സനോജേട്ടനു കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാര്യം സംശയമാണെന്ന് പലരും പറഞ്ഞിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

151

ടിക്ക്‌ടോക്ക വീഡിയോകളിലൂടെ സോഷ്യൽ ലോകത്ത് ഹിറ്റായി മാറിയ താരമാണ് ഡോ. സനോജ് റെജിനോൾഡ്
ലുക്കിൽ തെളിഞ്ഞിരിക്കുന്ന ഓമനത്തവും, ക്യൂട്ട് ലുക്കും കൊണ്ടാണ് ഡോ. സനോജ് റെജിനോൾഡ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് .

ഭാര്യ ഷാരോണിനും രണ്ട് വയസ്സ്‌കാരൻ മകൻ ജോനാസിനും ഒപ്പം കൊറിയയിൽ സ്ഥിര താമസം ആക്കിയിരിക്കുകയാണ് സനോജ്. ടിക് ടോക്കിലൂടെയാണ് സനോജ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സനോജിന് ആരാധകർ ഏറെയാണ്. നീട്ടി വളർത്തിയ മുടിയും നിറമുള്ള ചുണ്ടുകളും ഷേപ്പ് ചെയ്ത പുരികവുമൊക്കെയാണ് മറ്റുള്ളവരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തൻ ആക്കുന്നത്.

Advertisements

രൂപത്തിന്റെ പേരിൽ നിരവധി നെഗറ്റീവ് കമന്റ്‌സ് നേരിടേണ്ടി വന്നിട്ടുണ്ട് സനോജിന്. ഇപ്പോൾ സനോജിന്റെ ഒരു അഭിമുഖമാണ് സമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കുഞ്ഞുണ്ടാകുവാൻ പോകുന്നു എന്നറിഞ്ഞ നിമിഷത്തെ കുറിച്ച് ഇരുവരും പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്.

ഷാരോൺ പ്രെഗ്‌നൻസി ടെസ്റ്റ് കിറ്റിലെ രണ്ട് വരകൾ കണ്ടതോടെ നിർത്താതെ കരച്ചിലായിരുന്നുവെന്നും അത് കണ്ട തനിക്ക് അങ്കലാപ്പായെന്നും സനോജ് പറയുന്നു. സന്തോഷം കൊണ്ടാണ് താൻ കരഞ്ഞതെന്ന് പറഞ്ഞപ്പോഴാണ് സമാധാനം ആയതെന്ന് സനോജ് പറയുന്നു.

Also Read
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു, കല്യാണം ഈവർഷം തന്നെ

ഇത്രയും വേഗം നമുക്കൊരു കുഞ്ഞുണ്ടാകാൻ പോകുകയല്ലേ എന്നും കല്യാണ സമയത്തു നാട്ടിൽ പലരും സനോജേട്ടനു കുഞ്ഞുണ്ടാകുമോ എന്നു സംശയമാണ് എന്ന് പറഞ്ഞിരുന്നുവെന്നും ഷാരോൺ പറഞ്ഞു. ക്യൂട്ട് ലുക്കുള്ള പഠിപ്പിസ്റ്റ് നമ്മുടെ നാട്ടിൽ എല്ലാവർക്കും ഒരു തമാശ ഫിഗറാണല്ലോ എന്നും ഷാരോൺ കൂട്ടിച്ചേർത്തു.

ഈ നാട്ടുകാർക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാൻ ഇവർക്കൊക്കെ കാര്യ പ്രാപ്തിയും ആത്മ സംതൃപ്തിയും ആത്മവിശ്വാസവും സ്മാർട്‌നസും ഒന്നും കണ്ടാൽ പോരാ, മീശയും താടിയും തന്നെ വേണമെന്നുണ്ടോ? എന്നാണ് സനോജ് അതിനു മറുപടിയായി അന്ന് ചോദിച്ചത്.

പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നതും കൂടുതൽ ഫെമിനിൻ ആയ ആണുങ്ങളെയാണെന്ന് സനോജ് പറയുന്നു.എനിക്ക് പണ്ടുമുതലേ ശരീരത്തിൽ രോമങ്ങൾ കുറവായതു കൊണ്ടും രൂപം കൊണ്ട് ഇവിടവുമായി വേഗം പൊരുത്തപ്പെടാൻ കഴിഞ്ഞുവെന്നും സനോജ് പറയുന്നു.

Also Read
സാന്ത്വനത്തിലെ ലെച്ചു അപ്പച്ചി ശരിക്കും ആരെന്നറിയാമോ, സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടിയായ ആള് ചില്ലറക്കാരിയല്ല

Advertisement