ആ രംഗങ്ങൾ ഇപ്പോൾ ഡിലീറ്റ് ചെയ്യണം, ഇല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും താഴേക്ക് ചാടും: ആ ത്മ ഹ ത്യ ക്ക് ഒരുങ്ങി നടി സോണിയ, സംഭവം ഇങ്ങനെ

987

ബാലതാരമായി സിനിമയിലേക്ക് എത്തി ആരാധകരുടെ ഇഷ്ടം നേടിയെടുത്ത് നടി ആയിരുന്നു സോണിയ. ബാല താരമായിരിക്കുമ്പോൾ തന്നെ മലയാളത്തിലെ ആദ്യ ത്രിഡി ചിത്രമായിരിന്ന മൈ ഡിയർ കുട്ടിച്ചാത്തനിലെ അഭിനയത്തിലൂടെ ദേശിയ പുരസ്‌കാരം സ്വന്തമാക്കിയ നടി കൂടിയാണ് സോണിയ.

പിന്നീട് സിനിമയിൽ സജീവമായിരുന്നുവെങ്കിലും നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം സോണിയക്ക് ലഭിച്ചില്ല. സഹനടി വേഷങ്ങളിലും ചെറിയ വേഷങ്ങളിലും ഒക്കെ ഒതുങ്ങി പോയ നടി വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു.

Advertisements

നടൻ ബോസ് വെങ്കിട്ടാണ് സോണിയയുടെ ഭർത്താവ്. അതേ സമയംവിവാഹം കഴിഞ്ഞ സമയത്ത് മ ര ണം നേർക്കുനേർ കണ്ട അനുഭവം സോണിയ മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ബോസ് സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ.

ആ സമയത്ത് തന്റെ ഭർത്താവ് എന്ന ലേബലിൽ നിന്നും മാറി ബോസ് എന്ന താരത്തിന്റെ ഭാര്യയായി താൻ അറിയപ്പെടണം എന്ന ആഗ്രഹം ശക്തമായിരുന്നു. ആയിടയ്ക്ക് ബോസ്സിന് ഒരു സിനിമയിൽ നായകന്റെ വേഷം ലഭിച്ചു. പക്ഷെ ആ വേഷം കൈവിട്ടു പോകുന്ന ഒരു അവസരം ഉണ്ടായി.

Also Read
തമിഴില്‍ വലിയ സ്റ്റാര്‍ വാല്യുവില്‍ നില്‍ക്കുന്ന നടി; അവര്‍ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്; സിനിമയില്‍ നിങ്ങള്‍ ഉണ്ടാവില്ല എന്ന് ഞാന്‍ തുറന്നടിച്ചു: ദിനേശ് പണിക്കര്‍

ആ ഒരു ക്രിട്ടിക്കൽ സമയത്ത് സംവിധായകന്റെ മുൻപിൽ ആ ത്മ ഹ ത്യാ ഭീഷണി മുഴക്കിയതിനെ കുറിച്ചു സോണിയ പങ്കുവയ്ക്കുന്നു. മുടി പറ്റെ വെട്ടിയ ലുക്ക് ആയിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്. അത് പുറത്തു പോകരുതെന്ന് സംവിധായകനു നിർബന്ധവും ഉണ്ടായിരുന്നു.

പക്ഷേ, അതേ സമയം ബോസ് ഒരു സീരിയലിൽ അഭിനയിക്കുന്നുണ്ട് അതിന്റെ ക്ലൈമാക്സ് സീൻ ആണ് ഷൂട്ട് ചെയ്യുന്നത്.
ആ ലുക്ക് പുറത്തു പോകാനും പാടില്ല, എന്നാൽ സീരിയലിന്റെ അവസാന എപ്പിസോഡിൽ അഭിനയിക്കുകയും വേണം.
ഒടുവിൽ തൊപ്പി വച്ച് അഭിനയിക്കാമെന്ന് തീരുമാനിച്ചപ്പോൾ സീരിയലിന്റെ സംവിധായകൻ സമ്മതിച്ചില്ല. തൊപ്പിയില്ലാതെ തന്നെ അഭിനയിക്കേണ്ടി വന്നു.

ആ ലുക്ക് പുറത്തായി. ഇനി തനിക്ക് ആ സിനിമയിൽ അഭിനയിക്കാനാകില്ലെന്ന സങ്കടത്തിൽ ആയിരുന്നു ബോസ്. എനിക്കത് സഹിക്കാനായില്ല. ഒരു നിമിഷം മ ര ണ ത്തെ ക്കുറിച്ച് ഞാനാലോചിച്ചു. മൊബൈലും എടുത്ത് ഞാൻ ടെറസ്സിനു മുകളിൽ കയറി. പിന്നെ, വാട്ടർ ടാങ്കിനു മേലെ കയറി.

അവിടെ വച്ച് ആ സംവിധായകനെ വിളിച്ചു, ഷൂട്ട് ചെയ്തത് ഡി ലീ റ്റ് ചെയ്യണം. എന്നിട്ട് തൊപ്പി വച്ച് വീണ്ടും ഷൂട്ട് ചെയ്യണം. ഇല്ലെങ്കിൽ വാട്ടർ ടാങ്കിനു മുകളിൽ നിന്ന് ഞാൻ താഴേയ്ക്കു ചാടും എന്നു ഞാൻ പറഞ്ഞു. തല കറങ്ങുന്നുണ്ടായിരുന്നു. പറ്റില്ല എന്നയാൾ പറഞ്ഞാൽ ഉറപ്പായും താഴേയ്ക്ക് ചാടിയേനെ.

അങ്ങനെയൊരു മനസ്സായിരുന്നു അപ്പോൾ. ഒടുവിൽ അവർ സമ്മതിച്ചു. ആ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു അന്നങ്ങനെ ചെയ്തത് തെറ്റോ ശരിയോ എന്നെനിക്കറിയില്ല എന്നും താരം വെളിപ്പെടുത്തിയിരുന്നു.

Also Read
മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകും; ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല; കേട്ട് ചിരിച്ചോണ്ടിരിക്കും; പിഷാരടി പറയുന്നു

Advertisement