ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം, പക്ഷേ എനിക്കും അവനും കല്യാണം കഴിക്കാൻ താത്പര്യമില്ല, എന്റെ ഓർമ്മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവൻ പറയുന്നുണ്ട്, ശ്രീലക്ഷ്മി അറയ്ക്കൽ

2945

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചിതയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ശ്രീലക്ഷ്മി അറയ്ക്കൽ. പലപ്പോഴും നാട്ടിൽ നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

ഇവയെല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയായി മാറാറുണ്ട്. ഇതിനെ തുടർന്ന് പല തരത്തിലുള്ള വിവാദങ്ങളിലൂടെ താരം കടന്നുപോയിട്ടുണ്ട്. ഇപ്പോളിതാ ശ്രീലക്ഷമിയുടെ ഒരു അഭിമുഖം ആണ് വൈറലാവുന്നത്.

Advertisements

താൻ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണെന്നാണ് താരം പറയുന്നത്. അച്ഛൻ ഒരു വിവാഹ തട്ടിപ്പ് വീരൻ ആയിരുന്നു. ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാൾ. അയാളുടെ ഇരകളിൽ ഒരാൾ മാത്രമാണ് എന്റെ അമ്മ. ഇയാൾക്കെതിരെ പരാതി നൽകാൻ മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല.

Also Read
ധ്യാനും ഇന്ദ്രന്‍സേട്ടനും ഇടിച്ചു, ശരിക്കും ബോധം വന്നത് മണിക്കൂറുകള്‍ക്ക് ശേഷം, അനുഭവം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്ണ

ആദ്യമായി പരാതി നൽകുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാൻ തീരുമാനിക്കുക ആയിരുന്നു. ആദ്യ കാലങ്ങളിൽ ജീവിക്കാൻ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോൾ അംഗൻവാടി ടീച്ചറായി ജോലി ലഭിച്ചു.

പ്രദേശത്തെ സിപിഎമ്മിന്റെ സജീവ പ്രവർത്തക ആയിരുന്നു. അമ്മയുടെ തന്റേടമാണ് പിന്നീടുള്ള എന്റെ ജീവിതത്തെയും പരുവപ്പെടുത്തിയത്. അമ്മ മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചെറുപ്പത്തിൽ എന്നോട് ചോദിച്ചിരുന്നു എങ്കിലും അന്ന് ഇന്നത്തെ അത്ര ചിന്തിക്കാൻ കഴിയാത്തതു കൊണ്ട് വേണ്ട എന്നാണ് ഞാൻ പറഞ്ഞത്.

അതേ സമയം ഇപ്പോൾ താൻ പ്രണയത്തിൽ ആണെന്നും, നാലാമത്തെ പ്രണയമാണ് ഇപ്പോഴുള്ളത് എന്നും ശ്രീലക്ഷ്മി പറയുന്നു. എന്നാൽ ഓനും എനിക്കും വിവാഹം കഴിക്കാൻ താത്പര്യമില്ല പക്ഷേ ലൈഫ് ലോംഗ് കൂടെ വേണമെന്ന് തോന്നലുണ്ട്. അവനും അങ്ങനെയുണ്ടെന്നാണ് പറയുന്നത്.

ഇയാളുടെ ഓർമ്മയ്ക്കായി ഒരു കുട്ടി ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെയുള്ള തോന്നൽ ഇയാളോട് തോന്നിയിട്ടുണ്ട് എന്നും എന്നാൽ അതിനൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നും താരം പറഞ്ഞു. വിവാഹം കഴിക്കണമെന്ന സ്വപ്നം തനിക്ക് ഉണ്ടാകാത്തതിന്റെ കാരണവും ശ്രീ ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്.

പണ്ടുതൊട്ടേ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ അച്ഛനോട് വെറുപ്പ് മാത്രമായി. ഞാൻ കണ്ടിട്ടുള്ള വിവാഹ ജീവിതങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ട്രാജഡിയായിരുന്നു. അതേസമയം താൻ പുരുഷ വിരോധിയല്ല എന്നും ശ്രീലക്ഷ്മി അഭിമുഖത്തിൽ വവ്യക്തമാക്കുന്നു.

Also Read
സൂപ്പര്‍ താരങ്ങളായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ മനുഷ്യനെ ഫീല്‍ഡ് ഔട്ടാക്കി, നട്ടെല്ലുള്ള പല സംവിധായകരെയും ഒതുക്കി, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

Advertisement