ധ്യാനും ഇന്ദ്രന്‍സേട്ടനും ഇടിച്ചു, ശരിക്കും ബോധം വന്നത് മണിക്കൂറുകള്‍ക്ക് ശേഷം, അനുഭവം തുറന്നുപറഞ്ഞ് ദുര്‍ഗ കൃഷ്ണ

242

വളരെ പെട്ടെന്ന തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടിയും നര്‍ത്തകിയുമായ ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികാ വേഷത്തലൂടെ ആയിരുന്നു ദുര്‍ഗ കൃഷ്ണ മലയാളികള്‍ക്ക് സുപരിചതയായി മാറിയത്.

വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയില്‍ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു , ഉടല്‍ തുടങ്ങിയ സിനിമകളിലും ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

Advertisements

ഉടല്‍ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമായിരുന്നു ദുര്‍ഗ കാഴ്ചവെച്ചത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read; പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കി സോനുവിനെ ഞെട്ടിച്ച് ബഷീര്‍, കളിയാക്കി മഷൂറ, വീഡിയോ വൈറല്‍

എന്നാല്‍ ചിത്രത്തിലെ പല ഇന്റിമേറ്റ് രംഗങ്ങളുടെ പേരിലും വലിയ രീതിയിലുള്ള സൈബര്‍ ബുള്ളിയിങ്ങിന് ദുര്‍ഗ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് താരം. താന്‍ ഒരു സ്ത്രീയായതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതെന്ന് താരം പറയുന്നു.

ചിത്രത്തിലെ ഫൈറ്റ് സീനുകളെല്ലാം ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. ധ്യാനിന്റെയും ഇന്ദ്രന്‍സേട്ടന്റെയും കൈയ്യില്‍ നിന്നും നല്ല ഇടികിട്ടിയിട്ടുണ്ടെന്നും ഒരു ഫൈറ്റ് സീന്‍ കഴിഞ്ഞപ്പോള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് താന്‍ ഉണര്‍ന്നതെന്നും ദുര്‍ഗ പറയുന്നു.

Also Read: നവ്യാ നായർ ആയിരുന്നെങ്കിൽ അത് പ്രശ്നമായേനേ, എന്നാൽ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്, അതാണ് കാവ്യയുടെ സ്വഭാവം: വെളിപ്പെടുത്തി സംവിധായകൻ

ഇപ്പോള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ബെഡ്‌റൂം സീന്‍ എന്നാണ് വരുന്നത്. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെട്ടതില്‍ തനിക്ക് വിഷമമുണ്ടെന്നും ചര്‍ച്ച ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുള്ളപ്പോള്‍ ബെഡ്‌റൂം സീനിനെ കുറിച്ച് മാത്രം സംസാരിക്കുന്ന മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ മനസ്സിലാക്കമെന്നും ദുര്‍ഗ പറയുന്നു.

Advertisement