Home Entertainment Celebrities

ആർക്കും എന്നെ മനസിലാകുന്നില്ലായിരുന്നു, ഞാൻ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ ആരും എന്നെ നോക്കിയില്ല: വെളിപ്പെടുത്തലുമായി നിത്യാ ദാസ്

178

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും ടിവിയിൽ സൂപ്പർഹിറ്റാണ്

ഈ മുഴുനീള ഹാസ്യചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നിത്യ ദാസ്. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ നിത്യ വേഷമിട്ടത്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് നിത്യ. അതേ സമയം തമിഴ് സീരിയലുകളിൽ സജീവമാണ് നിത്യ ഇപ്പോൾ.

Advertisements

ബസന്തി എന്ന നാടോടി പെൺകുട്ടിയായിട്ടാണ് ഈ പറക്കും തളികയിൽ ആദ്യം നിത്യ എത്തുന്നത് . പിന്നീടാണ് നിത്യ യഥാർത്ഥ രൂപത്തിൽ എത്തുന്നത്. ഇത് സിനിമയിലെ നിർണായക രംഗങ്ങളിൽ ഒന്നായിരുന്നു.

ഇപ്പോഴിതാ ഈ പറക്കും തളികയിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് നിത്യ ദാസ്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്കിൽ എത്തിയപ്പോഴായിരുന്നു നിത്യ മനസ് തുറന്നത്. സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്, അതും നായികയായിട്ട് എന്ന് പറഞ്ഞാണ് നാട്ടിൽ നിന്നും പോയത്. അവിടെ ചെന്നപ്പോൾ ആദ്യം ഇടുന്നത് ആ മേക്കപ്പ് ആയിരുന്നു.

അതിന് ശേഷം ഞാൻ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ചെയ്ത് കഴിഞ്ഞ് അവർ പോകുമ്പോൾ ഞാൻ ടിഷ്യൂ പേപ്പർ എടുത്ത് കുറച്ച് തുടച്ചു വെക്കുമായിരുന്നു നിത്യ പറയുന്നു. തീയേറ്ററിൽ റിലീസ് ദിവസം സിനിമ കാണാൻ ധാരാളം പേരുണ്ടായിരുന്നു.

അവർക്കൊന്നും എന്നെ മനസിലാകുന്നില്ലായിരുന്നു. ഞാൻ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവർക്ക് എന്നെ മനസിലായതെന്നും നിത്യ ഓർക്കുന്നു.

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കഥാവശേഷൻ, സൂര്യകിരീടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിത്യ. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാൽ ആണ് നിത്യയുടെ ഭർത്താവ്.

2005 ൽ ഒരു വിമാന യാത്രയ്ക്കിടെയാണ് നിത്യയും അരവിന്ദും പരിചയപ്പെടുന്നത്. നിത്യ യാത്ര ചെയ്തിരുന്ന വിമാനത്തിലെ ക്രൂവിലെ അംഗമായിരുന്നു അരവിന്ദ്. പിന്നീട് രണ്ട് വർഷത്തോളം ഇരുവരും പ്രണയിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. നേരത്തെ കശ്മീരിലായിരുന്നു നിത്യ താമസിച്ചിരുന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം കോഴിക്കോട് സ്ഥിര താമസമാക്കിയിരിക്കുകയാണ് താരവും കുടുംബവും.

Advertisement