ഇനി ഒരിക്കലും സുരേഷ് ഗോപിയുടെ ആ ആഗ്രഹം നടക്കില്ല, പക്ഷെ മുകേഷ് സാധിച്ചു, ജയറാം ഇപ്പോഴും കാത്തിരിക്കുന്നു

30174

വ്യത്യസ്തമായ അഭിനയ പാഠവത്തോടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറി സൂപ്പർ നടൻമാരാണ് സുരേഷ് ഗോപിയും ജയറാമും മുകേഷും. ഈ മൂവരേയും കുറിച്ചുള്ള ഒരു രസകരമായ സംഗതിയാണ് ഇവിടെ പ്രതിബാധിക്കുന്നത്.

വർഷങ്ങൾക്ക് മുൻപു നടന്ന ഒരു സംഭവം. കൃത്യമായി പറഞ്ഞാൽ ഒരു ഇരുപത്തഞ്ച് ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പ്. ഒരു സിനിമയുടെ പൂജാ സെറ്റിൽ സംവിധായകൻ ഫാസിലും ശ്രീകുമാരൻ തമ്പിയും സംസാരിച്ച് കൊണ്ടിരിക്കുന്നതിന് ഇടയിലേക്ക് മലയാളികളുടെ പ്രിയ താരം ജയറാം കടന്നു ചെല്ലുകയും തന്റെ മനസിലെ ഒരു ആഗ്രഹം ഫാസിലിനോട് പറയുകയും ചെയ്തു.

Advertisements

മറ്റൊന്നുമല്ല ജയറാം ഫാസിലിനോട് പറഞ്ഞത്. മമ്മൂട്ടി മുതൽ കുഞ്ചാക്കോ ബോബൻ വരെയുള്ള നടൻമാർ അങ്ങയുടെ സംവിധാനത്തിൽ അഭിനയിച്ചു കഴിഞ്ഞു എനിക്കും ഒരു വേഷം തന്നുകൂടെ? എന്നായിരുന്നു ജയറാം ചോദിച്ചത്. ജയറാമിന്റെ ചോദ്യത്തിനുള്ള ഫാസിലിന്റെ മറുപടി ഒരു ചെറു പുഞ്ചിരിയിൽ മാത്രം ഒതുങ്ങി.

Also Read
ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം, പക്ഷേ എനിക്കും അവനും കല്യാണം കഴിക്കാൻ താത്പര്യമില്ല, എന്റെ ഓർമ്മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവൻ പറയുന്നുണ്ട്, ശ്രീലക്ഷ്മി അറയ്ക്കൽ

എന്നാൽ ജയറാമിന്റെ ചോദ്യവും ഫാസിലിന്റെ മറുപടിയുമെല്ലാം കേട്ട് കൊണ്ടിരുന്ന ശ്രീകുമാരൻ തമ്പി തമാശ എന്നോണം ഇങ്ങനെ പറഞ്ഞു: ചിലത് അങ്ങനെയാണ് നമ്മൾ എത്ര വിചാരിച്ചാലും കൂട്ടിയിണക്കാൻ കഴിയില്ല.

ഉദാഹരണത്തിന് ഭരതന്റെ ഒരു സിനിമയിൽ എങ്കിലും അഭിനയിക്കുക എന്നത് സുരേഷ് ഗോപിയുടെ വലിയ ആഗ്രഹമാണ് അത് ഇതുവരെ നടന്നിട്ടില്ല. മുകേഷിന്റെ കാര്യവും ഇതു പോലെ തന്നെ ആയിരുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് മുകേഷിന്റെ ആഗ്രഹമാണ്.

എന്നിട്ടും നടന്നോ ജയറാം നിരാശനാകണ്ട ഒരു പക്ഷെ ഇത് പിന് കാലത്ത് നടക്കുമായിരിക്കും എന്ന്. ഇത് ഒരു പഴയ കഥയാണ്. എന്നാൽ കാലം കഴിഞ്ഞതോടെ മുകേഷിന്റെ ആഗ്രഹം സഫലമായി. വിനോദയാത്ര, ഇന്നത്തെ ചിന്താ വിഷയം തുടങ്ങി സത്യൻ അന്തിക്കാട് മുകേഷ് കൂട്ട് കെട്ടിൽ നല്ല മലയാള ചിത്രങ്ങൾ പിറവി കൊണ്ടു.

ഭരതന്റെ മ ര ണ ത്തോ ടെ സുരേഷ് ഗോപിയുടെ ആഗ്രഹം നടന്നില്ല. ജയറാമിന് ഇനിയും പ്രതീക്ഷിക്കാം. ഫാസിൽ ഒന്ന് മനസ് വച്ചാൽ ജയറാമിന്റെ മോഹം പൂവണിയും. ജയറാം ഫാസിൽ കൂട്ടുകെട്ട് മലയാളിക്ക് നൽകുന്നത് മികച്ച സിനിമ തന്നെയാകും എന്നത് നമുക്കെല്ലാം നിസംശയം പറയുകയും ചെയ്യാം.

Also Read
അനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല: തനിക്കെതിരെ ഗായിക ചിൻമയി അന്ന് ലൈം ഗീ ക ആരോപണം ഉന്നയിച്ചപ്പോൾ ഗായകൻ കാർത്തിക് പറഞ്ഞത് ഇങ്ങനെ

Advertisement