വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു, കല്യാണം ഈവർഷം തന്നെ

179

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് നടി രശ്മിക മന്ദാന.
ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ ആയിരുന്നു രശ്മിക മലയാളികൾ അടക്കമുളളവരുടെ പ്രിയ നായികയായി മാറിയത്. ഗീതാ ഗോവിന്ദത്തിലെ നായകൻ വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള കോംമ്പിനേഷൻ ശ്രദ്ധിക്കപ്പെട്ടതോടെ നടിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.

ഇപ്പോൾ അല്ലു അർജുന്റെ നായികയായി പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന സിനിമയിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് രശ്മിക. കിടിലൻ ഡാൻസ് പെർഫോമൻസ് കൊണ്ടും അല്ലാതെയുമായി രശ്മികയെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും. അതേസമയം രശ്മിക മന്ദാനയും നടൻ വിജയ് ദേവരക്കൊണ്ടയും ഉടൻ വിവാഹിതരാകുന്നു എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.

Advertisements

ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓൺ സ്‌ക്രീൻ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഈ പുതുവർഷം രശ്മിക വിജയിയ്ക്കും സഹോദരനുമൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്.

Also Read
സാന്ത്വനത്തിലെ ലെച്ചു അപ്പച്ചി ശരിക്കും ആരെന്നറിയാമോ, സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടിയായ ആള് ചില്ലറക്കാരിയല്ല

വിജയ് ദേവരക്കൊണ്ടെയും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു രശ്മിക പ്രതികരിച്ചിരുന്നത്. ഇപ്പോൾ പുറത്തു വരുന്നത് വിജയിയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്ന റിപ്പോർട്ടുകൾ ആണ്.

ഈ വർഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. ഗീതാഗോവിന്ദം സിനിമയുടെ സെറ്റിൽ നിന്നും തനിക്കും വിജയിക്കും ഒരു സ്പാർക്ക് തോന്നിയതിനെ കുറിച്ച് രശ്മിക നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

അതേസമയം, പുഷ്പയുടെ വിജയത്തിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് രശ്മിക. സിദ്ധാർത്ഥ് മൽഹോത്രയുടെ കൂടെ അഭിനയിക്കുന്ന മിഷൻ മജ്നുവാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്.

Also Read
വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേത് പോലെയാണ്; സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ലൈഗർ ആണ് വിജയ് ദേവരകൊണ്ടയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലൈഗർ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക.

Advertisement