ജനനം ബ്രാഹ്‌മണ കുടുംബത്തിൽ, പിന്നെ മതം മാറി സുവിശേഷ പ്രാസംഗികയായി; സൂപ്പർ ഗ്ലാമർ നായിക നടി മോഹിനിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

690

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവർന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസൽ എന്ന കമൽ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ എത്തിയത്.

ഗസൽ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരിൽ നിന്നും അല്പം വ്യത്യസ്തമാണ്.

Advertisements

Also Read
പൈസ തരാമെന്ന് പറഞ്ഞിട്ടും പാതിരാത്രിയില്‍ ബസില്‍ നിന്നും തന്നെയും അമ്മയെയും ഇറക്കിവിട്ടു; ഇപ്പോള്‍ ഭീ ഷണിയുമായി ചിലര്‍; മനസ് തുറന്ന് അനുമോള്‍

കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2011ൽ കളക്ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

അമേരിക്കൻ വ്യവസായിയായ ഭാരത് പോളുമായുള്ള വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി 2006ൽ ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാറി. അതിനു ശേഷം ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച മോഹിനി അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനിൽ സുവിശേഷ പ്രാസംഗികയായി എത്തിയിരുന്നു.

സിനിമയിൽ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിൾ വായിച്ചു തുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്. മൈക്കിൾ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയർ ആൻഡ് ഡെലിവെറൻസ് കൗൺസലിംഗിൽ പഠനം പൂർത്തിയാക്കുകയും ഡിവോഷണൽ ടെലിവിഷൻ ചാനലുകളിൽ സുവിശേഷ പ്രാസംഗികയായി എത്തിയിരുന്നു.

Also Read
ആ രംഗങ്ങൾ ഇപ്പോൾ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും താഴേക്ക് ചാടും: ആ ത്മ ഹ ത്യ ക്ക് ഒരുങ്ങി നടി സോണിയ, സംഭവം ഇങ്ങനെ

Advertisement