കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ട്, ഇവനൊക്കെ ഏത് നടനാണ്: നടൻ ലുക്കമാന്റെ വിവാഹ ഫോട്ടോകൾക്ക് താഴെ അധിക്ഷേപ കമന്റുകളുമായി ഒരു വിഭാഗം ആൾക്കാർ

154

കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ ലുക്മാന് നേരെ സൈബർ അ റ്റാ ക്ക്. ജുമൈമ ആണ് ലുക്മാന്റെ വധു. മലപ്പുറം പന്താവൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹ റിസപ്ഷന്റെ ഫോട്ടോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങൾക്ക് താഴെ നടനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകൾ വരികയായിരുന്നു.

കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടൻ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു ചിലരുടെ കമന്റുകൾ. ഇവൻ ലുക്മാൻ അല്ല ചീപ്പ് മാൻ ആണ്, കാര്യമായ വാർത്തകൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാർത്തയാകുന്നത് എന്നൊക്കെയാണ് ചില കമന്റുകൾ.

Advertisements

എന്നാൽ താരത്തിന്റെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. അതേസമയം ഇത്തരം മോശം കമന്റിടുന്നവരുടെ വായടപ്പിച്ചുള്ള മറുപടിയും ചിലർ നൽകുന്നുണ്ട്. വലിയ പിന്തുണയാണ് ലുക്മാന് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്.

Also Read
സനോജേട്ടനു കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാര്യം സംശയമാണെന്ന് പലരും പറഞ്ഞിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

പൃഥ്വിരാജും ആസിഫലിയും പ്രധാന വേഷത്തിൽ എത്തിയ സപ്തമശ്രീ തസ്‌കര ആയിരുന്നു ലുക്മാന്റെ ആദ്യ സിനിമ. കെഎൽ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്മാൻ ശ്രദ്ധേയനായത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനായ ഖാലിദ് റഹ്‌മാൻ ചിത്ര ചെയ്‌തെ ഉണ്ട എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയിലൂടെ നായക വേഷത്തിലുമെത്തി. അർച്ചന 31 നോട്ടൗട്ട്, ആറാട്ട് എന്നിവയാണ് ലുക്മാന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Also Read
സാന്ത്വനത്തിലെ ലെച്ചു അപ്പച്ചി ശരിക്കും ആരെന്നറിയാമോ, സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടിയായ ആള് ചില്ലറക്കാരിയല്ല

Advertisement