അവളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ആയിരുന്നു ലോഹിതദാസ് അന്ന് പറഞ്ഞത്.
അതേ സമയം ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ ആയിരുന്നു മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ കസ്തൂരിമാൻ എന്ന സിനിമയിൽ മീര ജാസ്മിൻ എത്തിയിരുന്നു.