വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേത് പോലെയാണ്; സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

73

ചെറിയ വേഷങ്ങളിലൂടേയും വില്ലൻ വേഷങ്ങളിലൂടെയും എത്തി പിന്നീട് മലയാള സിനിമയിലെ ആക്ഷൻ കിംഗായി മാറിയ സൂപ്പർതാരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് തീപ്പൊരി ഡയലോഗുകൾ കൊണ്ട് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്ന താരം കൂടിയാണ് സുരേഷ് ഗോപി.

ഇപ്പോൾ ബിജെപിയുടെ രാജ്യ സഭാ എംപി കൂടിയാണ് അദ്ദേഹം. ഒരു നടനും രാഷ്ട്രീയ നേതാവും എന്നതിനപ്പുറം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് . അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ ഉണ്ണി മുകുന്ദൻ. താൻ എറണാകുളത്ത് എത്തിയപ്പോൾ സുരേഷ് ഗോപിയെ കണ്ടതിനെ കുറിച്ചും ഒന്നിച്ച് ഫോട്ടോ എടുത്തതിനെ കുറിച്ചുമായിരുന്നു ഉണ്ണമുകുന്ദൻ വാചാലൻ ആയത്.

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുരേഷ് ഗോപിയെ കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ പ്രതികരണം. ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവുമില്ല ; മീര വാസുദേവിനെ അഭിമുഖം ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ആനന്ദ് നാരായണൻ

എറണാകുളം ലുലു മാരിയറ്റിൽ എത്തിയത് കഥ കേൾക്കാനായിരുന്നു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് സുരേഷേട്ടൻ അവിടെ ഉണ്ടെന്ന് അറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
ഞാൻ അദ്ദേഹെത്ത ഫോണിൽ വിളിച്ചു.

എന്റെ നമ്പർ അദ്ദേഹം ഫീഡ് ചെയ്യാൻ ഇടയില്ലെന്നാണ് കരുതിയത്. പക്ഷേ ഫോൺ എടുക്കുമ്പോൾ എന്നെ പേര് വിളിച്ചാണ് അഭി സംബോധന ചെയ്തത്. ആവശ്യം അറിയിച്ചപ്പോൾ വരാൻ പറഞ്ഞു. എന്നോടൊപ്പം വേറെ ചിലരും ഉണ്ടായിരുന്നു.

റൂമിൽ ചെന്നപ്പോൾ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. പുറത്തുനിന്ന് എവിടെനിന്നോ വരുത്തിയ കഞ്ഞിയും ചമ്മന്തിയുമാണ് വിഭവങ്ങൾ. കഴിക്കാൻ ക്ഷണിച്ചെങ്കിലും സ്‌നേഹത്തോടെ ഒഴിഞ്ഞുമാറി. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചോദിക്കാനൊരു മടി.

മമ്മൂക്കയും ലാലേട്ടനും സുരേഷേട്ടനുമൊക്കെ ഇന്നും എന്റെ സൂപ്പർ ഹീറോകളാണ്. അവർ നിറഞ്ഞാടിയ കഥാപാത്രങ്ങളിലൂടെ ആണ് അവർ എന്റെ മനസ്സിൽ ജീവിക്കുന്നത്. അതിന് അപ്പുറത്തേയ്ക്ക് ഒരു സ്വകാര്യത സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിന് കഴിയുകയുമില്ല.

ഒടുവിൽ മടിച്ചുമടിച്ച് ഞാൻ ചോദിച്ചു. സുരേഷേട്ടനോടൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ? പിന്നെന്താ അദ്ദേഹം സ്‌നേഹത്തോടെ ക്ഷണിച്ചു. എനിക്കൊപ്പം വന്നവരാണ് ആദ്യം ഫോട്ടോ എടുത്ത് തുടങ്ങിയത്. എന്റെ ഊഴമായപ്പോൾ ഞാൻ മടിച്ചു. അദ്ദേഹത്തെ ഇനിയും മുഷിപ്പിക്കണോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ സുരേഷേട്ടൻ വിളിച്ചു.

എന്താ ഉണ്ണിക്ക് ഫോട്ടോ എടുക്കണ്ടേ. ഞാൻ അനുസരണയുള്ള കുട്ടിയായി നിന്ന് ഫോട്ടോയെടുത്തു.മുമ്പ് സുരേഷേട്ടനെ പരിചയപ്പെട്ടിട്ടുണ്ട് എങ്കിലും അദ്ദേഹത്തോടൊപ്പം നിന്ന് എടുക്കുന്ന ആദ്യത്തെ ഫോട്ടോയാണ് ഇത്. ഫോട്ടോസെഷൻ കഴിഞ്ഞതിന് പിന്നാലെയാണ് യാത്രപറഞ്ഞ് ഇറങ്ങിയത്.

Also Read
‘ഇറങ്ങി പോടീ’ ഡേ ഇൻ മൈ ലൈഫ് വീഡിയോയിൽ അമൃയ്ക്ക് പണി കൊടുത്ത് അനിയൻ : ശ്രദ്ധ നേടി വീഡിയോ

നല്ല മനുഷ്യസ്‌നേഹിയാണ് സുരേഷേട്ടൻ. അതുകൊണ്ടാണ് ഞാൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ജെന്റിൽ ജയന്റ് എന്ന്. വലിയ ശരീരം ഉണ്ടെന്നേയുള്ളൂ. ആ മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. അതേ സമയം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് ഇനി പുറത്തിറങ്ങാനുള്ള സുരേഷ് ഗോപിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രം കൂടിയാണ് പാപ്പൻ.

Advertisement